
മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. വിജയ് ബാബു നിര്‍മ്മിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ‘സൂഫിയും സുജാതയും’. മലയാള സിനിമയ്ക്ക് ഇത് ചരിത്രമുഹൂര്‍ത്തമാണ്. ലോക്ക് ഡൗണിനാല്‍ തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്, അതിനാല്‍ ഒടിടിയുടെ സാധ്യതകളിലേക്ക് കടക്കുകയാണ് സിനിമാലോകം. ഇതിലേക്കുള്ള മലയാളത്തിന്‍റെ ആദ്യ ചവിട്ടുപടിയാണ് ‘സൂഫിയും സുജാതയും’.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സൂഫിയുടേയും സുജാതയുടേയും കഥയാണ് ചിത്രം പറയുന്നത്. അവരുടെ പ്രണയത്തിന്‍രെ വിരഹത്തിന്‍റെ കഥ. അതിലേക്ക് രാജീവന്‍ എന്ന യുവാവുകൂടി കടന്നു വരുന്നു. സൂഫിയായി ദേവ് മോഹനും സുജാതയായി അതിഥി റാവുവും എത്തുമ്പോള്‍ സുജാതയുടെ ഭര്‍ത്താവ് രാജീവനായി ജയസൂര്യയും വേഷമിടുന്നു. നോണ്‍ ലീനിയര്‍ ആഖ്യാനരീതി പിന്തുടരുന്ന ചിത്രം തന്‍റെ കാമുകനെ മറക്കാനാവാത്ത ഭാര്യയെ നേടാനായുള്ള രാജീവന്‍റെ ശ്രമവും തന്‍റെ പ്രണയത്തെ മുറുകെ പിടിക്കുന്ന സുജാതയുടേയും ആത്മസംഘര്‍ഷമാണ് അവതരിപ്പിക്കുന്നത്. സംസാരിക്കാന്‍ സാധിക്കാത്ത സുജാതയായി അതിഥിയുടെ പ്രകടനവും ചിത്രം ആവശ്യപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്നിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് സൂഫിയായ ദേവ് മോഹനും വന്ന പിഴവ്. തനിക്ക് ലഭിച്ച വേഷം ജയസൂര്യ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
മനോഹരമായ വിഷ്വലുകളും പശ്ചാത്തല സംഗീതവും നല്‍കുന്ന സൂഫിയും സുജാതയും പക്ഷെ ഒരു പ്രണയകഥ എന്ന നിലയില്‍ ഒട്ടും തന്നെ കണ്‍വിന്‍സിങ് ആകുന്നില്ല. സിനിമയുടെ കഥ പുതുമയുള്ളതല്ലെങ്കില്‍ കൂടിയും മനോഹരമായൊരു പ്രണയ കാവ്യത്തിലുള്ള പ്രിമെെസുണ്ടായിരുന്നതാണ്. കാമുകന്‍ സൂഫി, കാമുകി കഥക് നര്‍ത്തകി, അത് നല്‍കുന്നൊരു കാവ്യാത്മാകമായൊരു പ്രണയത്തിന്‍റെ സാധ്യതയാണ് തിരക്കഥയില്‍ ഉപയോഗപ്പെടുത്താതെ പോയത്. ഇരുവര്‍ക്കുമിടയിലെ പ്രണയം അനശ്വരമാണെന്ന് പറയുന്നുവെങ്കില്‍ അതിന്‍റെ തീവ്രത…
View original post 68 more words

Leave a comment