മിന്മിനി ജന്മദിനം ഓഗസ്റ്റ്‌ 12

Minmini

Minmini (Mini Joseph)

എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് കീഴ്മാട് എന്ന സ്ഥലത്ത് 1970 aug 12നു പി എ ജോസഫിന്റെയും ട്രീസയുടെയും മകളായി പിറന്ന മിനി ജോസഫ്, മിന്മിനി എന്ന പേരില്‍ മലയാളികള്‍ക്ക് സുപരിചിത ആയി. കലാപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു കുഞ്ഞു മിനിയുടെ ജനനം. അച്ഛന്‍ നാടകകൃത്തും സംവിധായകനും ആയിരുന്നു. അമ്മ നല്ലൊരു പാട്ടുകാരിയും. പള്ളിയിലെ ഗായക സംഘത്തിലെ സ്ഥിരം പാട്ടുകാരായിരുന്നു മിനിയുടെ ചേച്ചിമാർ. കലാഭവന്റെ ഗാനമേള ട്രൂപ്പിലെ ഗായിക ആയിരുന്നു മിനിയുടെ ചേച്ചി ജാന്‍സി.

മലയാളിയാണെങ്കിലും മിന്മിനിയുടെ മികച്ച ഗാനങ്ങള്‍ എ. ആര്‍. റഹ്മാനും ഇളയരാജയും സംഗീതം നല്‍കിയ തമിഴ് ഗാനങ്ങളാണ്. റോജ എന്ന തമിഴ് ചിത്രത്തിലെ എ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ചിന്ന ചിന്ന ആസൈ… എന്നു തുടങ്ങുന്ന ഗാനം മിന്മിനിയുടെ മികച്ച ഗാനങ്ങളില്‍ ഒന്നാണ്. ഈ ഗാനത്തിലൂടെയാണ് സിനിമാലോകത്ത് പ്രശസ്തയായത്.

മലയാളചിത്രമായ കിഴക്കുണരും പക്ഷിയിലെ സൗപര്‍ണികാമൃത…, കുടുംബസമേതത്തിലെ ഊഞ്ഞാല്‍ ഉറങ്ങി…, നീലരാവില്‍… എന്നിവ മലയാള ഹിറ്റുഗാനങ്ങളില്‍ ഉള്‍പ്പെടുന്നു. കറുത്തമ്മ (1994), തേവര്‍മകന്‍ (1992) എന്നീ ഹിറ്റു ചിത്രങ്ങളിലും പാടിയിട്ടുണ്ട്.

1993ല്‍ ലണ്ടനിലെ ഒരു സ്‌റ്റേജ് ഷോയ്ക്കിടെ ശബ്ദം നഷ്ടപ്പെട്ടു. പിന്നീട് ചികിത്സക്കുശേഷം 2014 ഓടെ ശബ്ദം ശരിയായി. അതിനുശേഷം വീണ്ടും സംഗീതമേഖലയില്‍ സജീവമായി. ജോയ് മാത്യുവാണ് ഭര്‍ത്താവ്. അലന്‍ ജോയ് മാത്യു, അന്ന കീര്‍ത്തന എന്നിവര്‍ മക്കള്‍.

കടപ്പാട്

ചിന്ന ചിന്ന ആസൈ ചിറകടിക്കും ആസൈ
പടം : റോജ
ഗായിക : മിൻമിനി
രചന : വൈരമുത്തു
സംഗീതം : എ. ആർ റഹ്മാൻ

സൗപർണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ
ചിത്രം : കിഴക്കുണരും പക്ഷി
ഗായിക : മിൻമിനി
രചന : കെ. ജയകുമാർ
സംഗീതം : രവീന്ദ്രൻ

പാതിരാവായി നേരം പനിനീർ കുളിരമ്പിളി
ചിത്രം : വിയറ്റ്നാം കോളനി
ഗായിക : മിൻമിനി
രചന : ബിച്ചു തിരുമല
സംഗീതം : S ബാലകൃഷ്ണൻ

 


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment