എളിമയുടെ ലുത്തിനിയ

✝️എളിമയുടെ ലുത്തിനിയ✝️

ഹൃദയ ശാന്തതയും എളിമയുള്ള ഈശോയെ എൻറെ പ്രാർത്ഥന കേൾക്കണമേ 🤲

സ്തുതിക്കപ്പെടണമെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്നും ഈശോയേ എന്നെ രക്ഷിക്കണമേ🤲

സ്നേഹിക്കപെടണമെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്നും ഈശോയേ എന്നെ രക്ഷിക്കണമേ🤲

ബഹുമാനിക്കപ്പെടണ മെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്ന് ,ഈശോയെ എന്നെ രക്ഷിക്കണമേ🤲

പ്രശംസിക്കപെടണം എന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്ന്, ഈശോയെ എന്നെ രക്ഷിക്കണമേ🤲

പരിഗണന വേണമെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്ന് ,
ഈശോയെ എന്നെ രക്ഷിക്കണമേ.🤲
എന്നോട് ആലോചന ചോദിക്കണമെന്നുള്ള എൻറെ ആഗ്രഹത്തിൽ നിന്ന്,ഈശോയെ എന്നെ രക്ഷിക്കണമേ.🤲

അംഗീകരിക്കപ്പെടണം എന്ന എൻറെ ആഗ്രഹത്തിൽ നിന്ന് ,ഈശോയെ എന്നെ രക്ഷിക്കണമേ.🤲

ചെറുതാക്കപെടും എന്ന ഭയത്തിൽ നിന്ന് ,ഈശോയെ എന്നെ രക്ഷിക്കണമേ.🤲

അവഗണിക്കപ്പെടും എന്ന ഭയത്തിൽ നിന്ന് ,
ഈശോയെ എന്നെ രക്ഷിക്കണമേ.🤲

കുറ്റപ്പെടുത്തും എന്ന ഭയത്തിൽ നിന്ന് ,ഈശോയെ എന്നെ രക്ഷിക്കണമേ.🤲

വിസ്മരിക്കപ്പെടും എന്ന ഭയത്തിൽ നിന്ന്,ഈശോയെ എന്നെ രക്ഷിക്കണമേ.🤲

പരിഹസിക്കപ്പെടുകയും എന്ന ഭയത്തിൽ നിന്ന് ,
ഈശോയെ എന്നെ രക്ഷിക്കണമേ.🤲

എന്നോട് അനീതി ചെയ്യുമെന്ന ഭയത്തിൽ നിന്ന് ,
ഈശോയെ എന്നെ രക്ഷിക്കണമേ.🤲

സംശയിക്കപ്പെടുന്ന ഭയത്തിൽ നിന്ന്,ഈശോയെ എന്നെ രക്ഷിക്കണമേ.🤲

ഇതരർ എന്നേക്കാൾ സ്നേഹിക്കപെടണമെന്നു ആഗ്രഹിക്കാൻ ,ഈശോയെ എനിക്ക് കൃപ തരേണമേ.🤲

ഇതരർ എന്നെക്കാൾ പ്രശംസിക്കപ്പെടപെടണമെന്ന് ആഗ്രഹിക്കാൻ ,ഈശോയെ എനിക്ക് കൃപ തരേണമേ.🤲

എല്ലാവരും എന്നെ പുറംതള്ളണമെന്ന് ആഗ്രഹിക്കാൻ ,
ഈശോയെ എനിക്ക് കൃപ തരേണമേ.🤲

ഞാൻ വിശുദ്ധി പ്രാപിക്കുന്നതോടൊപ്പം ഇതരർ എന്നെക്കാൾ വിശുദ്ധരാകണമെന്നു ആഗ്രഹിക്കുവാൻ,
ഈശോയെ എനിക്ക് കൃപ തരേണമേ.🤲

കടപ്പാട്: Fr. Thomas Illimoottil.

🌷🍃🌷🍃🌷🍃🌷🍃🌷🍃🌷


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment