പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“നിങ്ങളുടെ പിതാക്കന്‍മാരുടെ കാലംമുതല്‍ എന്റെ കല്‍പനകളില്‍നിന്നു നിങ്ങള്‍ വ്യതിചലിച്ചു; അവ അനുഷ്ഠിച്ചില്ല. നിങ്ങള്‍ എന്റെ അടുക്കലേക്കു മടങ്ങിവരുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരാം – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നു, എങ്ങനെയാണ് ഞങ്ങള്‍ മടങ്ങിവരേണ്ടത്? (മലാക്കി, 3:7)” ഞങ്ങളുടെ ദൈവമായ കർത്താവേ, ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു മനോഹരമായ ഈ ഭൂമിയിൽ അവിടുന്ന് അനുവദിച്ച ഈ ജീവിതത്തിൽ അങ്ങയുടെ ഹിതം നിറവേറ്റുവാൻ അനുഗ്രഹം നൽകണമേ. ഞെട്ടിപ്പിക്കുന്ന വാർത്തകളുമായി ഉണരുന്ന പ്രഭാതങ്ങൾ ഞങ്ങളെ ഭയവിഹ്വലരാക്കുന്നു. വിവാഹ ജീവിതത്തതിന്റെ പവിത്രത നഷ്ടപെട്ട ജീവിതപങ്കാളി കൊലപാതകി ആയി മാറുന്ന ജീവിതങ്ങളിൽ എവിടെയോ ദൈവപരിപാലന നഷ്ടപ്പെട്ടിരുന്നു എന്ന് ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. ഈശോയെ അങ്ങയോടു ചേർന്ന് നിൽക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. കൊല്ലരുത്, വ്യഭിചാരം ചെയ്യരുത് എന്ന കല്പനകളിൽ അറിഞ്ഞും അറിയാതെയും ഞങ്ങൾ വെള്ളം ചേർക്കുന്നു. ഈശോയെ അവിടുന്ന് കല്പനകളെ ഇല്ലാതാക്കുകയല്ല മറിച്ചു ദൃഡപ്പെടുകയാണ് ചെയ്തത് എന്ന് മറക്കുവാൻ ഇടവരുത്തരുതേ. ഞങ്ങളുടെ കുടുംബങ്ങളെ ദൈവ സ്നേഹത്തിൽ അധിഷ്ഠിതമായി രൂപപ്പെടുത്തുവാൻ അനുഗ്രഹിക്കണമേ. സ്നേഹവും ക്ഷമയും, ശാന്തിയും ഭവനങ്ങളിൽ നിറഞ്ഞു നില്ക്കട്ടെ. ജീവിതപങ്കാളികൾ തമ്മിൽ ആശയ വിനിമയും, സ്നേഹത്തിൽ അധിഷ്ഠിതമായ കുടുംബവും സ്വന്തമാക്കുവാൻ ഞങ്ങളിലേക്ക് കൃപ ചൊരിയണമേ. നാഥാ, അങ്ങയുടെ വചനങ്ങളെ അറിയുവാൻ ഞങ്ങളെ അനുവദിക്കണമേ. തെറ്റായ പ്രബോധനങ്ങളൂം, കൾട്ടുകളും ഞങ്ങളെ പിന്തുടരുമ്പോൾ ദൈവ സ്നേഹത്തിൽ സഭയോട് ചേർന്ന് നിന്ന് ക്രിസ്തു അനുഭവത്തിൽ വളരുവാൻ സഹായിക്കണമേ. പാപവും, ജഡിക ചിന്തകളും ഞങ്ങളെ പിന്തുടരാതെ കാത്തു കൊള്ളണമേ. കോവിഡിന്റെ സംഹാരതാണ്ഡവം ദേശത്തു തുടരുകയാണല്ലോ. വിടുതൽ നൽകി അനുഗ്രഹിക്കണമേ. വലിയ കഷ്ടപ്പാടും ദുരിതവും വിഴുങ്ങാതെ ഞങ്ങളെ പരിപാലിക്കണമേ. എത്രയും പെട്ടന്ന് കോവിഡ് മഹാമാരിയ്ക്ക് പരിഹാരം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധ ആത്മാവുമായ ദൈവമേ, ഞങ്ങളെ സഹായിക്കണമേ. ആമേൻ

വിശുദ്ധ അൽഫോൻസ് ലിഗോരി, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment