പന്തക്കുസ്ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ…
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കണമേ…
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ…
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ…
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ… പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമെ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിച്ഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ ലോകം എന്നിൽ കൂടി അങ്ങയെ ദർശിക്കട്ടെ! 🌹🌹

Leave a comment