Malakhamarothu Vanil… Lyrics

മാലാഖമാരൊത്തു വാനില്‍
വാഴുന്നോരല്‍ഫോന്‍സാ ധന്യേ
നിസ്തുല നിര്‍മല ശോഭയില്‍ മിന്നുന്ന
സ്വര്‍ഗീയ മാണിക്യമുത്തേ

1. സുരലോകഗോളമേ
വരജാലഭാണ്ഡമേ
ക്ളാരസഭാരാമ മലരേ
മാനത്തെ വീട്ടില്‍ നിന്ന-
വിരാമമിവരില്‍ നീ
വരമാരി ചൊരിയേണമമ്മേ
അമ്മേ വണങ്ങുന്നു നിന്നെ
മക്കള്‍ നമിക്കുന്നു നിന്നെ.

മാലാഖമാരൊത്തു

2. മീനച്ചിലാറിന്റെ തീരത്തു പുഷ്പിച്ച
മന്താര സൌഗന്ധ മലരേ
നിറകാന്തി ചൊരിയും നിന്‍
തിരുസന്നിധാനത്തില്‍
കൈകൂപ്പി നില്ക്കുന്നു ഞങ്ങള്‍
അമ്മേ വണങ്ങുന്നു നിന്നെ
മക്കള്‍ നമിക്കുന്നു നിന്നെ

മാലാഖമാരൊത്തു

3. ഒരു ഹോമബലിയായി നീ
സുരദീപശാഖയായ് നീ
സഹനത്തിന്‍ ശരശയ്യ തീര്‍ത്തു
ഒരു നാളിലഖിലേശന്‍
നിറമോദവായ്പോടെ
നിന്‍ സ്നേഹയാഗം കൈക്കൊണ്ടു
അമ്മേ വണങ്ങുന്നു നിന്നെ
മക്കള്‍ നമിക്കുന്നു നിന്നെ

മാലാഖമാരൊത്തു

4. പ്രിയദാസി എളിയവളില്‍
കരുണാകടാക്ഷത്തിന്‍
കിരണം പൊഴിച്ചു മഹേശന്‍
സുരകാന്തി ചൊരിയും നിന്‍
തിരുസന്നിധാനത്തില്‍
കൈകൂപ്പി നില്‍ക്കുന്നു ഞങ്ങള്‍
അമ്മേ വണങ്ങുന്നു നിന്നെ
മക്കള്‍ നമിക്കുന്നു നിന്നെ…

മാലാഖമാരൊത്തു

St. Alphonsa
Alphonsamma

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment