Author Archives

John MCBS

https://nelsonmcbs.com/author/johnmcbs/

സഹയാത്രികൻ – 011

വിവേകം എന്നത് ഒരു താക്കോൽ പോലെയാണ്. അനുയോജ്യമായ സമയത്തിലും സാഹചര്യത്തിലും സൂക്ഷ്മതയോടെ വാക്കുകളും നോട്ടങ്ങളും പ്രവർത്തികളും തുറന്ന് ഉപയോഗിക്കാനും, അല്ലാത്തപ്പോൾ പൂട്ടി സൂക്ഷിക്കാനും അത് നമ്മെ സഹായിക്കുന്നു… വിവേകത്തിന്റെ താക്കോൽ കൂട്ടം കയ്യിൽ കരുതുന്നവരാകാം നമുക്ക്..ശുഭദിനം….

സഹയാത്രികൻ – 010

നമ്മുടെ വ്യക്തി ബന്ധങ്ങൾ സമ്പന്നവും അമൂല്യവും ആകുന്നത് നാം അതിന് എന്ത് വില കൊടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ്… വിലപ്പെട്ടത് കൊടുത്ത് അത് സ്വന്തമാക്കണം… നാം യഥാർത്ഥ മൂല്യം അറിഞ്ഞോ അറിയാതെയോ ചിലവഴിക്കുന്ന ഒന്നാണ് “സമയം” എന്ന് പറയുന്നത്…  നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി, സുഹൃത്തുക്കൾക്ക് വേണ്ടി, ഇൗ അമൂല്യ “സമ്പത്ത്” വിവേക പൂർവ്വം നമുക്ക് വ്യയം ചെയ്യാം… സമയമാണ് നാം കൊടുക്കേണ്ട വില… ദിവസവും അല്പസമയം പ്രിയപ്പെട്ടവർക്കായി […]

സഹയാത്രികൻ – 009

പഴഞ്ചൊല്ലുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? മനുഷ്യജീവിതത്തെ കുറിച്ച് ധാരാളം പഠനങ്ങളും ഗവേഷണങ്ങളും നടത്തി അനേകർ എഴുതിയിട്ടുള്ള വലിയ പ്രബന്ധങ്ങളെക്കാൾ അവ എന്ത്കൊണ്ടാണ് ജീവിതഗന്ധിയായി തോന്നുന്നത്? അത് സാധാരണ മനുഷ്യന്റെ അനുദിന ജീവിതപാഠങ്ങളെ ലളിതമായി അവതരിപ്പിക്കുന്നു എന്നത്കൊണ്ടാണ്… അപ്പോ ലളിതമായി ജീവിക്കാൻ വല്യ വല്യ പഠനങ്ങൾ നടത്തേണ്ട കാര്യമൊന്നുമില്ല.! അനുദിന ജീവിതം നൽകുന്ന പാഠങ്ങളെ ഒന്ന് ഗൗരവമായി എടുത്താൽ മതി…

സഹയാത്രികൻ – 008

നാം ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത്  പ്രകടിപ്പിക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണ്… കാരണം ഒരാളെ സ്നേഹിക്കാൻ എനിക്കുള്ളത് പോലെ തന്നെ, താൻ സ്നേഹിക്കപ്പെടുന്നു എന്നറിയുക മറ്റൊരാളുടെയും അവകാശമാണ്… അത് സാന്നിധ്യം, സ്നേഹ സംഭാഷണം, കരുതൽ ഒക്കെ വഴി കൈമാറ്റം ചെയ്യപ്പെടേണ്ടത് തെന്നെയാണ്… അത് സത്യസന്ധമായി പ്രകടിപ്പിക്കുക… ഇനിയും വൈകരുതെ… ജീവിച്ചിരിക്കുമ്പോൾ മാത്രേ ഇതൊക്കെ പറ്റൂ കേട്ടോ…  അവസാന ശ്വാസം വരെ സ്നേഹിക്കുക… സ്നേഹിക്കപ്പെടുക… ശുഭദിനം…

സഹയാത്രികൻ – 007

ഏത് കാര്യവും പുഞ്ചിരിയോടെ നേരിടാൻ സാധിച്ചാൽ നമ്മുടെ ഒക്കെ ജീവിതം എന്നും സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും. കാരണം അത് നമ്മുടെ ജീവിതത്തെ ഭാവത്മകമാക്കുന്നതൊപ്പം മറ്റുള്ളവരുടെ ജീവിതത്തിലും ചലനങ്ങൾ സൃഷ്ടിക്കും… പുഞ്ചിരി ഒരു ശീലമാക്കാം… ജീവിതം കുറച്ച് കൂടി സന്തോഷകരമാക്കാം…

