പാന്‍ ഇസ്ലാമിക്ക് രാഷ്ട്രീയം പിടിമുറുക്കുന്നോ?

ലേഖകൻ : ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട്

സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായ മുസ്‌ലീം ലീഗ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ‘വെല്‍ഫെയര്‍ പാര്‍ട്ടി’യുമായി സഹകരിക്കുമെന്ന, പ്രത്യക്ഷത്തില്‍ നിര്‍ദ്ദോഷമെന്നു തോന്നിയേക്കാവുന്ന ഒരു വാര്‍ത്ത മാധ്യമങ്ങള്‍ ഈയിടെ റിപ്പോര്‍ട്ടു ചെയ്തു. ഇടതുപക്ഷത്തെ എങ്ങനെയും നേരിടാനും ഭരണം പിടിക്കാനും വഴികളാലോചിച്ചുകൊണ്ടിരിക്കുന്ന യുഡിഎഫിന് ഈ പ്രഖ്യാപനം ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട് എന്നാണു മനസ്സിലാക്കുന്നത്. വര്‍ഗരാഷ്ട്രീയത്തെ ഉയര്‍ത്തി പ്പിടിക്കുന്ന ഇടതുപക്ഷത്തെ ചില രാഷ്ട്രീയ നിരീക്ഷ കരും അടുത്തകാലത്തായി സ്വത്വ രാഷ്ട്രീയത്തെ ക്കുറിച്ചു സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാവരു ടെയും കണ്ണ് വോട്ടുബാങ്ക് തന്നെയാണ്. ജനാധിപത്യ ത്തില്‍ അത് സ്വാഭാവികവുമാണ്.

ബിജെപിയുടെ സവര്‍ണ ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാന്‍ വിശാലമായ ദളിത്മുസ്‌ലിം പിന്നോക്ക ഐക്യം എന്ന മുദ്രാവാക്ക്യത്തോടു കൂടിയാണ് സ്വത്വരാഷ്ട്രീയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജ്ജീവമയിട്ടുള്ളത്. ഇതില്‍ പതിയിരിക്കുന്ന അപകടം ചെറുതല്ല. കാരണം, ‘സ്വത്വ രാഷ്ട്രീയം’ എന്ന ലേബലില്‍ ഇസ്‌ലാമിക മതരാഷ്ട്രീയത്തെ അവതരി പ്പിക്കുകയും അത് രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ ത്തന്നെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ദളിത് പിന്നോക്ക മുദ്രാവാക്യങ്ങളാകട്ടെ ഉപരിപ്ലവമായി നില്‍ക്കുക മാത്രം ചെയ്യുന്നു. കേരളത്തിലെ സാംസ്‌കാരരികരാഷ്ട്രീയ ചിന്തകര്‍ ഇക്കാര്യത്തില്‍ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയോ, ഇത് ഹിന്ദുത്വ രാഷ്ട്രീയത്തോളം അപകടകരമല്ല എന്ന രീതിയില്‍ വ്യാഖ്യാനിക്കുകയോ ചെയ്യുന്നു.

ഈ വിധത്തില്‍, ജമാ അത്തെ ഇസ്‌ലാമി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നിലപാടിന് വെള്ളപൂശാന്‍, കേരളത്തിലെ പുരോഗമന സെക്കുലര്‍ കാഴ്ചപ്പാടുള്ളവര്‍ എന്ന് പൊതു സമൂഹം കരുതുന്നവര്‍ പോലും ശ്രമങ്ങള്‍ നടത്തുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തെ വിമര്‍ശിക്കാനും എതിര്‍ക്കാനും എന്നപേരില്‍ ‘ഇസ്‌ലാം മതരാഷ്ട്രീയത്തെ പ്രോത്സാ ഹിപ്പിച്ചു വളര്‍ത്തുന്ന സാംസ്‌കാരികരാഷ്ട്രീയ ബുദ്ധിജീവികള്‍’, യഥാര്‍ത്ഥത്തില്‍, ഒരു പ്രത്യേക മതസാംസ്‌കാരികനിയമ വ്യവസ്ഥയിലേക്കു രാജ്യത്തെയും ലോകത്തെയും ചുരുക്കിക്കൊണ്ടു വരണം എന്ന രാഷ്ട്രീയ നിര്‍ബന്ധബുദ്ധിക്ക് കൂട്ടുനില്‍ക്കുകയാണ്.

