പഴയ രുചി എന്ന് പറയുമ്പോളഴ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയും. പഴമകളിലേക്ക് പോകുമ്പോൾ ഏറ്റവും പ്രിയപ്പെട്ടത് എനിക്ക് അമ്മൂസ്(അമ്മുമ്മ) ഉണ്ടാക്കിത്തരുന്ന നല്ല ചൂട് ഉണ്ണിയപ്പം ആണ്
എന്നെ വീട്ടിൽ ഉണ്ണിമോളെ എന്നാണ് വിളിക്കുന്നത് പേര് പോലെ തന്നെ ഞാൻ നല്ലൊരു ഉണ്ണിയപ്പ കൊതിച്ചിയാണ്😋 എനിക്ക് മാത്രമല്ല ആർക്കാണ് ഉണ്ണിയപ്പം ഇഷ്ടമല്ലാത്തത്.
ഉണ്ണിയപ്പം വേണമെന്നാവശ്യപ്പെട്ട് അമ്മൂസ് പച്ചരി എടുത്ത് വെള്ളത്തിൽ ഇടും (ആളുകളുടെ എണ്ണത്തിന് അനുസരിച്ചും ഉണ്ണിയപ്പത്തിന്റെ എണ്ണത്തിനനുസരിച്ച് വേണം അരി എടുക്കുവാൻ)
പച്ചരി കുതിരാനിടും അപ്പോഴേക്കും അമ്മൂസ് ചക്കര പാവ്
കാച്ചിയിട്ടുണ്ടാക്കും ചക്കര ചിരവി അടുപ്പത്ത് വച്ച്
വെള്ളം ഒഴിച്ച് നന്നായി കുറുക്കിയെടുക്കും.
മറ്റൊരു പാത്രത്തിൽ അൽപം വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ
ചെറുതായരിഞ്ഞ തേങ്ങക്കൊത്ത് ഇടും നന്നായി മൂത്ത് ചുവന്ന വരുമ്പോഴേക്കും അല്പം എള്ള്
അതിലേക്ക് ഇടും എള്ള് മൂത്ത പൊട്ടാൻ തുടങ്ങുമ്പോൾ അത് അടുപ്പിൽ നിന്നും വാങ്ങും എന്നിട്ട്.
നേരത്തെ കുതിർത്തു വച്ചിരിക്കുന്ന അരി മിക്സിയിലിട്ട്
അതിലേക്ക് കുറുക്കി വച്ചിരിക്കുന്ന
ചക്കര ഒഴിച്ച് നന്നായി അരച്ചെടുക്കുക. ചെറിയ തരി പരുവത്തിൽ വേണം
അരച്ചെടുക്കാൻ. അതിലേക്ക് പൂവമ്പഴം ചേർത്ത് ഒന്നുകൂടി നന്നായി അരയ്ക്കുക.
തയ്യാറാക്കി വച്ചിരിക്കുന്ന ചക്കര കൂട്ടിലേക്ക് മൂപ്പിച്ച വെച്ചിരിക്കുന്ന തേങ്ങാക്കൊത്തും എള്ളും ചേർത്ത് നന്നായി ഇളക്കും. അതിലേക്ക് ഒരു മണത്തിനോ രുചിക്കോ ആയി ഏലയ്ക്കാപൊടിയോ ഏലക്കാനുള്ളോ ഇടാം.കുറച്ച് ഉപ്പും ചേർത്ത് നന്നായി ഇളക്കാം.
ഇപ്പോൾ ഇത് ദോശമാവിന്റെ പരുവത്തിൽ ആയിരിക്കും.
അത് 6 മണിക്കൂർ അടച്ചുവെച്ച്
ഇഡ്ഡലി മാവിൻറെ പരുവത്തിലേക്ക് (കുറുകണം)…
View original post 98 more words

Leave a comment