
നഷ്ടക്കച്ചവടങ്ങളിൽ ഏർപ്പെടാതിരിക്കുക എന്നത് ഏതൊരു ക്രയവിക്രയത്തിന്‍റെയും അടിസ്ഥാന നിലപാടാണ്. അതിന് ഏത് കാര്യവും ചെയ്യുന്നതിന് മുമ്പായി വ്യക്തമായ കണക്കുകൂട്ടലുകൾ ഉണ്ടാവണം. അതനുസരിച്ചുള്ള പ്രവർത്തന മുന്നേറ്റം ഉണ്ടാവണം. ഇത് തന്നെയാണ് ജീവിതത്തിലും സംഭവിക്കേണ്ടത്. ഏത് കാര്യത്തിൽ ഏർപ്പെടുമ്പോഴും അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവുക, അത് മൂലം നമ്മുടെ ജീവിതത്തിൽ നഷ്ടമൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തുക. സാമ്പത്തിക നഷ്ടം അല്ല കേട്ടോ… കാതലായ നഷ്ടങ്ങളെ ആണ് ഉദ്ദേശിച്ചത്. ജീവിതത്തിന്റെ സ്വസ്തതയെയും, വ്യക്തിബന്ധങ്ങളെയും ഇല്ലാതാക്കുന്ന ഒന്നിലും ഏർപ്പെടാത്തിരിക്കുക…
ശുഭദിനം☺️

Leave a comment