സർവ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധമറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും കൂടെ പിതാവേ അങ്ങയോട് ഞാൻ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും ഞാൻ വലിയ പാപം ചെയ്തുപോയി. എന്റെ പിഴ + എന്റെ പിഴ + എന്റെ വലിയ പിഴ +
ആകയാൽ നിത്യകന്യകയായ പരിശുദ്ധ മാറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും പിതാവേ അങ്ങയോടും നമ്മുടെ കർത്താവായ ദൈവത്തോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു. ആമ്മേൻ
കുമ്പസാരത്തിനുള്ള ജപം (അനുരഞ്ജന കൂദാശ ജപം) | Kumbasarathinulla Japam
Advertisements

Advertisements
Advertisements


Leave a comment