പ്ലസ് വൺ അപേക്ഷക്ക് വേണ്ടിയുള്ള ഡാറ്റാ കളക്ഷൻ ഫോം വിതരണം ചൊവ്വാഴ്ച മുതൽ അക്ഷയയിലൂടെ ആരംഭിക്കും
ഓൺലൈൻ അപേക്ഷ 24 മുതൽ ആരംഭിക്കുകയുള്ളു. തിരക്ക് ഒഴിവാക്കുവാൻ വേണ്ടിയാണ് നേരത്തെ തന്നെ ഡാറ്റാ കളക്ഷൻ ഫോം വിതരണം ആരംഭിക്കുന്നത്
അപേക്ഷ ഫോം വാങ്ങി വീട്ടിൽ കൊണ്ട് പോയി കൃത്യമായി വായിച്ചതിനു ശേഷം മാത്രം അപേക്ഷ പൂരിപ്പിച്ച് തിരികെ അക്ഷയയിൽ എത്തിക്കുക
പ്ലസ് വൺ ആപ്ലിക്കേഷൻ സമർപ്പിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
വളരെ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് ഓപ്‌ഷൻ കൊടുക്കുക എന്നത്.
തെറ്റികൊടുത്താൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയം ഇഷ്ടപ്പെട്ട സ്‌കൂളിൽ ലഭിക്കാതെവരും.
എല്ലാ സ്‌കൂളുകളിലും ഇഷ്ടപ്പെട്ട സബ്ജെക്റ്റ് ഉണ്ടായിക്കൊള്ളണമെന്നില്ല.
അത് കൊണ്ട്,
👉🏻സബ്ജെക്റ്റ് ആണ് നോക്കുന്നതെങ്കിൽ താത്പര്യമുള്ള വിഷയം ഏതെല്ലാം സ്‌കൂളിൽ ഉണ്ട് എന്ന് നോക്കി ആ സ്‌കൂളുകൾ ആദ്യം എന്ന ക്രമത്തിൽ എഴുതുക. (ഉദാഹരണം: ഇഷ്ട വിഷയം സയൻസ് ആണെങ്കിൽ, സയൻസ് പാഠ്യവിഷയമായി ഉൾപ്പെടുത്തിയിട്ടുള്ള സ്‌കൂളുകളാണ് ആദ്യം എഴുതേണ്ടത്,) അടുത്ത ഓപ്‌ഷൻ കൊമേഴ്‌സ് ആണെങ്കിൽ ആ വിഷയം ഏതൊക്കെ സ്‌കൂളിൽ ഉണ്ട് എന്നുനോക്കി പൂരിപ്പിക്കുക.
👉🏻ഇനി വിഷയം ഏതായാലും കുഴപ്പമില്ല, ഇഷ്ടപ്പെട്ട സ്‌കൂളിൽ കിട്ടിയാൽ മതി എന്നാണെങ്കിൽ ഓരോ സ്‌കൂളിലെയും എല്ലാ വിഷയവും എഴുതാവുന്നതാണ്.
ഇഷ്ടമുള്ള വിഷയവും പോയിവരാൻ എളുപ്പമുള്ള/അടുത്തുള്ള സ്‌കൂളുകൾ നോക്കി പൂരിപ്പിക്കുന്നതാകും നല്ലത്.
ഇനി ബോണസ് പോയിന്റ് ലഭിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്, അവ വളരെ ശ്രദ്ധാപൂർവ്വം വേണം പൂരിപ്പിക്കാൻ
OBC – മുസ്‌ലിം ഹിന്ദു ഒബിസി വിഭാഗത്തിൽ പെട്ടവർ ഒബിസി എന്ന് തന്നെ കൊടുക്കുക.
SSLC ബുക്കിൽ ഒബിസി ആണെങ്കിൽ പോലും ഈഴവ, തിയ്യ, ബിലവ തുടങ്ങിയവർ OBC എന്ന് കൊടുക്കാതെ ഈഴവ, തിയ്യ, ബിലവ എന്ന് തന്നെ കൊടുക്കുക.
NCC, സ്‌കൗട്ട്, രാജ്യപുരസ്കാർ തുടങ്ങിയവക്ക് 2 ബോണസ് പോയിന്റ് ലഭിക്കും. നിർബന്ധമായും ആപ്ലിക്കേഷൻ ഫോമിൽ ഈ ഭാഗം അടയാളപ്പെടുത്തുക.
നീന്തൽ അറിയുമെങ്കിൽ സ്പോർട്സ് കൗൺസിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ജില്ല) നിന്ന് നീന്തൽ സർട്ടിഫിക്കറ്റ് വാങ്ങിക്കുക. അതും നിങ്ങൾക്ക് ബോണസ് പോയിന്റ് നേടിത്തരുന്ന കാര്യമാണ്.
ഒരു സ്‌കൂളിലെ ഒരേ സബ്ജക്റ്റുകൾക്ക് ഒന്നിൽ കൂടുതൽ അപേക്ഷകൾ വന്നാൽ പ്രയോരിറ്റി ലഭിക്കണമെങ്കിൽ സ്പോർട്സ്, കലോത്സവം തുടങ്ങിയവയിൽ പങ്കെടുത്ത വിവരങ്ങൾ നിർബന്ധമായും നൽകേണ്ടതുണ്ട്. അതും ബോണസ് പോയിന്റ് ലഭിക്കാൻ കാരണമാകും.
+1 ആപ്ലിക്കേഷൻ പെട്ടന്ന് കൈപ്പറ്റുക. ഓൺലൈൻ അപേക്ഷ ആരംഭിച്ചു കഴിഞ്ഞാൽ തിരക്ക് വർദ്ധിക്കാൻ സാധ്യത ഉണ്ട്.
😷 മാസ്ക് ധരിക്കാതെ അക്ഷയ കേന്ദ്രത്തിൽ പ്രവേശിക്കരുത്.
🤲💧 അക്ഷയ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനു മുൻപ് സാനിറ്റൈസർ അല്ലെങ്കിൽ ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈ വൃത്തിയാക്കുക.
🧍 🧍 അക്ഷയ കേന്ദ്രത്തിൽ വരുന്ന ആളുകളിൽ നിന്നും, ജീവനക്കാരിൽ നിന്നും സാമൂഹിക അകലം പാലിച്ച് മാത്രം നിൽക്കുക.
👉 നിരീക്ഷണത്തിൽ ഉള്ളവരും, പനി,ചുമ, ജലദോഷം, തൊണ്ട വേദന, എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരും അക്ഷയ കേന്ദ്രത്തിൽ വരാതിരിക്കുക.
🤰👨👦👦 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ള ആളുകൾ, ഗർഭിണികൾ, മറ്റ് മാരക രോഗങ്ങൾ ഉള്ളവർ മുതലായ ആളുകൾ അക്ഷയ സന്ദർശനം ഒഴിവാക്കുക
📱 അക്ഷയ കേന്ദ്രത്തിൽ വരുന്നതിനു മുൻപ് വിളിച്ച് സേവന ലഭ്യത ഉറപ്പാക്കുകയും,വിവിധ സേവനങ്ങൾക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകളെ കുറിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം സമീപിക്കുക.
🟢🟢🟢🟢🟢🟢🟢🟢
ബാല വിഭവ കേന്ദ്രം
കുടുംബശ്രീ മിഷൻ അട്ടപ്പാടി

Leave a comment