” നമ്മുടെ ഉള്ളിലെ സവർണമേധാവിത്ത ബോധമാണ് അത്തരം പ്രസ്താവനകളിലൂടെ പുറത്ത് വരുന്നത്. അശുദ്ധിയുടേയും തൊട്ടുകൂടായ്മയുടേയും പഴയ യുഗത്തിലേക്ക് നമ്മുടെ സമൂഹം ലജ്ജയിലാതെ തിരിഞ്ഞ് നടക്കുകയാണ്. ഹിന്ദുത്വത്തെ മഹത്വവൽക്കരിച്ചു കൊണ്ടാണ് വരേണ്യവർഗം സവർണ ബോധം നമ്മിലേയ്ക്കടിച്ചേൽപിക്കുന്നത്. ജർമനിയിൽ ഹിറ്റ്ലർ പിൻതുടർന്ന അതേ നയങ്ങൾ തന്നെയാണ് ഹിന്ദുത്വ ശക്തികൾ ഇന്ത്യയിൽ നടപ്പാക്കികൊണ്ടിരിക്കുന്നത്….”
ആഹാ ഇന്ന് പുള്ളിക്കാരൻ നേരത്തെയാണല്ലോ… ഞാൻ മനസ്സിൽ വിചാരിച്ചു. പെട്ടന്ന് തന്നെ കേൾവിക്കാരിൽ നിന്നും നോട്ടം എന്റെ നേർക്കായ്.
പതിവ് തെറ്റിക്കാതെ പരിചിതത്വത്തിന്റെ ഒരു ചെറുപുഞ്ചിരി അയാൾ എനിക്ക് നേരെ നീട്ടി … ആ പുഞ്ചിരിയുടെ ചെറിയ ഇടവേളയ്ക്ക് ശേഷം വായനശാല വരാന്തയിലെ പ്രസംഗം സഖാവ് തുടർന്നു.
തിരുവന്തോരത്ത് വന്നേ പിന്നെ എന്റെ പത്രവായന നിലനിർത്തി പോന്നത് ഇടപ്പഴഞ്ഞി വിവേകാനാന്ദ റീഡിംഗ് റൂമാണ്. വായനയോടൊപ്പം രാവിലെ തന്നെ പുഞ്ചിരി മാത്രം കൈമാറുന്ന കുറേ സൗഹൃദങ്ങളും കിട്ടി. ശെരിക്കും ഈ പത്രം വായന ശീലമാവുന്നത് കൊറേ കാലങ്ങൾക്ക് മുൻപാണ്. അച്ഛൻ പാർട്ടിക്കാരനായത് കൊണ്ട് ഞാൻ ജനിച്ച് വീഴും മുമ്പേ എന്നും രാവിലെ വീട്ടിന്റെ മുറ്റത്ത് ദേശാഭിമാനി വന്ന് വീഴാറുണ്ടായിരുന്നു … ആ വീഴ്ച്ചകൾ ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. എടയ്ക്കൊക്കെ അതിത്ഥികളായ് പല നിറത്തിലുള്ള പരസ്യങ്ങളും ചിത്രങ്ങളുമുള്ള മാതൃഭൂമിയും മലയാള മനോരമയും വന്നികൊണ്ടിരുന്നു. അക്ഷരങ്ങളും അക്കങ്ങളുമായ് ആദ്യം പരിചയം സ്ഥാപിക്കുന്നത് പത്രത്തിലൂടെയാണ്. കൃത്യമായ് പറഞ്ഞാൽ ദേശാഭിമാനിയിലൂടെ. പിന്നെ പത്രവുമായുള്ള സൗഹൃദം പതിയെ സിനിമാ പോസ്റ്ററുകളിലേക്കും സിനിമാ പേജിലേക്കും അവിടെ നിന്ന് സ്പോർട്സ് പേജിലേക്കും വളർന്നു.
അച്ഛൻ പത്രത്തിന്റെ…
View original post 289 more words

Leave a comment