ചിരി

Joseph MCBS's avatarJoseph mcbs

സുവിശേഷത്തിലെ ഈശോയോട് ചെറുപ്പം മുതലേ സ്നേഹമുണ്ട്. ആ സ്നേഹം കാലചക്രം മുന്നോട്ടു നീങ്ങിയപ്പോഴും നിലനിന്നത് കൊണ്ടാണ് 2010ൽ സെമിനാരിയിൽ പ്രവേശിച്ചത്. അങ്ങനെ സെമിനാരിയിൽ ജീവിതം മുന്നോട്ടു പോയപ്പോൾ, ബാലിശമായ മനസ്സിൽ ഒരു ചോദ്യം ഉദിച്ചു. “ഈശോ ചിരിച്ചിരുന്നില്ലേ?” ഈ ചോദ്യമുയരാൻ കാരണം, സുവിശേഷകന്മാർ ഈശോയുടെ പല മുഖഭാവങ്ങളും അനുവാചകന് പകർന്ന് നൽകിയെങ്കിലും (കരച്ചിൽ – യോഹ 11,35; ശാസന – മാർക്കോ 8, 33; ക്രോധം – മാർക്കോ 3,5), ഒരിക്കൽപോലും ഈശോയുടെ പുഞ്ചിരിയെന്ന മുഖഭാവത്തെകുറിച് പ്രതിപാദിച്ചില്ല. എന്തെ പുതിയനിയമത്തിൽ ആരും തന്നെ ഈശോയുടെ പുഞ്ചിരിയെന്ന ഭാവത്തെ തൂലികയിൽ പകർത്തിയില്ല? ഒരു യാത്രയിലാണ് ഈ ചോദ്യത്തിന്റെ ഉത്തരം ദൈവം മനസ്സിൽ നിക്ഷേപിച്ചത്.

നീലക്കുറിഞ്ഞി പൂത്താൽ അത് പത്ര മാസികയിൽ ഇടം നേടുന്ന വർത്തയാകും. കാരണം, 12 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണത്. എന്നാൽ വീട്ടു മുറ്റത്തു ചെത്തി ഉണ്ടായാൽ അത് പത്രമാസികയിൽ വരത്തക്ക വാർത്തയാകില്ല. കാരണം,അത് കൂടെക്കൂടെ സംഭവിക്കുന്ന പ്രതിഭാസമാണ്. ഉണർന്നെഴുന്നേറ്റു, വീടിന്റെ മുറ്റത്തു നോക്കുമ്പോൾ ഒരു ജിറാഫിനെ കണ്ടാൽ അതൊരു വാർത്തയാകും. എന്നാൽ ഒരു ഉറുമ്പിനെ കണ്ടാൽ അത് പത്രമാധ്യമങ്ങളിൽ ഇടം പിടിക്കുന്ന ഒരു വാർത്തയാകില്ല.

പറഞ്ഞു വരുന്നതിന്റെ ചുരുക്കം, കൂടെക്കൂടെ സംഭവിക്കാത്ത ഒന്ന് സംഭവിക്കുമ്പോഴാണ് അത് വാർത്താപ്രാധാന്യമുള്ളതായി തീരുന്നത്.എപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസത്തിന് യാതൊരുവിധ വാർത്താപ്രാധാന്യവും പൊതുവെ കല്പിക്കപെടില്ല.

ഇത്രയുമേയുള്ളു ഈശോയുടെ ചിരിയെ സംബന്ധിച്ചും.എപ്പോഴും പുഞ്ചിരി തൂകുന്ന മുഖഭാവം സൂക്ഷിച്ച ഒരുവനെപറ്റി അവൻ പുഞ്ചിരിച്ചു എന്ന് പ്രത്യേകം പറഞ്ഞു…

View original post 13 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment