Milma adopts viral dialogue of 9-year-old from Malappuram

ഫായിസ് പറഞ്ഞത് പരസ്യമായി | Milma adopts viral dialogue of 9-year-old from Malappuram as its tagline

ചെലോല്‍ത് ശെരിയാവും ചെലോല്‍ത് ശെരിയാവൂല്ല, ശെരിയാവൂല്ലങ്കില്‍ എനിക്കൊരു കൊയപ്പോല്ല.’ എന്ന മുഹമ്മദ് ഫായിസ് പങ്കുവെച്ച വാക്കുകള്‍ക്ക് പുറകേ ആയിരുന്നു മലയാളികള്‍ ഒന്നടങ്കം. ആത്മവിശ്വാസത്തോടെയുള്ള ഫായിസിന്റെ വാക്കുകളടങ്ങിയ വീഡിയോ ലക്ഷങ്ങളാണു കണ്ടത്. കടലാസ്പൂവ് ഉണ്ടാക്കുന്ന വീഡിയോയില്‍ കടലാസ് ഉപയോഗിച്ച് പൂവുണ്ടാക്കാന്‍ ശ്രമിക്കുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഫായിസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. വീഡിയോ വൈറല്‍ ആയതിനുപിന്നാലെ മില്‍മയും ആ വാചകം കടമെടുത്തു. ചെലോല്‍ത് ശെരിയാവും ചെലോല്‍ത് ശെരിയാവൂല്ല പക്ഷേങ്കി ചായ എല്ലാവര്‍ക്കും ശരിയാകും പാല്‍ മില്‍മയാണെങ്കില്‍’ എന്നാണ് മില്‍മ പരസ്യവാചകമായി എഴുതിയത്. മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ ഫെയ്സ്ബുക്ക് പേജിലും വാട്സാപ്പ് ഗ്രൂപ്പിലാണു പരസ്യം പ്രത്യക്ഷപ്പെട്ടത്. മില്‍മ പരസ്യം നല്‍കിയ ഉടനെ ഈ വാക്കുകളുടെ അവകാശം ഫായിസിനാണെന്നും അര്‍ഹമായ പ്രതിഫലം നല്‍കണമെന്നും ആവശ്യപ്പെട്ട് ഫെയ്സ്ബുക്കില്‍ നിരവധിപേര്‍ എത്തിയിരുന്നു. അടിച്ചുമാറ്റലിന് ഒരു പരിധിയില്ലേ എന്ന ചോദ്യങ്ങളുമുയര്‍ന്നു. കടപ്പാട് പോലും പറയാതെ മലബാര്‍ മില്‍മ പരസ്യവാചകമാക്കിയത് എന്ന ആരോപണവും കമന്റ് രൂപത്തില്‍ വരാന്‍ തുടങ്ങി. ഫായിസിന്റെ വാചകവും ആശയവും പണം കൊടുത്ത് വാങ്ങണം എന്നായി ഒരു വിഭാഗം. ആ വാചകത്തിന് പ്രതിഫലം നല്‍കാനും തയ്യാറായി ഇരിക്കുക ആണ് മില്‍മ. നിഷ്‌കളങ്കമായ വാക്കുകള്‍ കൊണ്ട് ലക്ഷക്കണക്കിന് ആസ്വാദകരെ സ്വന്തമാക്കിയ മുഹമ്മദ് ഫയാസിനെ തേടി മില്‍മയുടെ സമ്മാനമെത്തി. പതിഫലമായാണ് ആന്‍ഡ്രോയിഡ് ടിവിയും 10,000 രൂപയും മില്‍മ ഉല്‍പ്പന്നങ്ങളുമായി അധികൃതര്‍ ഫയാസിന്റെ വീട്ടിലെത്തിയത്. സമ്മാനം സ്വീകരിച്ച ഫയാസിന്റെ കുടുംബം ഏവരെയും അതിശയിപ്പിച്ച് മറ്റൊരു തീരുമാനമെടുത്തു. ഫയാസിന് കിട്ടിയ സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വീടഡിന് സമുീപത്തെ നിര്‍ധന യുവതിയുടെ നിക്കാഹിനും നല്‍കും. തുട ഉടന്‍ കൈമാറുമെന്ന് ഫയാസിന്റെ കുടുംബം അറിയിച്ചു.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment