🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വ്യാഴം, 6/8/2020
The Transfiguration of the Lord – Feast
Liturgical Colour: White.
പ്രവേശകപ്രഭണിതം
cf. മത്താ 17: 5
ശോഭയേറിയ മേഘത്തില്‍ പരിശുദ്ധാത്മാവ് പ്രത്യക്ഷപ്പെട്ടു;
പിതാവിന്റെ സ്വരം മുഴങ്ങിക്കേട്ടു: ഇവന്‍ എന്റെ പ്രിയപുത്രന്‍;
ഇവനില്‍ ഞാന്‍ ഏറെ പ്രസാദിച്ചിരിക്കുന്നു; ഇവനെ ശ്രവിക്കുവിന്‍.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അങ്ങയുടെ ഏകജാതന്റെ
മഹത്ത്വപൂര്‍ണമായ രൂപാന്തരണത്തില്‍
വിശ്വാസരഹസ്യങ്ങള്‍ പൂര്‍വപിതാക്കന്മാരുടെ
സാക്ഷ്യത്താല്‍ അങ്ങ് സ്ഥിരീകരിക്കുകയും
സമ്പൂര്‍ണ ദത്തുപുത്രസ്ഥാനം വിസ്മയകരമായി
സൂചിപ്പിക്കുകയും ചെയ്തുവല്ലോ.
അങ്ങയുടെ പ്രിയപുത്രന്റെ സ്വരം ശ്രവിച്ചുകൊണ്ട്,
അവിടത്തെ കൂട്ടവകാശികളായി ഭവിക്കാന്‍
അങ്ങയുടെ ദാസരായ ഞങ്ങള്‍ക്കും അര്‍ഹത നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ദാനി 7:9-10,13-14
അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം.
ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി,
പുരാതനനായവന്‍ ഉപവിഷ്ടനായി.
അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം;
തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ!
തീജ്വാലകളായിരുന്നു അവന്റെ സിംഹാസനം;
അതിന്റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്നി.
അവന്റെ മുന്‍പില്‍ നിന്ന് അഗ്നിപ്രവാഹം പുറപ്പെട്ടു.
ആയിരമായിരംപേര്‍ അവനെ സേവിച്ചു;
പതിനായിരം പതിനായിരംപേര്‍ അവന്റെ മുന്‍പില്‍ നിന്നു.
ന്യായാധിപസഭ ന്യായവിധിക്ക് ഉപവിഷ്ടമായി.
ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു.
നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു,
ഇതാ, വാനമേഘങ്ങളോടുകൂടെ
മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു.
അവനെ പുരാതനനായവന്റെ മുന്‍പില്‍ ആനയിച്ചു.
എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും
അവനെ സേവിക്കേണ്ടതിന്
ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി.
അവന്റെ ആധിപത്യം ശാശ്വതമാണ്;
അത് ഒരിക്കലും ഇല്ലാതാവുകയില്ല.
അവന്റെ രാജത്വം അനശ്വരമാണ്.
OR: ——–
2 പത്രോ 1:16-19
സ്വര്‍ഗത്തില്‍ നിന്നുണ്ടായ ആ സ്വരം ഞങ്ങള്‍ കേട്ടു.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയെയും പ്രത്യാഗമനത്തെയും കുറിച്ചു ഞങ്ങള്‍ നിങ്ങളെ അറിയിച്ചതു കൗശലപൂര്‍വം മെനഞ്ഞെടുത്ത കല്‍പിതകഥകളെ വിശ്വസിച്ചതുകൊണ്ടല്ല; ഞങ്ങള്‍ അവന്റെ ശക്തിപ്രാഭവത്തിന്റെ ദൃക്‌സാക്ഷികള്‍ ആയതുകൊണ്ടാണ്. പിതാവായ ദൈവത്തില്‍ നിന്നു ബഹുമാനവും മഹത്വവും അവന്‍ സ്വീകരിച്ചു. ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം മഹിമപ്രാഭവത്തില്‍ നിന്ന് അവന്റെ അടുത്തു വരുകയും ചെയ്തു. സ്വര്‍ഗത്തില്‍ നിന്നുണ്ടായ ആ സ്വരം ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍, ഞങ്ങളും അവന്റെ കൂടെ വിശുദ്ധമലയില്‍ ഉണ്ടായിരുന്നു. ഇങ്ങനെ പ്രവാചകവചനത്തെപ്പറ്റി ഞങ്ങള്‍ക്കു കൂടുതല്‍ ഉറപ്പു ലഭിച്ചിരിക്കുന്നു. പ്രഭാതം പൊട്ടിവിടരുകയും പ്രഭാതനക്ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ പ്രവാചകവചനത്തെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 97:1-2,5-6,9
കര്‍ത്താവു വാഴുന്നു; അവിടുന്ന് ഭൂമിയില്‍ അത്യുന്നതനാണ്.
