വിഭജനങ്ങൾ

നിശാന്ത്'s avatarCoffin

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നോക്കുമ്പോൾ വിഭജനങ്ങളുടെ മായാത്ത മുറിപാടുകൾ കാണാം…. രാജ്യാതിർത്തിയുടെ, മതങ്ങളുടെ, ജാതിയുടെ, ലിംഗത്തിന്റെ, നിറങ്ങളുടെ, ഭാഷയുടെ സംസ്കാരത്തിൻ്റെ, സമ്പത്തിന്റെ അങ്ങനെ രക്തരൂഷിതമായ കുറേ വിഭജനങ്ങൾ.
വലിയൊരു വായനാശീലമില്ലാത്ത എന്നിലേയ്ക്ക് അധികമൊന്നും ആകസ്മികമല്ലാതെ എത്തിചേർന്ന പുസ്തകമാണ് ആനന്ദിൻ്റെ വിഭജനങ്ങൾ. ആനന്ദ് എന്ന എഴുത്തുകാരനുമായി പരിചയം സ്ഥാപിക്കാനുള്ള ആദ്യ ശ്രമത്തിൻ്റെ ഭാഗമായി തായംകോട് കൈരളി വായനശാലയുടെ ചെറിയ പുസ്തക ശേഖരത്തിൽ നിന്നും ഞാൻ കണ്ടെത്തിയ പുസ്തകമായിരുന്നു വിഭജനങ്ങൾ. പുറം താൾക്കുറിപ്പുകൾക്കൊപ്പം ആനന്ദ് എന്ന എഴുതുകാരനെ പരിചയപ്പെടുത്തിയ അദ്യ പേജ് തന്നെ എന്നിൽ തുടർ വായനയുടെ കൗതുകമുണർത്തി.
ഒരു നോവൽ എന്ന വിഭാഗത്തിൽ ഒതുങ്ങി നിൽക്കാതെ മറ്റു പല മേഖലകളിലേയ്ക്കും സഞ്ചരിക്കുന്നുണ്ട് ഈ കൃതി. നോവൽ എന്നതിൽ നിന്ന് വ്യത്യസ്തമായി എഴുത്തുകാരൻ തൻ്റെ റിട്ടയർമെൻറ് ജീവിതത്തിലേയ്ക്ക് നീങ്ങിയ വേളയിൽ തൻ്റെ ജീവിതാനുഭവങ്ങളും അറിവുകളും യഥാർത്ഥമായതോ അയഥാർത്ഥമായതോ ആയ കഥാപാത്രങ്ങളിലൂടെ പ്രദർശിപ്പിക്കുകയാണ് ഈ കൃതിയിലൂടെ. ശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, ചരിത്രം എന്നീ വിവിധ മേഖലകളിലെ താൻ നേടിയെടുത്ത അറിവുകളെ തൻ്റെ അനുഭവങ്ങളലൂടെ വിവരിച്ച് എഴുത്തുകാരൻ തൻ്റെ സ്വന്തം നിലപാടുകൾ വ്യക്തമാക്കാൻ ശ്രമിക്കുന്നു. എഴുത്തുകാരൻ കഥ പറയുന്നത് സ്വന്തം വ്യക്തിത്വത്തിൽ നിന്നായതു കൊണ്ട് ചിലപ്പൊഴൊക്കെ വിവരണങ്ങൾ ഒരു സിവിൽ എൻജിനീറിംഗ് ലെക്ച്ചറുകളുടെ തലങ്ങളിലേയ്ക്ക് ഉയരുന്നുണ്ട്. സാധാരണ വായനക്കാരനെ സംബന്ധിച്ചിടത്തോളം ഇത് ചിലയിടങ്ങളിൽ ഒരു പരിമിതിയായി അനുഭവപ്പെടുന്നു. എന്നിരിന്നാലും ചില ചരിത്ര സംഭവങ്ങളുടെ മറ്റൊരു വായനാനുഭവം സമ്മാനിക്കാൻ ഈ കൃതിയ്ക്കാവുന്നുണ്ട്. അറിവുകൾ വിരൽത്തുമ്പിലെത്തി നിൽക്കുന്ന ഈ കാലഘട്ടത്തെ അറിവുകളുടെ…

View original post 31 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment