വൈകുന്നേരം പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴേ വരവേറ്റത് നല്ലൊരിളം കാറ്റാണ്. അടുത്തിടെയായി ഇങ്ങനെ വല്ലപ്പോഴുമുള്ള കൊച്ചു യാത്രകളാണ് ആകെയുള്ള ഒരേയൊരു ആശ്വാസം. പുറത്തിറങ്ങിയാലും പതിവുപോലെ തന്നെ ആരെയും കാണാറില്ല. പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ഒരുപാട് കിളികൾ ചിലച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ പറക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഒരുപക്ഷെ ഇവിടുത്തെ ദയനീയ അവസ്ഥ കണ്ട് ആകാശത്തുകൂടി വിലാപ യാത്ര നടത്തുന്നതായിരിക്കും. ഇനിയെങ്ങാനും അങ്ങനെയാണ് സംഭവമെങ്കിൽ പേരറിയാത്ത കിളികളെ നിങ്ങൾ എത്ര വലിയ മനസ്സുള്ളവരാണ് !!!!
വഴിയിൽ ബേക്കറിയുടെ അടുത്താണ് ആ മുഖം മുഖം ആദ്യമായിട്ടു കാണുന്നത്. കവിളൊക്കെ ചാടി നല്ല വട്ട മുഖം, ഉണ്ട കണ്ണിൽ വല്ലാത്ത തിളക്കമുണ്ട്. കവിളിന്റെ ഒത്ത നടുവിലും നെറ്റിയിലും കണ്മഷി കൊണ്ട് വൃത്തിയില്ലാത്ത ഒരു വട്ടപ്പൊട്ട് തൊട്ടിട്ടുണ്ട്. കണ്ണെഴുതിയെന്നു മനസ്സിലാക്കാനോ അവിടെ നല്ലൊരു കണ്ണുണ്ടെന്നു മനസ്സിലാക്കാനോ കഴിയാത്ത വിധം അതി ഭീകരമായിരുന്നു അവിടുത്തെ കണ്മഷി പ്രയോഗം. എന്തായാലും കക്ഷി ബേക്കറിയിൽ ചില്ലുകൂട്ടിൽ ഇരുന്ന് ക്ഷീണിച്ച കേക്കുകളെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. തൊട്ടടുത്തുള്ള മനുഷ്യനെ അച്ഛൻ എന്നു വിളിക്കുന്നതൊഴിച്ചാൽ ബാക്കിയൊക്കെ മനസിലാക്കാൻ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഒരു ചില്ലു പാളിയ്ക്ക് അപ്പുറമുള്ള കേക്കിനോടുള്ള കൊതി മനസിലാക്കാൻ അങ്ങനെ പ്രത്യേകിച്ചൊരു ഭാഷയുടെ ആവശ്യമൊന്നും ഇല്ലല്ലോ. അതെ ഈ നാട്ടിൽ കൊതിയ്ക്ക് വയസില്ലാത്തതു കൊണ്ട് തന്നെ കൊതിയ്ക്ക് ഭാഷയുമില്ല, ആകെയുള്ളത് വല്ലാത്തൊരു സൗന്ദര്യമാണ്. ഇതൊക്കെ കണ്ടുകൊണ്ട് നിന്നപ്പോൾ അവൻ പതിയെ അപേക്ഷയുടെ ഭാഷയൊക്കെ നിർത്തി കരച്ചിലും തുടങ്ങിയിരുന്നു. അതെ കൊച്ചു കുട്ടികളുടെ കരച്ചിലിന് മുൻപിൽ തോൽവി സമ്മതിക്കാത്ത മാതാ പിതാക്കളുണ്ടോ…
View original post 168 more words

Leave a comment