ബാസ്റ്റിയനും ഫൈസിയും…
ഈ സാംസ്‌കാരികരാഷ്ട്രീയ ഒത്തുകളിക്കിട യില്‍ ഫൗള്‍ വിസിലൂതാന്‍ മുന്നോട്ടുവന്ന രണ്ടു പേരെ ശ്രദ്ധിക്കാനിടയായി (മുന്‍പൊരു കുറിപ്പില്‍ ഇത് ചൂണ്ടിക്കാണിച്ചിരുന്നു): സാംസ്‌കാരിക, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിലെ വിദഗ്ദ്ധവും നിഗൂഢവുമായ ഇടപെടലുകളിലൂടെ ചിലര്‍ ബോധപൂര്‍വം വളര്‍ത്തി ക്കൊണ്ടുവരുന്ന ‘പൊളിറ്റിക്കല്‍ ഇസ്‌ലാ’മിനെക്കുറിച്ച് തന്റെ പിതാവുള്‍പ്പെടെയുള്ള രാഷ്ട്രീയസാംസ്‌കാരിക നിരീക്ഷകര്‍ ഗ്രഹണം ബാധിച്ചതുപോലെ പെരു മാറുന്നതിനെപ്പറ്റി ചൂണ്ടിക്കാണിച്ച ഡോ. സെബാസ്റ്റിയന്‍ പോളിന്റെ മകനും കേരള ഹൈക്കോടതിയില്‍ ഗവണ്മെന്റ് പ്ലീഡറുമായ അഡ്വ. റോണ്‍ ബാസ്റ്റിയനാണ് ഒരാള്‍. ‘അധ്യാപകന്റെ കൈ വെട്ടിയതിനും അഭിമന്യുവിന്റെ കൊലപാതകത്തിനും ശേഷവും ഇവര്‍ ആരും എന്തുകൊണ്ട് പൊളിറ്റിക്കല്‍ ഇസ്‌ലാ മിസ്റ്റുകളെക്കുറിച്ചു പറയുന്നില്ല എന്നാലോചിച്ചി ട്ടുണ്ടോ?’, എന്നാണ് റോണ്‍ ചോദിച്ചത്. പുതുതലമുറ യുടെ ഈ ചോദ്യം നമ്മുടെ ബുദ്ധിജീവികളെയും സാംസ്‌കാരിക നായകരെയും പ്രകോപിപ്പിച്ചേക്കാം. എങ്കിലും, അവരാരും ഇതൊന്നും കണ്ടിട്ടില്ല കേട്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല എന്നു ഭാവിക്കുകയാണ്.

സമാനമായ ഒരു രാഷ്ട്രീയ നിരീക്ഷണം ശ്രീ. ഉമര്‍ ഫൈസി മുക്കം ജൂലൈ 1 ലെ സുപ്രഭാതം ദിനപത്രത്തിന്റെ ‘നയരേഖ’ എന്ന പംക്തിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ‘മത മൗലികവാദ കൂട്ടുകെട്ട് സന്തുലിതാവസ്ഥ തകര്‍ക്കും’ എന്നാണ് അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ കക്ഷികളി ലൊന്നായ മുസ്‌ലിം ലീഗിനെ ഓര്‍മിപ്പിക്കുന്നത്. മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗത്തിനുള്ള ഈ വിവേകം കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ ക്കില്ലാതെ പോകുന്നതിനു കാരണം ദുരൂഹമാണ്.

