പുലർവെട്ടം 342

{പുലർവെട്ടം 342}

പിള്ളേരെത്ര ചെറുതാണെന്ന് ഓർമിപ്പിക്കാനായിരുന്നു ഹെഡ്മാസ്റ്ററുടെ മേശപ്പുറത്തിരുന്ന് അത് ചരിഞ്ഞു കറങ്ങിയിരുന്നത്. സൂക്ഷിച്ചുനോക്കിയാൽ ഭാരതം കാണാം. ഒന്നൂകൂടി സൂക്ഷിച്ചുനോക്കിയാൽ ചെറിയൊരു പലക പോലെ കടലിലേക്ക് ഇറക്കിവച്ച് കേരളം കാണാം. ഡിസ്ട്രിക്റ്റ്, പഞ്ചായത്ത്, പഠിക്കുന്ന സ്കൂൾ, ക്ലാസ്‌മുറി- പൊടി പോലും കാണാനില്ല. അങ്ങനെ ഭൂപടത്തിൽ ഇല്ലാത്ത പള്ളിക്കൂടത്തിൽ കിടന്ന് കേമനാവണ്ട എന്നോർമിപ്പിക്കാനായിരുന്നു ഗ്ലോബിനെ ഒരു അത്യാവശ്യവസ്തുവായി കെ. ഇ. ആറിൽ പ്രത്യേകം പ്രഖ്യാപിച്ചിരുന്നത്. 😀 നമ്മുടേതു മാത്രമല്ല, ഹെഡ്‌മാസ്റ്ററുടെയും തലവര അതായിരുന്നു.

അച്ചുതണ്ടിൽ അത് ഒന്നുകൂടി കറങ്ങിയപ്പോൾ പെട്ടെന്ന് നമ്മൾ വലുതാവുകയും ലോകം ചെറുതാവുകയും ചെയ്തു എന്നതാണ് അടച്ചുപൂട്ടുന്ന ഈ കാലം പറയുന്നത്. എല്ലാം കീഴ്‌മേൽ മറിയുകയാണ്. മുറുക്കെ പിടിച്ചോണം സാറേ!

– ബോബി ജോസ് കട്ടികാട്


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment