ഒഡീഷയിലെ കാണ്ഡമാൽ കലാപത്തിൽ ക്രിസ്ത്യൻ നരഹത്യ അരങ്ങേറിയിട്ടു ഇന്നേക്ക് 12വർഷം. ടിപ്പുവിന്റെ ക്രിസ്ത്യൻ വംശഹത്യ കഴിഞ്ഞാൽ ഇന്ത്യാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ വംശഹത്യ ആണു സംഘപരിവാറിന്റെ നേതൃത്വത്തിൽ, ഭരണകൂട പിന്തുണയോടെ കാണ്ഡമാലിൽ അരങ്ങേറിയത്. സ്വാമി ലക്ഷ്മണാനന്ദയുടെ മരണത്തിൽ പിന്നിൽ ക്രൈസ്തവർ ആണെന്നുള്ള വ്യാജ പ്രചരണം അഴിച്ചുവിട്ടാണ് ഗോത്ര പ്രദേശമായ കാണ്ഡമാൽ സംഘ പരിവാർ ഭീകരർ രക്തത്തിൽ മുക്കിയത്. 6000 വീടുകൾ, 350 പള്ളികൾ, 40ഓളം സ്കൂളുകളും, മറ്റു സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ചു, 55000 ആളുകളെ ഭവന രഹിതരാക്കി, കന്യാസ്ത്രീകൾ ഉൾപ്പെടെ 40ഓളം സ്ത്രീകളെ ക്രൂര മാനഭംഗത്തിനിരയാക്കി, നൂറിൽ പരം ആളുകളെ കൊന്നൊടുക്കിയുമാണ് കാവി ഭീകരർ ക്രൈസ്തവ നരഹത്യ നടപ്പിലാക്കിയത്.
സ്വാമിയുടെ മരണത്തിനു പിന്നിലെ ക്രിസ്തീയ ഗൂഢാലോചന വെറും അടിസ്ഥാനരഹിതമായ ആരോപണം ആണെന്ന് തെളിഞ്ഞിട്ടും, അത് വെച്ചു രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയാണ് VHP, ബജ്‌രംഗ്ദൾ തുടങ്ങിയ സംഘ പരിവാർ സംഘടനകൾ ചെയ്തിട്ടുള്ളത്. ഹൈന്ദവ വികാരം ആളിക്കത്തിച്ചു നിരപരാധികളും, നിരായുധരുമായ ദളിത് -ആദിവാസി വിഭാഗങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങളും, കൂട്ടക്കൊലയുമാണ് പിന്നീട് നടന്നത്. ക്രൈസ്തവർക്കെതിരെ നടന്ന കലാപം തടയാൻ സംസ്ഥാനം ഭരിച്ചിരുന്ന BJD-BJP സഖ്യ സർക്കാരോ, കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസോ കാര്യമായിട്ടൊന്നും തന്നെ ചെയ്തില്ല. കാണ്ഡമാൽ വിഷയം മതപരം മാത്രമല്ല മനുഷ്യാവകാശ പ്രശ്നം ആണെന്ന് കൂടി വിലയിരുത്തേണ്ടതുണ്ട്. സംഘ് പരിവാർ ശക്തികൾ ഇന്ത്യയിൽ അധികാരത്തിൽ ഏറുന്നതിനു മുന്നോടിയായി, ഹൈന്ദവ വോട്ടുകൾ ഏകോപിപ്പിക്കാൻ ധാരാളം കലാപങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരുന്നു. അത്തരത്തിൽ പെട്ട ഒരു കലാപമായിരുന്നു ഒഡീഷയിലെ മലയോര ജില്ലയിൽ നടന്ന അതിക്രൂരമായ ഈ വർഗീയ കലാപവും. ക്രൈസ്തവർക്കെതിരെ വിദ്വേഷ പ്രചരണം അഴിച്ചുവിട്ടു വളരെ ആസൂത്രിതമായ നടപ്പിലാക്കിയ ഈ കലാപത്തിൽ നിരവധി ദളിതുകളും, ആദിവാസികളുമാണ് കൊല്ലപ്പെട്ടത്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത, രാഷ്ട്രീയ ഇടപെടൽ, നിയമ വാഴ്ചയുടെ പരാജയം, മാധ്യമങ്ങളുടെ കള്ള പ്രചരണം എന്നിവ മൂലം നിരപരാധികൾക്കു ഇനിയും നീതി ലഭിച്ചിട്ടില്ല.
ഭീകര അന്തരീക്ഷം സൃഷ്ടിച്ചു ദരിദ്രരായ ജനങ്ങളെ ക്രിസ്തുമതത്തിൽ നിന്നും വിട്ടു പോകാൻ പ്രേരിപ്പിക്കുക എന്ന സംഘി ഭീകരരുടെ തന്ത്രം കാണ്ഡമാലിൽ വിലപ്പോയില്ല. ആരും തന്നെ തങ്ങളുടെ പരിപാവനമായ വിശ്വാസം ഉപേക്ഷിക്കാനോ, തള്ളാനോ തയ്യാറായില്ല എന്നുള്ളത് തീർത്തും അത്ഭുതമുളവാക്കുന്ന കാര്യമാണ്. കലാപത്തിന് ശേഷം വിശ്വാസികളുടെ എണ്ണത്തിലും, ദൈവ വിളികളുടെ എണ്ണത്തിലും ഉണ്ടായിട്ടുള്ള വർദ്ധനവ് ഇതിനു തെളിവാണ്. വിശ്വാസത്തിന്റെ കാര്യത്തിൽ അത്ര മേൽ ധീരരും, സ്ഥിരതയുള്ളവരുമാണ് കാണ്ഡമാലിലെ ആദിവാസികളും, ദളിതുകളും. ദൈവ വിശ്വാസത്തിന്റെ പേരിൽ സംഭവിക്കാൻ പോകുന്ന ഏതു വിപത്തും, വെല്ലുവിളിയും നേരിടാൻ തങ്ങൾ തയ്യാറാണ് എന്നു ജീവിത സാക്ഷ്യങ്ങളിലൂടെ കാണിച്ചു തരുന്ന കാണ്ഡമാലിലെ സഹോദരങ്ങളെ നമുക്ക് മാതൃക ആക്കാം.

Leave a comment