🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വെള്ളി, 14/8/2020
Saint Maximilian Kolbe, Priest, Martyr
on Friday of week 19 in Ordinary Time
Liturgical Colour: Red.
പ്രവേശകപ്രഭണിതം
മത്താ 25: 34,40
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ പിതാവാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍.
സത്യമായി നിങ്ങളോടു പറയുന്നു,
എന്റെ ഏറ്റവും എളിയ സഹോദരന്മാരില്‍ ഒരുവന്
നിങ്ങളിതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അമലോദ്ഭവകന്യകയോടുള്ള
സ്‌നേഹത്താല്‍ ഉജ്ജ്വലിച്ച
വൈദികനും രക്തസാക്ഷിയുമായ
വിശുദ്ധ മാക്‌സി മില്യന്‍ മരിയ കോള്‍ബെയെ
ആത്മാക്കളോടുള്ള തീക്ഷ്ണതയാലും പരസ്‌നേഹത്താലും
അങ്ങ് പൂരിതനാക്കിയല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
അങ്ങയുടെ മഹത്ത്വത്തിനായി
മനുഷ്യസേവനത്തില്‍ ഔത്സുക്യത്തോടെ പ്രവര്‍ത്തിച്ച്,
അങ്ങയുടെ സുതനോട് മരണംവരെയും അനുരൂപരാകാന്‍
കാരുണ്യപൂര്‍വം ഞങ്ങളെ പ്രാപ്തരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജ്ഞാനം 3:1-9
അവിടുന്ന് അവരെ ശോധനചെയ്ത് ദഹനബലിയായി സ്വീകരിച്ചു.
നീതിമാന്മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്,
ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല.
അവര്‍ മരിച്ചതായി ഭോഷന്മാര്‍ കരുതി;
അവരുടെ മരണം പീഡനമായും
നമ്മില്‍ നിന്നുള്ള വേര്‍പാട് നാശമായും അവര്‍ കണക്കാക്കി;
അവരാകട്ടെ ശാന്തി അനുഭവിക്കുന്നു.
ശിക്ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്ടിയില്‍ തോന്നിയാലും
അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍.
ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്തു.
അല്‍പകാലശിക്ഷണത്തിനുശേഷം അവര്‍ക്കു വലിയ നന്മ കൈവരും.
ഉലയില്‍ സ്വര്‍ണമെന്നപോലെ അവിടുന്ന് അവരെ ശോധനചെയ്ത്
ദഹനബലിയായി സ്വീകരിച്ചു.
അവിടുത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും,
വയ്‌ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും.
അവര്‍ ജനതകളെ ഭരിക്കും; രാജ്യങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കും.
കര്‍ത്താവ് അവരെ എന്നേക്കും ഭരിക്കും.
അവിടുത്തെ ആശ്രയിക്കുന്നവര്‍ സത്യം ഗ്രഹിക്കും;
വിശ്വസ്തര്‍ അവിടുത്തെ സ്‌നേഹത്തില്‍ വസിക്കും.
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍
അവിടുന്ന് കരുണയും അനുഗ്രഹവും വര്‍ഷിക്കും;
വിശുദ്ധരെ അവിടുന്ന് പരിപാലിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 116:10-11,12-13,16ac-17
കര്‍ത്താവിന്റെ ദൃഷ്ടിയില്‍ തന്റെ വിശുദ്ധരുടെ മരണം അമൂല്യമാണ്.
ഞാന്‍ കൊടിയ ദുരിതത്തിലകപ്പെട്ടു എന്നു പറഞ്ഞപ്പോഴും
ഞാനെന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു.
മനുഷ്യരെല്ലാവരും വഞ്ചകരാണെന്നു പരിഭ്രാന്തനായ ഞാന്‍ പറഞ്ഞു.
കര്‍ത്താവിന്റെ ദൃഷ്ടിയില്‍ തന്റെ വിശുദ്ധരുടെ മരണം അമൂല്യമാണ്.
കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു
ഞാന്‍ എന്തുപകരം കൊടുക്കും?
ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി
കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.
കര്‍ത്താവിന്റെ ദൃഷ്ടിയില്‍ തന്റെ വിശുദ്ധരുടെ മരണം അമൂല്യമാണ്.
കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്;
അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനും തന്നെ;
അവിടുന്ന് എന്റെ ബന്ധനങ്ങള്‍ തകര്‍ത്തു.
ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും;
ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.
കര്‍ത്താവിന്റെ ദൃഷ്ടിയില്‍ തന്റെ വിശുദ്ധരുടെ മരണം അമൂല്യമാണ്.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
യോഹ 15:12-16
ഇതാണ് എന്റെ കല്‍പന: നിങ്ങള്‍ പരസ്പരം സ്‌നേഹിക്കണം.
യേശു തന്റെ ശിഷ്യരോട് പറഞ്ഞു: ഇതാണ് എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്. ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു. നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയോടു കേണപേക്ഷിച്ചുകൊണ്ട്
ഞങ്ങളുടെ ഈ കാഴ്ചദ്രവ്യങ്ങള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയുടെ മാതൃകയാല്‍,
ഞങ്ങളുടെ ജീവിതം അങ്ങേക്കു സമര്‍പ്പിക്കാന്‍
ഞങ്ങള്‍ അഭ്യസിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 15:13
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സ്‌നേഹിതര്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്നതിനെക്കാള്‍
വലിയ സ്‌നേഹമില്ല.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ പുത്രന്റെ ശരീരരക്തങ്ങളാല്‍
പരിപോഷിതരായ ഞങ്ങള്‍,
വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെ
ഈ ദിവ്യവിരുന്നില്‍നിന്നു സ്വീകരിച്ച അതേ സ്‌നേഹാഗ്നിയാല്‍
ഉജ്ജ്വലിക്കപ്പെടാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment