
‘പ്രകൃതിയിൽ നിന്നും പഠിക്കുക’ എന്ന് നാം പലപ്പോഴും കേൾക്കുന്ന, പറയുന്ന ഉപദേശമാണ്. എന്താണ് പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പാഠം?… അത് വച്ചുകെട്ടലുകൾ ഇല്ലാതെ ജീവിക്കുക എന്നതാണ്. നാം എന്തായിരിക്കുന്നുവോ അത് അംഗീകരിച്ച്, നമുക്കുള്ളത് കൊണ്ട് സംതൃപ്തമായി ജീവിക്കുക. ഞാൻ മറ്റാരോ ആയിരുന്നെങ്കിൽ “മല മറിച്ചേനെ” എന്നിനി പറയരുത്. പ്രകൃതി പറയുന്നു നാം നാമായാൽ മതി. എനിക്കും നിനക്കും ഈ ഭൂമിയിൽ വളരാൻ ഇടമുണ്ട്, സാഹചര്യമുണ്ട്. വളരുക, മുന്നേറുക… ഞാൻ ഞാനായിരിക്കുക, നീ നീയും ആയിരിക്കുക… വച്ചുകെട്ടലുകൾ ദൂരെ എറിയുക… ശുഭദിനം…

Leave a comment