സമ്പർക്കം

Nvssafu's avatarജ.ജീ.മ

ആരുംകൊതിച്ച്പ്പോകുമെന്ന് തരത്തിലുള്ള പ്രകൃതിരമണീയമായ സ്ഥലം.അവിടെ മെൽവിന് അവന്റെ ലബോർട്ടറിയിൽ പുതിയ മരുന്ന് കണ്ടെത്തുന്ന തിരക്കിലാണ്.മരുന്ന് പരീക്ഷണത്തിന്റെ അവസാനഘട്ടമെന്ന നിലയ്ക്ക് മെൽവിന് പരീക്ഷണം തന്റെ ശരീരത്തിൽ ആരഭിക്കാന് തുടങ്ങുകയാണിപ്പോൾ.അരമണിക്കുറിന് ശേഷം മരുന്നിന്റെ ഫലം വന്നിരിക്കുന്നു.അതെ മാറാരോഗത്തിനുള്ള മരുന്ന് ബഹു:മെൽവിന് കണ്ടെത്തിയിരിക്കുന്നു.ആദ്യമറിഞ്ഞത് അവിടെത്തെ പ്രദേശിക ചാനലുകളിലെ ജോലിക്കാരായിരുന്നു.പിന്നേടത് ലോകം മുഴുവനറിഞ്ഞുക്കഴിഞ്ഞിരിക്കുന്നു.പല പ്രമുഖരും മെൽവിനെ നേരിട്ടോ അല്ലാതെയോ ആശംസകൾ നേർന്നുകൊണ്ടിരുന്നു.അപ്പോഴാണീ വിവരം അമേരിക്കന് പ്രസിഡന്റിന്റെ ചെവികളിലെത്തുന്നത് അദ്ദേഹം ഉടനേ മെൽവിന്റെയടുത്തുനിന്ന് അപ്പോയ്മെന്റെടുക്കാന് വിളിക്കുമ്പോഴായിരുന്ന മെൽവിന് പെട്ടെന്ന് പരിചയമുള്ളയൊരു ശബ്ദം കേൾക്കാനിടവരുന്നത്

ടാ മെൽവിയേ എണീറ്റേ..എന്തൊറുക്കാ…ഈ ചെറുക്കനേ കൊണ്ട് ഞാന് തോറ്റുപോയല്ലോ ന്റെ ദൈവമേ.മെൽവീ എണീറ്റേ

വളരെ പരിചയുമുള്ള ശബ്ദം.ഇതെന്റെ അമ്മയുടെ ശബ്ദമല്ലേ?അമ്മക്കെന്താ ഇവിടെക്കാര്യം…ടപ്പേ എന്നോരു ശബ്ദം കേട്ടു.അമ്മയടിച്ചതല്ല മറിച്ച് മെൽവിന്റെ സ്ക്രീന് ലോക്കഡായിട്ടുള്ള ഫോണ് താഴേ വീണതാണ്.ഭാഗ്യത്തിനൊരു പരിക്കും സംഭിവിച്ചില്ല.ബോദ്ധം ലഭിച്ചയുടനെ മെൽവിന് ഫോണിൽ സമയം നോക്കി ഏഴ് മണിയേ ആയിട്ടുള്ളൂ.ശ്ശെടാ അമ്മ എന്റെ സ്വപ്നത്തിന്റെ ഫ്ളോ കളഞ്ഞുകുളിച്ചല്ലോ.മെൽവിന് സ്വയം പിറപിറക്കാന് തുടങ്ങി.

സാധാരണഗതിയിൽ മെൽവിനേണീക്കാന് പതിനൊന്ന് മണിയാകും.നേരെത്തെ എണീറ്റിട്ടും പ്രത്യേകിച്ചൊരു കാര്യമൊന്നുമില്ല.എന്നാലും എന്റെ അമ്മയെന്തിനു തന്നെ നേരെത്തെ എണീപ്പിച്ചൂവെന്ന കാര്യത്തിൽ മെൽവിന്റെ മനസ്സിൽ ചെറിയ ആശങ്കകളുടെ കൂടെ സങ്കടവും നിലനിൽക്കുന്നുണ്ട്.മെൽവിന്റെ ഇപ്പോഴെത്തെ അവസ്ഥയെ കുറിച്ച് പറയുകയാണെങ്കിൽ കൂട്ടിലടക്കപ്പെട്ടെ പക്ഷിയെ പോലെയാണ്.പറക്കാനാഗ്രഹമുണ്ടെങ്കിലും അതിനൊത്തെ സാഹചര്യങ്ങൾ തീരെനിലനിൽക്കുന്നില്ലായെന്ന് പറിയേണ്ടിവരും.തന്റെ ഡിഗ്രീയുടെ അവസാന നാളുകളിലായിരുന്നു മെൽവിന് ജെർമനിയോടും,ജെർമെന്ക്കാരോടും പ്രണയം തോന്നിത്തുടങ്ങിയത്.അതിന്റെക്കാരണത്താലായിരുന്നു മെൽവിന് ജർമന് ഭാഷ പഠിക്കാനൊരുങ്ങിയത്.എന്തുചെയ്യാം ജെർമനിക്ക് പറപറക്കാനുള്ള ഒരുക്കത്തിലായിരുന്നപ്പോഴാണ് മെൽവിന്റെയിടയിലേക്ക് ഇടത്തീയെന്നുപ്പോലെ കോറോണയെന്ന മഹാമാരി കടന്നുവരുന്നത്.അങ്ങനെയെല്ലാം ശുഭമങ്കളങ്ങളായി അവസാനിച്ചതും.

View original post 405 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment