പേപ്പൽ ആന്തം – Kristhuvin Vikariyay…
ക്രിസ്തുവിൻ വികാരിയായ് ഭൂതലത്തിലാകവേ
നിസ്തുല പ്രകാശമേകി ധാർമിക പ്രഭാവനായ്
സത്യ ധർമ്മ നീതിയാർന്നു ധീര ധീരനായ് മുദാ
വാണിടുന്നു പോപ്പ് രാജൻ വാഴ്ക വാഴ്ക ഭൂതലേ
വാഴ്ക വാഴ്ക ഭൂതലേ…
വാഴ്ക വാഴ്ക ഭൂതലേ…
ആ… ആ… ആ…
ലോക വന്ദ്യനാം പിതാവ് വെന്നിടട്ടെ മേൽക്കുമേൽ
ശോകമെന്യേ മനോജ്ഞ ശ്രീ കലർന്ന് നാൾക്കുനാൾ
അത്യുദാര പദതാരിൽ ആധരാന്വിതം സദാ
വാണിടുന്നു പോപ്പ് രാജൻ വാഴ്ക വാഴ്ക ഭൂതലേ
വാഴ്ക വാഴ്ക ഭൂതലേ…
വാഴ്ക വാഴ്ക ഭൂതലേ…
ആ… ആ… ആ…


Leave a comment