🌹🌹🌹 ജൂലൈ 13🌹🌹🌹
റോസാമിസ്റ്റിക്ക മാതാവ്
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

*നമ്മുടെ അമ്മ, ഇറ്റലിയിലെ മോണ്ടിചിയാരി ഫൊണ്ടിനെല്ലി എന്ന സ്ഥലത്ത് 1947 മുതൽ 1976 വരെ പ്രിയറിനോ ഗില്ലി എന്ന നേഴ്സിനു റോസാമിസ്റ്റിക്കാ എന്ന പേരിൽ ദർശനം നൽകുകയുണ്ടായി. റോസാമിസ്റ്റിക്ക തന്റെ ദർശനങ്ങളിൽ ജപമാലപ്രാർത്ഥന വഴി അന്ധകാരശക്തികൾക്കെതിരെ പോരാടുവാൻ നമ്മെ ആഹ്വാനം ചെയ്യുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും റോസാമിസ്റ്റിക്ക മാതാവിന്റെ രൂപത്തിൽ നിന്നും കണ്ണുനീരും രക്തക്കണ്ണുനീരും ഒഴുകുന്നതായി സാക്ഷ്യപ്പെടുത്തുന്നു. റോസാമിസ്റ്റിക്ക മാതാവിനോടുള്ള പാർത്ഥനയുടെ ഫലമായി അത്ഭുതങ്ങളും രോഗശാന്തികളും മാനസാന്തരങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു. റോസാമിസ്റ്റിക്ക മാതാവിന്റെ തിരുന്നാൾ ജൂലൈ 13ാം തീയതി ആചരിക്കുന്നു .
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

🌹റോസാ മിസ്റ്റിക്ക മാതാവ്🌹
ജൂലൈ 13 തിരുന്നാൾ
1911 ഓഗസ്റ്റ് മൂന്നിന് ഇറ്റലിയിലെ മോണ്ടിച്ചിയാരി എന്ന സ്ഥലത്തു ജനിച്ച പിയേറിനെ ഗില്ലി എന്ന നേഴ്‌സിനു പരിശുദ്ധ അമ്മ നൽകിയ ദർശനങ്ങളാണു റോസാമിസ്റ്റിക്ക മാതാവിന്റെ ചരിത്രത്തിന് പിന്നിലുള്ളത്. 1937 മുതൽ 1976 വരെ 13 ദർശനങ്ങൾ ആണ് പരിശുദ്ധ അമ്മ ഗില്ലിയ്ക്കു നൽകിയത്. നേഴ്സിനു പ്രത്യക്ഷപ്പെട്ട മാതാവിന്റെ രുപം റോസാമിസ്റ്റിക്ക എന്ന പേരിലാണ് അറിയപ്പെടുന്നത്.
1947 ൽ ഗില്ലി ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഒരു മുറിയിൽ വെച്ചാണ് പരിശുദ്ധ അമ്മ ഗില്ലിയ്ക്കു ആദ്യ ദർശനം നൽകിയത്.വയലറ്റ് നിറത്തിലുള്ള ഉടുപ്പ് അണിഞ്ഞു സുന്ദരിയായി പ്രത്യക്ഷപ്പെട്ട അമ്മ, പക്ഷേ ദുഃഖിതയായി കാണപ്പെട്ടു. മാതാവിന്റെ മാറിടത്തിൽ മൂന്ന് വാളുകൾ ഉണ്ടായിരുന്നു. ആദ്യത്തെ വാൾ വൈദികസന്യാസവിളികൾ നഷ്ട പ്പെടുന്നതിനെയും രണ്ടാമത്തേത് മാരകപാപത്തിൽ ജീവിക്കുന്ന സമർപ്പിതരേയും മൂന്നാമത്തെത് വൈദികരും സന്യാസികളും യൂദാസിനെപ്പോലെ ഒറ്റുകാ രായിത്തീരുന്നതിനെയും സൂചിപ്പിക്കുന്നു എന്ന് പരിശുദ്ധ അമ്മ പറഞ്ഞു. പിയേറിന ഗില്ലി പരിശുദ്ധ അമ്മയോട്- അമ്മേ ഞാൻ എന്തു ചെയ്യണം എന്ന് ചോദിച്ചപ്പോൾ പ്രാർത്ഥന, പ്രായശ്ചിത്തം, പരിഹാര പ്രവർത്തികൾ ഇവ അനുഷ്ഠിച്ചു ജീവിക്കണം എന്ന് അമ്മ പറഞ്ഞു. പിയേറിന പരിശുദ്ധ അമ്മ ആവശ്യപ്പെട്ടപോലെ പ്രാർത്ഥനയും പ്രായശ്ചിത്തവും പരിഹാര പ്രവർത്തികളും അടങ്ങിയ ജീവിതം നായിക്കുവാൻ തുടങ്ങി.
1947 ജൂലൈ 13ന് വീണ്ടും പിയേറിനായ്ക്കു പരിശുദ്ധ അമ്മയുടെ ദർശനമുണ്ടായി. വെള്ള വസ്ത്രങ്ങൾ അണിഞ്ഞു മാറിടത്തിൽ മൂന്ന് റോസാപ്പൂക്കളുമായാണ് അമ്മ അവൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വെള്ള, ചുമപ്പ്, സ്വർണ്ണം എന്നീ നിറങ്ങളിൽ കാണപ്പെട്ട റോസാപ്പൂക്കൾ പ്രാർത്ഥന, പ്രായശ്ചിത്തം, പരിഹാര പ്രവർത്തികൾ എന്നിവയെ ഇവയെ സൂചിപ്പിക്കുന്നു.
കൂദാശകളുടെ യോഗ്യമായ സ്വീകരണത്തെക്കുറിച്ചും പരിഹാരാജീവിതത്തെക്കുറിച്ചുമുള്ള സന്ദേശങ്ങൾ ആണ് മാതാവ് പിയറീനായ്ക്കു നൽകിയത്.
ജൂലൈ 13ന് റോസാമിസ്റ്റിക്ക മാതാവിന്റെ തിരുനാൾ ആഘോഷിക്കണമെന്ന് പരിശുദ്ധ അമ്മ ആവശ്യപ്പെട്ടു. 1966 ഏപ്രിൽ 17ന് മോന്തിച്ചിയറിയുടെ ഒരു ഭാഗമായ ഫോണ്ടെനല്ലായിലും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണവും ഇടപെടലുകളും ഉണ്ടായി.
ലോകത്തിൽ വർധിച്ചു വരുന്ന പാപങ്ങൾക്ക് പരിഹാരമായി വിശ്വാസികൾ കൂടുതൽ പ്രാർത്ഥനയും, പ്രായശ്ചിത്തവും, പരിത്യാഗപ്രവർത്ഥികളുമാടങ്ങുന്ന ജീവിതം നായിക്കണമെന്നുള്ളതാണ് റോസമിസ്റ്റിക്ക മാതാവിന്റെ സന്ദേശത്തിന്റെ കാതൽ.


Leave a comment