സാധാരണയായി ഏട്ടനാണ് കടയിൽ പോയി സാധനങ്ങൾ വാങ്ങാറ് …. ബാക്കി കൊണ്ട് വരുന്ന പൈസയിൽ ക്രമക്കേട് തോന്നിയതിനാൽ ‘അമ്മ കടയിൽ പോകുന്ന ജോലി അനിയനെ ഏൽപ്പിക്കുന്നു….
ഒരു ദിവസം അനിയൻ സാധനങ്ങൾ വാങ്ങി വന്നു ബാക്കി പൈസ അമ്മയെ ഏൽപ്പിക്കുന്നു….
കണക്കിൽ സംശയം തോന്നിയ ഏട്ടൻ അനിയന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നു…
മുൻപ് ചേട്ടൻ നടത്തിയ കളവിന്റെ അത്രയും വരില്ലെന്ന് അനിയൻ…
പണ്ട് അമ്മാവന്റെ വീട്ടിലേക്കു സാധനങ്ങൾ വാങ്ങാൻ വിട്ടപ്പോൾ അനിയൻ പൈസ പറ്റിച്ചതിനെക്കുറിച്ച് ചേട്ടൻ….
പരസ്പരം ചെളിവാരി എറിഞ്ഞു, തർക്കം നീണ്ടു…
അമ്മയ്ക്ക് ഒരു കാര്യം മാത്രം മനസ്സിലായി, കളവ് ആരു പോയാലും നടത്തും….
വേറെ നിവർത്തിയില്ലാത്തതു കൊണ്ട് കുറവ് കളവ് നടത്തിയെന്ന് തോന്നിയ ആളെ ‘അമ്മ നാളെയും സാധനങ്ങൾ വാങ്ങാൻ ഏൽപ്പിക്കും….
ഏട്ടനും അനിയനും വൈകുന്നേരം വരെ അടിപിടി കൂടി രാത്രി കെട്ടിപിടിച്ചു ഉറങ്ങും….
SK

Leave a comment