സഹയാത്രികൻ – 006

ജീവിതത്തിലെ പ്രതികൂല  നിമിഷങ്ങളിൽ നിങ്ങളുടെ പുറത്ത് തട്ടി, “ഞാനുണ്ട് നിന്റെ കൂടെ” എന്ന് പറയാൻ ഒരു സുഹൃത്തുണ്ടെങ്കിൽ നിങ്ങളാണ് ലോകത്തിലെ ഏറ്റം സമ്പന്നൻ… അല്ലാത്തപക്ഷം നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റം ദരിദ്രൻ. ഇവിടെ പണവും പ്രതാപവും ഒന്നും സമ്പന്നതയുടെ മാനദണ്ഡമല്ലാതാവുന്നു… അതിനാൽ നല്ല സൗഹൃദങ്ങൾ കൊണ്ട് സമ്പന്നരാവാം നമുക്ക്…

സഹയാത്രികൻ – 005

“നാളെ” ഉണ്ടല്ലോ എന്നൊരു തോന്നൽ, ആത്മവിമർശനബുദ്ധിയോടെ പറയട്ടെ, നമ്മെ “ഇന്ന്” ഒരു പരിധിവരെ അലസരും, നിഷ്ക്രിയരും ആക്കുന്നുണ്ട്. “നാളെ ആവട്ടെ”, “അത് നാളെ ചെയ്യാം”, “ഇന്ന് തന്നെ ചെയ്യണമെന്ന് എന്താ ഇത്ര നിർബന്ധം”, ഇതൊക്കെ നമ്മുടെ സ്ഥിരം ഡയലോഗുകൾ ആണ്. പ്രതീക്ഷ ഉള്ളവരാകണം നമ്മൾ. എങ്കിലും ചോദിക്കട്ടെ, “നാളെ ഇല്ലെങ്കിലോ?”… നമുക്ക് “ഇന്ന്” മാത്രമേ ഉള്ളൂ. ഇന്ന് ചെയ്യണ്ട കാര്യങ്ങൾ ഇന്ന് തന്നെ, ഇപ്പോൾ തന്നെ ചെയ്യാം… […]

സഹയാത്രികൻ – 004

ആത്മാർത്ഥമായ സംസാരം പക്വതയുള്ള വ്യക്തിത്വത്തിന്റെ അടയാളമാണ്. മധുരവാക്കുകൾ അല്ല, ഹൃദയപൂർവമുള്ള സംസാരത്തെയാണ് ഉദ്ദേശിക്കുന്നത്… നല്ല വ്യക്തിബന്ധങ്ങൾ കെട്ടിപ്പടുക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ ഈ വഴിയിൽ കൂടി ആദ്യമേ പോകേണ്ടതുണ്ട്… അതിനാൽ ഹൃദയപരമാർത്ഥതയുള്ളവരുടെ  വഴിയെ നമുക്കും സഞ്ചരിക്കാം… ശുഭദിനം…

സഹയാത്രികൻ – 003

‘പ്രകൃതിയിൽ നിന്നും പഠിക്കുക’ എന്ന് നാം പലപ്പോഴും കേൾക്കുന്ന, പറയുന്ന ഉപദേശമാണ്. എന്താണ് പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പാഠം?… അത് വച്ചുകെട്ടലുകൾ ഇല്ലാതെ ജീവിക്കുക എന്നതാണ്. നാം എന്തായിരിക്കുന്നുവോ അത് അംഗീകരിച്ച്, നമുക്കുള്ളത് കൊണ്ട് സംതൃപ്തമായി ജീവിക്കുക. ഞാൻ മറ്റാരോ ആയിരുന്നെങ്കിൽ “മല മറിച്ചേനെ” എന്നിനി പറയരുത്. പ്രകൃതി പറയുന്നു നാം നാമായാൽ മതി. എനിക്കും നിനക്കും ഈ ഭൂമിയിൽ വളരാൻ ഇടമുണ്ട്, സാഹചര്യമുണ്ട്. വളരുക, മുന്നേറുക… […]

സഹയാത്രികൻ – 002

നഷ്ടക്കച്ചവടങ്ങളിൽ ഏർപ്പെടാതിരിക്കുക എന്നത് ഏതൊരു ക്രയവിക്രയത്തിന്‍റെയും അടിസ്ഥാന നിലപാടാണ്. അതിന് ഏത് കാര്യവും ചെയ്യുന്നതിന് മുമ്പായി വ്യക്തമായ കണക്കുകൂട്ടലുകൾ ഉണ്ടാവണം. അതനുസരിച്ചുള്ള പ്രവർത്തന മുന്നേറ്റം ഉണ്ടാവണം. ഇത് തന്നെയാണ് ജീവിതത്തിലും സംഭവിക്കേണ്ടത്. ഏത് കാര്യത്തിൽ ഏർപ്പെടുമ്പോഴും അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവുക, അത് മൂലം നമ്മുടെ ജീവിതത്തിൽ നഷ്ടമൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തുക. സാമ്പത്തിക നഷ്ടം അല്ല കേട്ടോ… കാതലായ നഷ്ടങ്ങളെ ആണ് ഉദ്ദേശിച്ചത്.  ജീവിതത്തിന്റെ സ്വസ്തതയെയും,  […]