ഒരുപാട് പ്രിയപ്പെട്ടതാണ്…
“ഈ നിമിഷവും അവിടെ ഒരുപാട് പേരുടെ കളിയും ചിരിയും സന്തോഷവുമെല്ലാം തങ്ങി നിൽക്കുന്നുണ്ട്.”
കലാലയ ജീവിതത്തിൽ മറക്കാനാവാത്ത ഒരു കാര്യമാണ് രാത്രിയിലെ കോളേജ് ജീവിതം. തൊട്ടടുത്ത ദിവസങ്ങളിൽ നടക്കുന്ന പരിപാടികൾക്കായുള്ള ഒരുക്കങ്ങൾക്ക് വേണ്ടിയാണ് ഈ രാത്രിയിലുള്ള നിൽപ്പ്. പരിപാടികൾ നടത്തിവരുന്നത് sfi ആയതുകൊണ്ട് തന്നെ മറ്റു വിദ്യാർത്ഥികളുടെ പ്രതീക്ഷകളും അത്രത്തോളം ഉണ്ടായിരിക്കും, അതിന് ഇതുവരെ ഒരു കോട്ടവും ഉണ്ടായിട്ടില്ല കേട്ടോ. വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ കോളേജിന് കൂട്ടായി അപ്പോഴും ഞങ്ങളവിടെത്തന്നെ ഉണ്ടാകും.
ഇരുട്ട് വീണു തുടങ്ങുമ്പോൾ തന്നെ പെയിന്റും കൊണ്ട് ഒരുമൂലയ്ക്ക് ഞാനും കൂടെ കുറച്ചു പ്രിയപ്പെട്ടവരും. ബാക്കിയുള്ളവർ കോളേജിനെ ആകമാനം അലങ്കരിക്കുവാനുള്ള കഠിന പ്രയത്നത്തിൽ ആയിരിക്കും. ഇതിനിടയ്ക്ക് രാത്രിയിലെ ഭക്ഷണം എത്തും(എല്ലായ്പോഴും പൊറോട്ടയും ചാറുമാണ് ), അന്നൊക്കെ എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്നതിന്റെ സന്തോഷമൊന്നും പിന്നീട് ഇക്കാലമത്രയും എനിക്ക് കിട്ടിയിട്ടില്ല. ഇങ്ങനെ കളിയും ചിരിയുമൊക്കെയായി സമയം ഒരുപാട് കടന്നു പോകും, അവിടെ ഉറക്കമെന്നൊരു വിചാരം പോലും മനസ്സിൽ തോന്നാറില്ലായിരുന്നു. ഇടയ്ക്ക് ഒരുമിച്ചിരുന്നു പാടുന്ന നാടൻ പാട്ടുകൾ, നാട്ടകം പോളിയിലെ ഒരുപാട് പ്രിയപ്പെട്ട മെക്സിക്കോയിൽ ഇരുന്നു പറയുന്ന കഥകളും അതീവ രഹസ്യങ്ങളും…
ഇതെല്ലാം കഴിഞ്ഞു ചിലപ്പോൾ കിടക്കുന്നത് കോളേജിന്റെ മുൻപിലെ ചവിട്ടിയിൽ ആയിരിക്കും, അതും വെളുപ്പാൻ കാലത്തു നാലു മണിയൊക്കെ കഴിഞ്ഞിട്ടുണ്ടാകും!!! കോളേജ് വരാന്തകളിൽ യൂണിഫോമിൽ ഒരു ചിരിയോടെ മാത്രം കണ്ട വിദ്യാർത്ഥികളിൽ പലരും അന്നേ ദിവസം ഞങ്ങളെ കാണുന്നത് മുഷിഞ്ഞ വസ്ത്രങ്ങളിൽ ഉറക്കക്ഷീണത്തോടെയാണ്. കോളേജിൽ ചെയ്തു…
View original post 122 more words

Leave a comment