CM Pinarayi Vijayan Praise Muhammed Fayiz

CM Pinarayi Vijayan Praise Muhammed Fayiz donate his prize to CM distress relief fund

ചെലര്ത് റെഡ്യാവും. ചെലര്ത് റെഡ്യാവൂല. ഇൻറത് റെഡ്യായീല, ഇൻറത് വേറെ മോഡലാ വന്നത്. അങ്ങനായാല് ഞമ്മക്കൊരു കൊയാപ്പീല്ല്യ’ മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞോളം സ്വദേശിയായ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പോസിറ്റിവിറ്റി നിറഞ്ഞ നിഷ്കളങ്കമായ ഫായിസിന്റെ വാക്കുകൾ മലയാളികൾ ഏറ്റെടുത്തതോടൊപ്പം വാചകത്തിന്റെ റോയല്‍റ്റി ഫായിസില്‍ നിന്നും ഏറ്റെടുത്തിരുന്നു. 10000 രൂപയും ആന്‍ഡ്രോയ്ഡ് ടിവിയും മില്‍മ പ്രൊഡക്ടുകളും നല്‍കിയാണ് മില്‍മ റോയല്‍റ്റി ഏറ്റെടുത്തിരുന്നത്. ലഭിച്ച തുക ജില്ലാ കളക്ടർക്ക് കൈമാറാനായി ഫായിസ് ഇന്ന് രാവിലെ മലപ്പുറം കലക്ടറേറ്റിലേത്തി സമ്മാനമായി ലഭിച്ച 10000 രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലാ കലക്റ്റർ കെ. ഗോപാലകൃഷ്ണൻ നൽകിയ സമ്മാനവും കൈപറ്റിയാണ് ഫായിസ് കലക്ടറേറ്റിൽ നിന്നും മടങ്ങിയത്. കാമറ അഭിജിത്ത് രവി


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment