വംശീയത

Nvssafu's avatarജ.ജീ.മ

വെളുത്ത നിറമുള്ള കാറിന്
കറുത്ത നിറമുള്ള ടയർ
ഉപയോഗിക്കുന്ന കാലമത്രയും
വംശീയത തുടർന്ന് കൊണ്ടേയിരിക്കും.

വെളുപ്പ് സമാധാനത്തിന്റെയും
കറുപ്പ് അശാന്തിയുടെയും
പ്രതീകമായി ജനങ്ങൾ ഉപയോകിക്കുന്ന കാലത്തോളം വംശീയത അവസാനിക്കുന്നില്ല

മംഗല്യത്തിന് വെളുത്ത വസ്ത്രങ്ങളും
ദുഃഖസൂചകമായി കറുപ്പ് തൂവ്വാലയും
ഉപയോഗിക്കുന്നടത്തോളം

വംശീയത അതിന്റെ പാരമ്യതയിൽ
നിൽക്കുക തന്നെ ചെയ്യും
ബ്ലാക്ക് മണിയും ബ്ലാക്ക്‌ ലിസ്റ്റും ബ്ലാക്ക് മാർക്കും
നെഗറ്റീവ് അർഥം കയ്യാളുന്ന കാലത്തോളം
വംശീയത അവസാനിക്കുമെന്നു
പ്രത്യാശിക്കാൻ ആവുകയില്ല

പക്ഷെ എന്റെ കറുത്ത ചന്തി
ശുദ്ധിയാക്കാൻ വെളുത്ത ടോയ്ലറ്റ് പേപ്പർ ഉപയോഗിക്കുന്ന കാലത്തോളം ഞാനതൊന്നും കാര്യമാക്കുന്നില്ല

റോബർട്ട് മുഗാബെ

View original post


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment