ദിവ്യബലി വായനകൾ Thursday of week 20 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം


🔵 വ്യാഴം, 20/8/2020

Saint Bernard, Abbot, Doctor
on Thursday of week 20 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം

കര്‍ത്താവ് വിശുദ്ധ ബെര്‍ണാര്‍ഡിനെ
അറിവിന്റെ ചൈതന്യത്താല്‍ നിറച്ചു.
അദ്ദേഹം വിശ്വാസസത്യങ്ങളുടെ
നീര്‍പ്രവാഹത്താല്‍ ദൈവജനത്തെ ശുശ്രൂഷിച്ചു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയുടെ ഭവനത്തോടുള്ള തീക്ഷ്ണതയാല്‍
കത്തിയെരിയുന്ന ആശ്രമശ്രേഷ്ഠനായ വിശുദ്ധ ബെര്‍ണാര്‍ഡിനെ,
അങ്ങയുടെ സഭയില്‍ ഒരേസമയം പ്രകാശിക്കുന്നവനും
ജ്വലിക്കുന്നവനുമായി അങ്ങ് രൂപപ്പെടുത്തിയല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
അതേ ചൈതന്യത്താല്‍ തീക്ഷ്ണതയുള്ളവരായി,
പ്രകാശത്തിന്റെ മക്കളായി എന്നും ചരിക്കാന്‍
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പ്രഭാ 15:1-6
അറിവിന്റെ അപ്പംകൊണ്ട് അവള്‍ അവനെ പോഷിപ്പിക്കും; ജ്ഞാനത്തിന്റെ ജലം കുടിക്കാന്‍ കൊടുക്കും.

കര്‍ത്താവിന്റെ ഭക്തന്‍ ഇതു ചെയ്യും;
കല്‍പനകളില്‍ ഉറച്ചു നില്‍ക്കുന്നവനു ജ്ഞാനം ലഭിക്കും.
അമ്മയെപ്പോലെ അവള്‍ അവനെ സമീപിക്കും;
നവവധുവിനെപ്പോലെ സ്വീകരിക്കും.
അറിവിന്റെ അപ്പംകൊണ്ട് അവള്‍ അവനെ പോഷിപ്പിക്കും;
ജ്ഞാനത്തിന്റെ ജലം കുടിക്കാന്‍ കൊടുക്കും.
അവന്‍ അവളെ ചാരി നില്‍ക്കും;വീഴുകയില്ല.
അവളില്‍ ആശ്രയിക്കും; ലജ്ജിതനാവുകയില്ല.
അവള്‍ അവന് അയല്‍ക്കാരുടെ ഇടയില്‍ ഔന്നത്യം നല്‍കും;
സമൂഹമധ്യേ സംസാരിക്കാന്‍ അവനു കഴിവു നല്‍കും.
അവന്‍ സന്തോഷിച്ച് ആനന്ദത്തിന്റെ കിരീടം അണിയും;
അനന്തമായ കീര്‍ത്തി ആര്‍ജിക്കുകയും ചെയ്യും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 119:9,10,11,12,13,14

കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

യുവാവു തന്റെ മാര്‍ഗം എങ്ങനെ നിര്‍മലമായി സൂക്ഷിക്കും?
അങ്ങയുടെ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട്.
പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയെ തേടുന്നു;
അങ്ങയുടെ കല്‍പന വിട്ടുനടക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ!

കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു
ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
കര്‍ത്താവേ, അങ്ങു വാഴ്ത്തപ്പെടട്ടെ!
അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

അങ്ങയുടെ നാവില്‍ നിന്നു പുറപ്പെടുന്ന ശാസനങ്ങളെ
എന്റെ അധരങ്ങള്‍ പ്രഘോഷിക്കും.
സമ്പത്സമൃദ്ധിയിലെന്നപോലെ
അങ്ങയുടെ കല്‍പനകള്‍ പിന്തുടരുന്നതില്‍ ഞാന്‍ ആനന്ദിക്കും.

കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

യോഹ 17:20-26
അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന്.

യേശു സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പ്രാര്‍ഥിച്ചു: അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടിയാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്. അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം അറിയട്ടെ. പിതാവേ, ലോകസ്ഥാപനത്തിനു മുമ്പ്, എന്നോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങ് എനിക്കു മഹത്വം നല്‍കി. അങ്ങ് എനിക്കു നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത് എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാല്‍, ഞാന്‍ അങ്ങയെ അറിഞ്ഞിരിക്കുന്നു. എന്നെ അവിടുന്നാണ് അയച്ചതെന്ന് ഇവരും അറിഞ്ഞിരിക്കുന്നു. അങ്ങയുടെ നാമം അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന് എനിക്കു നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും.

ദിവ്യകാരുണ്യപ്രഭണിതം
യോഹ 15: 9

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പിതാവ് എന്നെ സ്‌നേഹിച്ചപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു.
നിങ്ങളെന്റെ സ്‌നേഹത്തില്‍ നിലനില്ക്കുവിന്‍.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ബെര്‍ണാര്‍ഡിന്റെ ആഘോഷത്തില്‍
ഞങ്ങള്‍ സ്വീകരിച്ച ഭോജനം ഞങ്ങളില്‍ അതിന്റെ ഫലമുളവാക്കണമേ.
അങ്ങനെ, അദ്ദേഹത്തിന്റെ മാതൃകയാല്‍ ശക്തരായും
പ്രബോധനങ്ങളാല്‍ ഉദ്‌ബോധിതരായും
അങ്ങയുടെ അവതീര്‍ണമായ വചനത്തോടുള്ള സ്‌നേഹത്താല്‍
ഞങ്ങള്‍ ആകര്‍ഷിക്കപ്പെടുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങ്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment