Prayer to St. Jacob against evil forces (Malayalam)

നമ്മുടെ എല്ലാ ക്രൈസ്തവ ഭവനങ്ങളിലും കുടുംബ പ്രാർത്ഥനയ്ക്ക് ശേഷം നിർബന്ധമായും ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുക ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്
✝️✝️✝️✝️✝️✝️✝️
ജിന്ന് എന്ന പിശാചിന് എതിരേ വി. യാക്കോബ് ശ്ലീഹായോട് ഉള്ള പ്രാർത്ഥന

( സകല ഇസ്ലാമിക ആക്രമണങ്ങൾക്കും എതിരെ ഈ പ്രാർത്ഥന വളരെ ഫലപ്രദമാണ്).

(നവനാൾ ജൂലൈ 17-25
തിരുനാൾ ജൂലൈ 25.)

സെബദി പുത്രന്മാരിൽ ഒരുവനും ക്രിസ്തുവിന്റെ ബന്ധുവും ഇടി മുഴക്കത്തിന്റെ പുത്രനെന്ന് അറിയപ്പെടുന്നവനുമായ വി.യാക്കോബ് ശ്ലീഹായേ, ദിവ്യഗുരുവായ ദൈവ സുതന്റെ സത്യപ്രബോധനം വഴിയായി സ്പെയിൻ രാജ്യത്തെ ക്രൈസ്തവ രാജ്യം ആക്കിയല്ലോ, ക്രൂശിതന് സാക്ഷ്യം വഹിക്കുവാൻ ഹേറോദ് അഗ്രിപ്പായുടെ വാളിൻ മുന്നിൻ സധൈര്യം കഴുത്ത് കാണിച്ച് ശിരഛേദനം വഴിയായി രക്തസാക്ഷി മകുടം ചൂടിയ അപ്പസ്തോല പ്രമുഖനെ, പാപികളും ബലഹീനരു ക്ലേശിതരും പീഢിതരും ആയ ഞങ്ങളെ സഹായിക്കണമേ. മുഹമ്മദ്ദീയ-ഘോര യുദ്ധത്തിൽ വലിയ പരാജയഭീതിയോടെ തങ്ങളുടെ അപ്പസ്തോലനായ അങ്ങയുടെ മദ്ധ്യസ്ഥം യാചിച്ച സ്പെയിൻ രാജ്യത്തെ ശത്രുകരങ്ങളിൽ നിന്നും രക്ഷിപ്പാൻ വെള്ള കുതിര പുറത്ത് വെള്ളിടിത്തീ പോലെ ജ്വലിക്കുന്ന വാളുമേന്തി അങ്ങ് പടപൊരുതിയല്ലോ, റഫായേൽ മാലാഖയും സ്വർഗ്ഗ സൈന്യങ്ങളും അങ്ങയോട് ചേർന്ന് യുദ്ധം ചെയ്യുകയും ശത്രുക്കളെ നിഷ്കരുണം വധിച്ച് വലിയ വിജയം നേടികൊടുക്കുകയും ചെയ്തുവല്ലോ, ‘അസ് മോദേവൂസ്’ എന്ന ദുഷ്ഠ പിശാചിൽ നിന്നും സാറായേയും തോബിയാസിനെയും രക്ഷിച്ച റഫായേൽ മാലാഖയോട് ചേർന്ന് ‘ജിന്ന്എന്ന ദുഷ്ടശക്തിയിൽ നിന്നും’ അവന്റെ ദുഷ്ടരായ ദൂതരിൽ നിന്നും സകല ക്രൈസ്തവ വിശ്വാസികളേയും പ്രത്യേകിച്ച് എന്നെയും രക്ഷിക്കണമെ. ഗുരുവും കർത്താവുമായ യേശുക്രിസ്തുവിന്റെ സ്വർഗ്ഗീയ മഹത്വത്തിൽ, അവന്റെ വലതുഭാഗത്ത് ആയിരിക്കുവാൻ അഭിലഷിച്ച അങ്ങേക്ക് സ്വർഗ്ഗത്തിൽ ലഭിച്ചിരിക്കുന്ന ഉന്നതമായ മഹത്വത്തിൽ നിന്നും അങ്ങേ മാധ്യസ്ഥം യാചിക്കുന്ന ഞങ്ങളെ സഹായിക്കണമെ.

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment