Hiroshima Atomic Bombing
ജപ്പാന്റെ കറുത്തദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് വീണ്ടും ഒരു ഹിരോഷിമ ദിനം ആഗസ്റ്റ് 6. 75 വർഷങ്ങൾക്കു മുൻപ് ഓഗസ്റ്‍റ് ആറിനാണ് ജപ്പാനിലെ ആ ചെറുപട്ടണത്തെ രാക്ഷസത്തീനാളങ്ങൾ ആര്‍ത്തിയൊടെ വിഴുങ്ങിയത്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. ലോകത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ച ദിനമാണിന്ന്. രണ്ടാം ലോക മഹായുദ്ധത്തിന്റെ നാന്ദി കുറിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ ബോയ് എന്ന് അണുബോംബ് വര്‍ഷിച്ചതിന്റെ ആ കറുത്ത ദിനത്തെ ലോകം ഇന്നും ഞെട്ടലോടെ ഓര്‍മ്മിക്കുന്നത്.
പച്ച മാംസം കരിഞ്ഞതിന്റെ മനം മടുപ്പിക്കുന്ന ഗന്ധം . സ്വപ്നങ്ങളെല്ലാം തകര്‍ന്നടിയുന്നതിന്റെ ഹൃദയഭേദകമായ നിലവിളി. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങള്‍. ശരീരമാസകലം പൊളളലേററ മനുഷ്യ രൂപങ്ങള്‍. .
അടങ്ങാത്ത യുദ്ധാർത്തി ആർത്തനാദത്തിന് വഴിവച്ചു. ലോകത്തിന്‍റെ തന്നെ ശ്വാസഗതി നിലച്ച നിമിഷങ്ങൾ. മരിച്ചുവീണത് ഒരുലക്ഷത്തിലേറെപ്പേർ. അണുവികിരണത്തിൽപ്പെട്ട് ജനിതക വൈകല്യങ്ങളിലേയ്ക്ക് മരിച്ചു വീണത് 2 ലക്ഷത്തോളം പേർ. യുദ്ധത്തിൽ അടിയറവു പറയാൻ തയ്യാറായ രാജ്യത്തിന്‍റെ മേലാണ് ഈ ചെയ്തി എന്നോർക്കണം. എന്നാല്‍ യുദ്ധക്കൊതി തലയ്ക്കുപിടിച്ച ചെകുത്താന്മാര്‍ക്ക് മതിയായിരുന്നില്ല. അവര്‍ മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു.
അണു വിഘടന സിദ്ധാന്തം കണ്ടുപിടിച്ചവരും ആറ്‍റം ബോംബുണ്ടാക്കിയവരും പിന്നിൽ പ്രവർത്തിച്ചവരെല്ലാം പിന്നീട് തെറ്‍റു ഏറ്‍റുപറഞ്ഞു. കുറ്‍റബോധത്താൽ കാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി. ശേഷം, ആ നഗരത്തിൽ ജനിച്ചു വീണ കുഞ്ഞുങ്ങൾ പോലും ദുരന്തങ്ങളുടെ നോവ് പേറി. പക്ഷെ ഹിരോഷിമ വരണ്ടുപോയില്ല. പൂത്തു. തളിർത്തു. ഒരു ജനതയുടെ 75 വർഷം നീണ്ട അർപ്പണത്തിന്‍റെ സാക്ഷ്യമാണിന്ന് ഇന്ന് ഈ നഗരം. മനുഷ്യന്റെ ജീവിതതൃഷ്ണയ്ക്കും നിശ്ചയദാർഢ്യത്തിനും ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ലോകത്തെ സുന്ദരമായ നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ഹിരോഷിമ .വ
ര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോള്‍ ഹിരോഷിമ ദുരന്തത്തിലേക്ക് വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ ഇനിയൊരു നാഗസാക്കിയും ഹിരോഷിമയും ലോകത്ത് ആവര്‍ത്തിക്കരുതേ എന്നാണ് ലോക ജനതയുടെ പ്രതീക്ഷ. ലോകസമാധാനം പിറവിയെടുക്കുന്നത് സാമ്രാജ്യത്വ ഏജന്റ്മാരായ ഭരണാധികാരികളുടെ തീൻമേശയിൽ നിന്നുയരുന്ന ചർച്ചകളിൽ നിന്നല്ലയെന്ന് നാൾക്ക് നാൾ തെളിയിക്കുന്ന വർത്തമാനത്തിലാണ് ലോകം കടന്ന് പോകുന്നത്.
ഇവിടെ പ്രതിസന്ധികൾ പല പല രൂപത്തിൽ കടന്ന് വരും.പക്ഷെ നമ്മൾ അതീജീവിക്കുക തന്നെ ചെയ്യും.
പ്രതിസന്ധികളുടെ കോവിഡ് കാലത്തിനു മുകളിലൂടെ പരുന്തുകണക്കെ നമ്മു ക്ക് പറന്നുയരാം. അതിജീവനത്തിന്റെ കഥകൾ മലയാളിക്ക് അന്യമല്ലല്ലോ. ജാഗ്രതയോടെ മുന്നേറാം, അതിജീവനത്തിന്റെ പാതയിൽ. ഭയപ്പെട്ടു പിന്മമാറാനല്ല ചങ്കു വിരിച്ചു നിന്ന് വിജയിച്ചു നേടി തല ഉയർത്തി തന്നെ നിൽക്കാൻ ആണ് ഓഗസ്റ്റ് 6 നു ജപ്പാൻ നമ്മളെ പഠിപ്പി ക്കുന്നത്. പോരാട്ട വീര്യം മനസ്സിൽ സൂക്ഷിച്ചു മുന്നേറാം നമ്മുക്ക് അതിജീവന ത്തിന്റെ പുത്തൻ ചരിത്രങ്ങൾ സൃഷ്ടി ക്കാനായി….
സ്നേഹപൂർവ്വം
മാർട്ടിൻ ജെ കോലടി


Leave a comment