Oru Nottam Mathiyente Amme

അമ്മയുടെ ഒരു നോട്ടം… അതുമതി ജീവിതങ്ങൾ തിരുത്തപ്പെടാൻ… നവീകരിക്കപ്പെടാൻ… സ്നേഹവും കരുതലും നിറഞ്ഞ ആ നോട്ടം നമ്മിൽ പതിയാൻ ആഗ്രഹിക്കുന്നവർക്കായി മാതൃബന്ധത്തിന്റെ മനോഹര ഗാനം

ഒരു നോട്ടം മതിയെന്റെ അമ്മേ… Oru Nottam Mathiyente Amme by Libin Scaria

Song : Oru Nottam Mathiyente Amme.
Type : Marian Devotional Song
Lyrics : Fr.Xavier Kunnumpuram mcbs
Music : Edwin Karikkampallil
Singer : Lybin Scaria
Orchestration and Mixing : Anish Raju
Voice Recording : Tom, Pala Communications
Visual Editing : Anil Tharian
Produced and Published by jmjmedia

Lyrics

ഒരു നോട്ടം മതിയെന്റെയമ്മേ
അതിലെല്ലാമുണ്ടന്നറിയുന്നു ഞാൻ
ആ കാരുണ്യവും നിറ വാത്സല്യവും
സ്നേഹ തിരുത്തലുമെല്ലാമറിയുന്നു ഞാൻ
എന്റെ ആത്മാവിന്നഴകേകുമമ്മേ
എന്റെ ഹൃദയത്തിന്നഴൽ നീക്കുമമ്മേ

പരിശുദ്ധരാകുവാൻ ആഗ്രഹിച്ചമ്മേനിൻ
മക്കളീഭൂമിയിൽ അലഞ്ഞിടുന്നു.
തിരുഹിതംപോലെന്നും ജീവിക്കുവാനമ്മേ
തിരുസുതനോടെന്നും പ്രാർത്ഥിക്കണേ

അലസതയാലെന്നാത്മീയ നിഷ്ഠകൾ
അവഗണിച്ചഹന്തയാൽ നടന്നിടുമ്പോൾ
നിരന്തരമാത്മാവിൽ ദിവ്യ സങ്കീർത്തനം
ആലപിച്ചോരമ്മേ ഓർത്തിടും ഞാൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment