സാമ്പത്തികസംവരണംEWS_Reservation: സർക്കാർഒളിച്ചുകളിതുടരുന്നു

സംവരണേതര വിഭാഗങ്ങൾക്ക് 10% സാമ്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് #2020ജനുവരി3ന് കേരള സർക്കാർ പുറത്തിറക്കിയെങ്കിലും ഏഴു മാസത്തിനു ശേഷവും ഇത് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിലുള്ള സർക്കാർ വകുപ്പുകളുടെ വിമുഖത തുടരുകയാണ് . ഓരോ കോഴ്സിനുള്ള വിജ്ഞാപനം ഇറക്കുമ്പോഴും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. വളരെയധികം നിവേദനങ്ങൾക്കും സമരങ്ങൾക്കും ശേഷമാണ് പ്ലസ് വൺ പ്രവേശനത്തിൽ ഇ ഡബ്ലു എസ് ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം ഓഗസ്റ്റ് 11 ന് പുറത്തിറക്കിയത്. ഒരു വിദ്യാർത്ഥിനി ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്ത് കോടതി ചോദിക്കുമ്പോഴാണ് നഴ്സിംഗ് കോളേജുകളിലെ അഡ്മിഷന് ഇ ഡബ്ലു എസ് ഏർപ്പെടുത്തി ഓഗസ്റ്റ് 11 ന് തന്നെ വിജ്ഞാപനം ഇറക്കിയിട്ടുള്ള വിവരം പുറം ലോകം അറിയുന്നത്. ഇതോടെ ബി എസ് സി നഴ്സിംഗ് ൽ 10%EWS സംവരണം നിലവിൽ വന്നിട്ടുണ്ട്. #എന്നാൽഇപ്പോൾഅപേക്ഷക്ഷണിച്ചിരിക്കുന്നപോളിടെക്നിക്ക്പാരാമെഡിക്കൽജനറൽനഴ്സിംഗ്എന്നീ #കോഴ്സുകളുടെവിജ്ഞാപനത്തിൽEWS_Reservationഇതുവരെ_ഉൾപ്പെടുത്തിയിട്ടില്ല. ഒരേ സർക്കാർ വകുപ്പിൻ്റെ കീഴിൽ തന്നെയുള്ളതും ഒരേ പ്രോസ്പെക്ടസിൽ അപേക്ഷ ക്ഷണിക്കുന്നതുമായ വിവിധ കോഴ്സുകളിൽ വ്യത്യസ്ത സംവരണതത്വം സ്വീകരിക്കുന്നതിൻ്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഇനി സർക്കാർ വിജ്ഞാപനമിറക്കിയ ശേഷം B നിലവറയിൽ കൊണ്ടുപോയി രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടോ എന്ന് ആർക്കുമറിയില്ല. ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചെങ്കിലേ അതിനെക്കുറിച്ച് വ്യക്തമായി അറിയാൻ സാധിക്കൂ.അതു പോലെ തന്നെ പിഎസ് സി വിജ്ഞാപനങ്ങളിലും ഇ ഡബ്ലു എസ് ഉൾപ്പടുത്തിയിട്ടില്ല. മുൻസിഫ് മജിസ്ട്രേറ്റ് പോസ്റ്റിലേയ്ക്കുള്ള വിജ്ഞാപനത്തെ ഒരു ഉദ്യോഗാർത്ഥി ഹൈക്കോടതിയിൽ ചോദ്യം ചെയ്തപ്പോൾ KS&SR റൂൾസ്‌ ഭേദഗതി വരുത്താത്തതുമൂലമാണ് പി എസ് സി വിജ്ഞാപനങ്ങളിൽ ഇത് ഉൾപ്പെടുത്താത്തത് എന്നായിരുന്നു സർക്കാർ മറുപടി. പൊതു ഭരണവകുപ്പ് ഉത്തരവിറക്കി ഏഴു മാസം കഴിഞ്ഞിട്ടും ഈ ഭേദഗതി വരുത്താതിരിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് യുക്തി സഹമായ എന്ത് ഉത്തരമാണ് സർക്കാറിന് നൽകാനുള്ളത്???

ഉദ്യോഗസ്ഥ ലോബിയുടെ സമ്മർദ്ദത്തിനു വഴങ്ങി സർക്കാർ നടത്തുന്ന ഈ ഒളിച്ചുകളി അവസാനിപ്പിക്കാനും അവകാശങ്ങൾ നേടിയെടുക്കാനും #സംവരണേതരസമുദായങ്ങൾയോജിച്ച്സമരമുഖത്തേയ്ക്ക്ഇറങ്ങേണ്ടതുണ്ട്.

കടപ്പാട് :
CARP
Archdiocese of Changanacherry


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment