Soulful ….. unseen …… all felt…..
മഴ പെയ്‌തുറങ്ങിയ രാവിന്റെ
ഈറനായ മാറിലൊരു
ശുഭ്ര മേഘം കൺ തുറന്നു
ചിമ്മിചിമ്മി മിഴികളിൽ
കുളിരു നിറച്ചൊരു കുഞ്ഞു മേഘം
കുഞ്ഞിളം ചുണ്ടു ചപ്പി
ചിരിച്ചതിൽ ചില്ലുമണി
കുണുക്കിട്ട കമ്മലുകളായി
മണ്ണിൽ മഴയിട്ട താളങ്ങളിൽ
ഉണർന്ന മയിൽ പീലി
വിരിച്ചാടിയ നൃത്തമായി
ആത്മാവിന്റെ ആഴങ്ങളിലെ
ശബ്ദങ്ങളെല്ലാം പൊട്ടിച്ചിരികളുടെ
താളങ്ങളായി……

Leave a comment