ജീവിതം ജയപരാചയങ്ങളുടെയും, സുഖദുഃഖങ്ങളുടെയും സമ്മിശ്ര സംഗമവേദിയാണ്. എന്ത് തന്നെ നേരിട്ടാലും ധീര പടയാളിയെപ്പോലെ മുന്നേറുക അത്യന്താപേക്ഷിതമാണ്. അതിനുള്ള കുറുക്കുവഴി ആണ് സ്വയം പ്രശംസിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്യുക എന്നത്.
അവനവനോട് തന്നെ “ആഹാ കൊള്ളാല്ലോ!”, “ഓ, അത് സാരമില്ലന്നേ” എന്നൊക്കെ ഒന്ന് പറഞ്ഞ് നോക്കെന്നെ… പിന്നെ പടിപടിയായി മുന്നേറുക… പിന്നെന്ത് പേടിക്കാൻ… എനിക്ക് ഞാനില്ലെ കൂട്ടിന്… അങ്ങനെ ജീവിതം കൂടുതൽ മനോഹരവും ലളിതവും ആക്കുക… ഓരോ നിമിഷവും ആനന്ദപൂർണമാക്കുക…
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a comment