തനിനിറം…
കേരളത്തില്‍ ജമാ അത്തെ ഇസ്‌ലാമിയുടെ ‘പരിസ്ഥിതി ദളിത് മനുഷ്യാവകാശ’പ്രവര്‍ത്തനങ്ങളി ലൂടെ സെറ്റു ചെയ്യപ്പെടുന്ന അജണ്ടകളും ടാര്‍ജറ്റ് ചെയ്യപ്പെടുന്ന സമൂഹങ്ങളും ഏതൊക്കെയെന്നത് ഇക്കൂട്ടരുടെ സാമൂഹികസാംസ്‌കാരിക രംഗങ്ങളിലെ ഇടപടലുകളില്‍നിന്ന് തികച്ചും വ്യക്തമാണ്. സംഘടിത മായി ആസൂത്രണം ചെയ്യപ്പെടുന്ന മാധ്യമ കോലാ ഹലങ്ങളും ചില പ്രത്യേക സമരമുറകളും ശ്രദ്ധിച്ചിട്ടുള്ള വര്‍ക്ക്, അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ അതിതീവ്ര സ്വഭാവമുള്ള (വര്‍ഗീയ) നിലപാടുകളും (സാമുദായിക) സ്പര്‍ദ്ധയും (രാഷ്ട്രീയ) ലക്ഷ്യങ്ങളും വ്യക്തമാവും.
കേരളത്തില്‍, പരിസ്ഥിതിയുടെ പേരില്‍ കുടിയേറ്റ കര്‍ഷകര്‍ ആക്രമിക്കപ്പെടുമ്പോഴും, ദളിതുസ്‌നേഹത്തിന്റെ പേരില്‍ ക്രിസ്തീയസഭകളുടെ മേല്‍ കുതിരകയറുമ്പോഴും, മനുഷ്യാവകാശത്തിന്റെ പേരില്‍ കത്തോലിക്കാസഭയിലെ മെത്രാന്മാരെയും വൈദികരെയും സന്യസ്തരെയും ചളി വാരിയെറി യുമ്പോഴും, പണത്തിന്റെയും രാഷ്ട്രീയ സ്വാധീന ത്തിന്റെയും ബലത്തില്‍ മീഡിയ വിലയ്‌ക്കെടുക്ക പ്പെടുമ്പോഴും ആരാണ് പിന്നില്‍ എന്ന് രണ്ടാമ തൊന്ന് ആലോചിക്കേണ്ടതില്ലാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു!

എന്തുകൊണ്ട് മറ്റു മതങ്ങളെയും സമുദായങ്ങളെയും പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ഭാഗമായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ലക്ഷ്യം വയ്ക്കുന്നു എന്നു മനസ്സിലാക്കാന്‍ ജമാ അത്തെ ഇസ്‌ലാമിയുടെ നയപരിപാടികള്‍ വ്യക്തമാക്കുന്ന അതിന്റെ കോണ്‍സ്റ്റിട്യൂഷന്‍ ശ്രദ്ധിച്ചാല്‍ മതി. ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥവും (ഖുര്‍ആന്‍) നബിചര്യയും (സുന്ന) മാനദണ്ഡമാകുന്നതും, ഇസ്‌ലാമിക നിയമം (ശരിയത്ത്) അക്ഷരംപ്രതി അനുസരിക്കാന്‍ എല്ലാവരും കടപ്പെട്ടിരിക്കുന്നതുമായ ഇസ്‌ലാമിക രാജ്യം (‘ദീന്‍’) സ്ഥാപിക്കുക എന്നതാണ് ജമാ അത്തെ ഇസ്‌ലാമിയുടെ സ്ഥാപക ലക്ഷ്യം. ഇന്ത്യയില്‍ ഇതു യാഥാര്‍ഥ്യമാക്കാന്‍ മറ്റു മതസമുദായങ്ങളുടെയും രാജ്യത്തിന്റെ സെക്കുലര്‍ ജനാധിപത്യ സംവിധാനങ്ങളുടെയും അടിത്തറ ഇളക്കുക എന്ന ബാധ്യതയും ഉത്തരവാദിത്തവുമാണ് അവര്‍ ഇപ്പോള്‍ കേരളത്തിലുള്‍പ്പെടെ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്! ഇസ്‌ലാമിക രാജ്യത്തിലേക്കുള്ള മാര്‍ക്ഷരേഖയും ‘വഴിയടയാളങ്ങളുമായി’ അവര്‍ മുന്നേറുകയാണ്. ഈ പശ്ചാത്തലത്തില്‍, കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് ഉരുത്തിരിയുന്ന പുതിയ സമവാക്യങ്ങള്‍ കാണുമ്പോള്‍, കേരളത്തില്‍ വരാനിരിക്കുന്ന നാളുകള്‍ ഉത്ക്കണ്ഠയുണ്ടാക്കുന്നത് സ്വാഭാവികം മാത്രം.