കര്‍ത്താവു വാഴുന്നു; ഭൂമിസന്തോഷിക്കട്ടെ!
ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ!
മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്;
നീതിയും ന്യായവും
അവിടുത്തെ സിംഹാസനത്തിന്റെ അടിസ്ഥാനമാണ്.
കര്‍ത്താവു വാഴുന്നു; അവിടുന്ന് ഭൂമിയില്‍ അത്യുന്നതനാണ്.
കര്‍ത്താവിന്റെ മുന്‍പില്‍,
ഭൂമി മുഴുവന്റെയും അധിപനായ കര്‍ത്താവിന്റെ മുന്‍പില്‍,
പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.
ആകാശം അവിടുത്തെ നീതിയെ പ്രഘോഷിക്കുന്നു;
എല്ലാ ജനതകളും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു.
കര്‍ത്താവു വാഴുന്നു; അവിടുന്ന് ഭൂമിയില്‍ അത്യുന്നതനാണ്.
കര്‍ത്താവേ, അങ്ങ് ഭൂമി മുഴുവന്റെയും അധിപനാണ്;
എല്ലാ ദേവന്മാരെയുംകാള്‍ ഉന്നതനാണ്.
കര്‍ത്താവു വാഴുന്നു; അവിടുന്ന് ഭൂമിയില്‍ അത്യുന്നതനാണ്.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
മത്താ 17:1-9
യേശുവിന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി.
യേശു പത്രോസ്, യാക്കോബ്, അവന്റെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കുപോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശം പോലെ ധവളമായി. മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവര്‍ കണ്ടു. പത്രോസ് യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം – ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍ നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍. ഇതുകേട്ട ക്ഷണത്തില്‍ ശിഷ്യന്മാര്‍ കമിഴ്ന്നു വീണു; അവര്‍ ഭയവിഹ്വലരായി. യേശു സമീപിച്ച് അവരെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, ഭയപ്പെടേണ്ടാ. അവര്‍ കണ്ണുകളുയര്‍ത്തിനോക്കിയപ്പോള്‍ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല.
മലയില്‍ നിന്ന് ഇറങ്ങുമ്പോള്‍ യേശു അവരോട് ആജ്ഞാപിച്ചു: മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്.
ദിവ്യകാരുണ്യപ്രഭണിതം
cf. 1 യോഹ 3: 2
ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍,
നാം അവിടത്തോട് സദൃശരാകും;
എന്തെന്നാല്‍, അവിടന്ന് ആയിരിക്കുന്നപോലെ
നാം അവിടത്തെ കാണും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ പുത്രന്റെ തേജസ്സ്
മഹത്ത്വപൂര്‍ണമായ രൂപാന്തരണത്തില്‍ വെളിപ്പെടുത്താന്‍
അങ്ങ് തിരുവുള്ളമായല്ലോ.
ഞങ്ങള്‍ സ്വീകരിച്ച സ്വര്‍ഗീയഭോജനം
അവിടത്തെ സാദൃശ്യത്തിലേക്ക് ഞങ്ങളെ
രൂപാന്തരപ്പെടുത്തണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും
വാഴുകയും ചെയ്യുന്ന അങ്ങ്
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment