ഒരു നോട്ടം മതിയെന്റെയമ്മേ
അതിലെല്ലാമുണ്ടന്നറിയുന്നു ഞാൻ
ആ കാരുണ്യവും നിറ വാത്സല്യവും
സ്നേഹ തിരുത്തലുമെല്ലാമറിയുന്നു ഞാൻ
എന്റെ ആത്മാവിന്നഴകേകുമമ്മേ
എന്റെ ഹൃദയത്തിന്നഴൽ നീക്കുമമ്മേ
പരിശുദ്ധരാകുവാൻ ആഗ്രഹിച്ചമ്മേനിൻ
മക്കളീഭൂമിയിൽ അലഞ്ഞിടുന്നു.
തിരുഹിതംപോലെന്നും ജീവിക്കുവാനമ്മേ
തിരുസുതനോടെന്നും പ്രാർത്ഥിക്കണേ
അലസതയാലെന്നാത്മീയ നിഷ്ഠകൾ
അവഗണിച്ചഹന്തയാൽ നടന്നിടുമ്പോൾ
നിരന്തരമാത്മാവിൽ ദിവ്യ സങ്കീർത്തനം
ആലപിച്ചോരമ്മേ ഓർത്തിടും ഞാൻ

Leave a comment