Soulful ….. unseen …… all felt…..

ഒരു കുഞ്ഞു വസന്തം…..മുടി കോതി ഒതുക്കാത്ത ബാല്യം….കിളികളോടും,ചെടികളോടും ചിലു പിലെ വർത്തമാനം പറഞ്ഞും,ചെളി കയ്യിൽ പരത്തിയും ,കാറ്റിൽ പറന്നു പാറി അവൾ…..സ്വയം ഒരു മുഴു വസന്തമായി….നിലക്കാത്ത ചോദ്യങ്ങളും,കിലുങ്ങിച്ചിരികളും,കണ്ണുകളിൽ മുഴു നീളെ അദ്‌ഭുതവും കൊണ്ട്….
കൊലുസിട്ട ചെമന്ന ചുവടുകൾ വീണു കിടന്ന ഇലകൾക്ക് പോലും ഒരു തഴുകലായിരുന്നു ….
മരങ്ങൾ അവൾക്കു തണലേകി,കുഞ്ഞു കാലുകൾക്കു അടി വച്ചു കയറാൻ നെഞ്ചകം നൽകി ആത്മഹർഷം പൂണ്ടു നിന്നു….
മാങ്ങാച്ചുണ കുഞ്ഞു ചുണ്ടുകളെ പൊള്ളിക്കാതിരിക്കാൻ ,ചില്ലകളിൽ സമർത്ഥമായി ഒളിപ്പിച്ചു,പകരം തുടുത്തു പഴുത്ത തന്റെ ആയുഷ്കാല മാമ്പഴങ്ങളെ ഹൃദയപൂർവം കുഞ്ഞു കാലുകളിൽ പ്രസാദമായി വീഴ്ത്തി….
എല്ലായിടവും പ്രകാശം പരത്തി പറന്നു പറന്നു,ഒടുവിൽ കുഞ്ഞു കണ്ണുകൾ ക്ഷീണിച്ചു…..ഉറക്കമായി….
നീട്ടിപ്പിടിച്ച കൈകളിൽ താലോലം ഉറങ്ങുവാൻ വെമ്പി വീണപ്പോൾ,മടിത്തട്ടിൽ വീണ പൂവിൽ നനുത്ത കാറ്റിനു പകരം,കാരിരുമ്പിൻ ഉരച്ചിൽ…..നീറ്റൽ…. ഉണർന്നു,കരഞ്ഞു….
ആരും കേട്ടില്ല,കണ്ടില്ല….
കാറ്റും,ഇലകളും,പൂക്കളും,മരങ്ങളും പിന്നെ മഴയും മാത്രം ഗദ്ഗദങ്ങൾ അറിഞ്ഞു….അവർ കൂട്ടിരുന്നു,തണൽ നൽകി,വേദനകളെ മായ്ച്ചു….മുറിവുകൾ ഉണങ്ങി……അവരുടെ കൂട്ടു തന്ന പുതപ്പു പുതച്ചവൾ വളർന്നു…..
ലോകം കണ്ടു, വലുതായി…..പക്ഷെ പുതപ്പു മൂടിത്തന്നെ കിടന്നു…..
ഒരിക്കൽ ഒരാൾ പുതപ്പിനുള്ളിൽ ആദ്‌ഭുതങ്ങൾ നിറഞ്ഞ വിടർന്ന മിഴികൾ കണ്ടു…..ഒരിത്തിരി വകഞ്ഞു മാറ്റിയ പുതപ്പിൽ അയാൾ ലോകത്തിന്റെ ശുദ്ധ ചൈതന്യത്തെ അറിഞ്ഞു……
അന്നു ആ പുതപ്പു മാറി കരവലയങ്ങളിൽ അവൾ ഉറങ്ങി…. സ്വപ്നങ്ങൾ നിറങ്ങളണിഞ്ഞു….ഋതു അപ്പോൾ വസന്തമായി….
പക്ഷേ ഒരു കോണിൽ ആ കാരിരുമ്പിൻ നീറ്റൽ പലപ്പോഴും ഉരഞ്ഞു നീറി….ചോര പൊടിഞ്ഞു …..
എല്ലാമറിയുന്ന പ്രപഞ്ചം അപ്പോൾ അവളോട് മന്ത്രിച്ചു,നിന്റെ…
View original post 19 more words

Leave a comment