പുലരിയിൽ പ്രാർത്ഥിക്കാം

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം…🙏*
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
വഴി തെറ്റിയൊരാടുകളാം ഞങ്ങള്‍ നാഥാ
പിഴ ചെയ്തതോര്‍ക്കരുതേ നീ…
അനുതാപ ഹൃദയത്തോടെ ഇതാ ഞങ്ങള്‍
തിരുമുമ്പിലഭയം തരണേ…
ഇരുളേറുമീ വഴിയില്‍ കനിവോടെ നീ വരണേ…
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

”ഓരോരുത്തരും പരീക്‌ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്‌.”
യാക്കോബ്‌ 1 : 14

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
⭐⭐⭐🌟🌟🌟⭐⭐⭐⭐⭐⭐
ദൈവമെ, ജീവിതത്തിൽ പല നല്ല കാര്യങ്ങൾ ചെയ്യുവാനായി ഇറങ്ങിപുറപ്പെടുമ്പോഴും *ആ ലക്ഷ്യത്തിലേക്കൊന്നും എത്തിചേരാതെ മാർഗ്ഗ ഭ്രംശം സംഭവിക്കുന്ന അനുഭവങ്ങൾ നിരവധിയാണ്. ഇടക്കുവെച്ച് ദുർമോഹം പ്രലോഭനങ്ങളായി കടന്നുവരും…ആഗ്രഹിക്കാൻ അർഹതയില്ലാത്തതും അർഹിക്കാത്തതും കാട്ടിതന്ന് സാത്താൻ പിടിമുറുക്കുന്നു…?
പിന്നെ നന്മയുടെ വഴിവിട്ട് തിന്മയുടെ വഴികളിലൂടെയുള്ള വഴിവിട്ട ജീവിതം…??

ലക്ഷ്യം മറന്നുള്ള യാത്രയിലെ സുഖങ്ങൾ, ഉള്ള നന്മയുടെ ചിന്തകളെയെല്ലാം വേരോടെ പിഴിതുകളയുന്നു.

പിന്നെയങ്ങോട്ട് സാത്താൻ കാണിക്കുന്ന വഴികളിലെ യഥേഷ്ടമുള്ള ഓട്ടം…എല്ലാ നേടണം…എത്ര നേടിയാലും മതിവരാത്ത ഓട്ടം…! *ഓടി കയറി നിൽക്കുന്നത് ഏത് നിമിഷവും തലകുത്തി വീഴാവുന്ന അസന്മാർഗ്ഗത്തിൽ നേടിയ സമ്പത്തിന്റെ മുകളിലാണെന്ന്‌ ആരോർമ്മിക്കുവാൻ…? ഈശോയെ, അത്യാഗ്രഹങ്ങളിൽ നിന്നും അനാവശ്യ മോഹങ്ങളിൽ നിന്നെല്ലാം ഞങ്ങളെ അകറ്റി നിറുത്തണമേ.
വഴിതെറ്റാത്ത നല്ല മക്കളായി ദൈവവഴികളിൽ ചരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ…!

പരിശുദ്ധ അമ്മേ, പ്രാർത്ഥിക്കണമേ…

ആമ്മേൻ.
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലരിയിൽ പ്രാർത്ഥിക്കാം”

Leave a comment