എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്?

എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്?

  1. തകർച്ചയുടെ നടുവിലും ദൈവത്തെ സ്തുതിക്കാൻ കഴിയണം : ഇയ്യോബിനെപ്പോലെ
  2. ചോദിക്കുന്നതെന്തും ലഭിക്കുമെന്ന പ്രതീക്ഷ വേണം : അന്ധനെപ്പോലെ

  3. ക്ഷമയോടെ കാത്തിരിക്കണം : അബ്രഹാമിനെപ്പോലെ
    .

  4. ലഭിച്ചു കഴിഞ്ഞു എന്ന് കരുതി പ്രാർഥിക്കണം : ലാസറിന്റെ കുഴിമാടത്തിൽ യേശു പ്രാർഥിച്ചത് പോലെ

  5. പിടിവാശിയോടെ പ്രാർഥിക്കണം : തന്നോട് മല്ലിട്ട ദൈവദൂതനോട് അനുഗ്രഹിച്ചല്ലാതെ പറഞ്ഞയക്കുകയില്ലെന്നു യാക്കോബ് വാശി പിടിച്ചത് പോലെ

  6. കർത്താവിനു മനസ് തോന്നാൻ അപേക്ഷിക്കണം : കുഷ്ടരോഗി അപേക്ഷിച്ചത് പോലെ
    .

  7. കർത്താവ് കടന്നു വന്നില്ലെങ്കിലും അവന്റെ ഒരു വാക്ക് മതിയെന്ന ബോധ്യം: ശതാധിപന്റെ വിശ്വാസം.

  8. നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടണം _ തളർവാത രോഗിയുടേത് പോലെ.

  9. കർത്താവ് കനിയാൻ കാത്തിരിക്കണം : അപസ്മാര രോഗിയുടെ പിതാവും ബർത്തിമേയുസും ചെയ്തപോലെ

  10. യേശുവിന്റെ വസ്ത്രത്തിൽ എങ്കിലും തൊട്ടാൽ മതിയെന്ന വിശ്വാസം വേണം : രക്ത സ്രാവക്കാരിയുടേത് പോലെ

  11. നീതിനിഷ്ടരും കർത്താവിന്റെ പ്രമാണങ്ങളും കല്പനകളും കുറ്റമറ്റവിധം അനുസരിക്കുന്നവരാകണം : സഖറിയായെയും എലിസബത്തിനെയും പോലെ

  12. യേശുവിന്റെ വചനം കേട്ട് അവനോട് ചേർന്നിരിക്കണം : മറിയത്തെപ്പോലെ.

  13. പാപ അവസ്ഥ വിട്ടെറിഞ്ഞു ദൈവ പിതാവിന്റെ അടുക്കലേക്കു ചെല്ലണം : ധൂർത്ത പുത്രനെപ്പോലെ
    .

  14. ഇടതടവില്ലാതെ പ്രാർഥിക്കണം, അതായത് വീണ്ടും വീണ്ടും പ്രാർഥിച്ചുഉത്തരം കിട്ടുന്നത് വരെ തുടരണം : നീതി രഹിതനായ ന്യായാധിപന്റെ അടുക്കൽ നീതിതേടിയ വിധവയുടെ സമീപനം പോലെ

  15. ദൈവ സന്നിധിയിലേക്ക് നോക്കുവാൻ പോലും ഭയപ്പെട്ട് എളിമയോടെ പ്രാർഥിക്കണം : ചുങ്കക്കാരനെപ്പോലെ.

  16. നിർമ്മലരാകണം : ശിശുക്കളെപ്പോലെ

  17. ഉപവസിക്കുകയും വിലപിക്കുകയും ചെയ്ത് പ്രാർഥിക്കണം : നേഹമിയയെപ്പോലെ.

  18. ചോദിക്കുമ്പോൾ ദൈവം എന്നെ അനുഗ്രഹിക്കും എന്ന പ്രതീക്ഷ വേണം

മനുഷ്യനെയല്ല, ദൈവത്തെ പ്രീതിപ്പെടുത്തി നീ ജീവിച്ചു തുടങ്ങുമ്പോൾ നിന്റെ ജീവിതത്തിൽ ഒന്നും പിന്നീട് അസാധ്യം ആയിരിക്കില്ല “`

“പ്രാർത്ഥന ഒരു ആയുധമാണ്.
ആസാധ്യമായ കാര്യങ്ങളെ സാധ്യമാക്കുന്ന വജ്രായുധം.”

ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment