
അവളെ സംബന്ധിച്ച് അതൊരു നല്ല ദിവസമായിരുന്നില്ല.. ആ മുറിയുടെ മുലയിൽ നിശ്ശബ്ദനായിരിക്കുന്ന ഭർത്താവിനെ നോക്കുന്ന അവളുടെ വലത്തേകണ്ണിൽ നിന്നും വലിയ പ്രയത്‌നത്തിനുശേഷം രക്ഷപെട്ടതുപോലെ ഒരു കണ്ണുനീർത്തുള്ളി താഴേക്കൊഴുകി അതു തടയാൻ ഇടത്തെ കണ്ണിനു മാത്രമല്ല അവളുടെ മറ്റു ശരീര ഭാഗങ്ങൾക്കുമായില്ല…കിടക്കുന്നതു ആശുപത്രിയിലായാലും തന്റെ അഭ്യാസങ്ങൾ കുറക്കാൻ കുസൃതികുട്ടൻ തയാറായില്ല…എങ്കിലും കാൽവെള്ളകൾ കൊണ്ടുള്ള ആ പ്രയോഗം ആ നിമിഷം അവൾക്കു തലോടലായാണ് തോന്നിയത്.. അവളങ്ങനെയാണ്… കുഞ്ഞോമനയെ അവൾ മോനായി സകല്പിച്ചു കഴിഞ്ഞിരുന്നു…
മൂത്ത മകൾക്കു കുഞ്ഞനിയൻ വേണമെന്നാണാഗ്രഹം…വിനായക് എന്നു മകൾ നൽകിയ പേരും അവൾക്കിഷ്ടപെട്ടു..മകളെ അമ്മുമ്മയുടെ അടുത്താക്കി ആശുപത്രിയിലേക്കു വരുമ്പോൾ തന്നെയും കൊണ്ടുപോവണമെന്നു അവൾ ശാഠ്യം പിടിക്കുന്നുണ്ടായിരുന്നു.. പക്ഷെ പതിവുപോലെ കണുരുട്ടി അവൾ മകളെ പേടിപ്പിച്ചില്ല…അനിയനുമായി തിരികെ വരാം എന്ന അവളുടെ വാക്കിൽ ആ കുഞ്ഞു മുഖത്തു വിരിഞ്ഞ പുഞ്ചിരിയാണ് അവളെ ആശുപത്രിയുടെ കിടക്ക വരെ എത്തിച്ചതെന്നു തോന്നിപോയി അവൾക്കു….അവളുടെ ഞരമ്പിലൂടെ ഓടുന്ന രക്തം വാക്‌സിനുകളുടെയും മരുന്നിന്റെയും സ്വഭാവം കാണിക്കാൻ തുടങ്ങിയിരിക്കുന്നു…ആ മുറിയിലെ മരുന്നുകളുടെ ഗന്ധം അവളുടെ മൂക്കിലൂടെ തുളച്ചുകയറുന്നു….
പക്ഷെ അവളിലുണ്ടായിരുന്ന ദേഷ്യം ചുറ്റുമുള്ള ജീവനില്ലാത്ത വസ്തുക്കളോടായിരുന്നില്ല… മറിച്ചു ഭർത്താവിന്റെ മടിയിൽ ചുരുണ്ടുകിടക്കുന്ന രണ്ടു പേജുള്ള ഒരു മാസികയോടായിരുന്നു…അത് അവളെ നോക്കി കളിയാക്കുന്നതായി അവൾക്കു തോന്നി….. സ്വപ്നങ്ങളുടെ ലോകത്തു പാറികളിക്കേണ്ട തന്റെ കുഞ്ഞുമാലാഖയെ പറ്റി ആ മാസിക എന്തൊക്കെയാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്…? അവളുടെ ചിന്ത ആ മാസികയുടെ രണ്ടാം പേജിലേക്ക് ചേക്കേറി…എത്രയും വേഗം തന്റെ പൊന്നോമനയെ കാണാൻ കൊതിച്ച അവളുടെ മാതൃഹൃദയത്തിൽ നിന്നും അപ്പോൾ…
View original post 563 more words

Leave a comment