ഹിന്ദുത്വയും മുസ്‌ലിം ലീഗും ദീനും…
ശക്തമായ സെക്കുലര്‍ ജനാധിപത്യം നിലനില്‍ക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ഇക്കാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ള ഒരു പൊതുസമൂഹം ഇവിടെ നിലനില്‍ക്കുന്നു എന്നതാണ് അതിനു പ്രധാന കാരണം. കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നതും ഈ രാഷ്ട്രീയ ബോധമാണ്. എന്നാല്‍, സ്വത്വ രാഷ്ട്രീയത്തിന്റെ പേരില്‍ ഉരുത്തിരിഞ്ഞു വരുന്ന രാഷ്ട്രീയ ചങ്ങാത്തങ്ങള്‍ ഈ ബോധത്തിന് ചേരുന്നതാണോ എന്ന് വിലയിരുത്ത പ്പെടേണ്ടതാണ്.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പ്രസ്ഥാനമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത, കേരള രാഷ്ട്രീയത്തില്‍ ഒരു പാര്‍ട്ടിയെയും മുന്നണിയെയും ആശ്ചര്യപ്പെടുത്തിയതായി കണ്ടില്ല. പ്രായോഗിക രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയില്‍ ഇങ്ങനെ ചിലതെല്ലാം നടന്നുകൊണ്ടിരിക്കും എന്ന ഭാവമാണ് രാഷ്ട്രീയരംഗത്ത് പൊതുവെ കാണുന്നത്. പ്രായോഗിക രാഷ്ട്രീയമെന്നാല്‍ അധികാരം കൈക്കലാക്കാനുള്ള രാഷ്ട്രീയം എന്നാണല്ലോ അര്‍ത്ഥമാക്കുന്നത്. അധികാരം ആരു കൈയാളുന്നു വെന്നത് സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ച് അത്ര നിസ്സാര കാര്യമല്ല. അത് അവരുടെ ജീവിത ത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന കാര്യമാണ്. സ്വത്വരാഷ്ട്രീയം പടര്‍ന്നു പന്തലിച്ച കാഷ്മീരിന്റെ മാതൃകയില്‍ കേരളവും സമീപഭാവിയില്‍ പ്രത്യേക നിയമങ്ങളും, പ്രത്യേക പദവിയും, പ്രത്യേക ദേശീയഗാനവും, പ്രത്യേക ദേശീയപതാകയു മൊക്കെയുള്ള ഒരു പ്രദേശമായിക്കാണാന്‍ കേരളത്തിന്റെ സെക്കുലര്‍ ജനാധിപത്യബോധം തയ്യാറാകുമോ? കാഷ്മീരില്‍ നീക്കം ചെയ്യപ്പെട്ട ഇത്തരം ‘പ്രത്യേകത’കളെപ്പറ്റിയുള്ള ഉത്കണ്ഠ കളാണ് കേരളത്തിന്റെയും സാംസ്‌കാരിക രംഗത്തെ ഈയിടെ ഏറെ അസ്വസ്ഥമാക്കിയത്! സി. എ. എ. വിഷയത്തില്‍ നടന്ന ചര്‍ച്ചകളും അതിന്റെ ഭരണ ഘടനാപരവും നിയമപരവുമായ സാധുതയുടേ തിനേക്കാള്‍ സ്വത്വ രാഷ്ട്രീയത്തിന്റെ മുഖമായ ‘ഇരവാദത്തില്‍’ ഊന്നിയുള്ളതായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു. ഇതിന്റെ അടുത്ത ഘട്ടമായാണ് ഇപ്പോള്‍ മുസ്‌ലിം ലീഗിന്റെ പ്രഖ്യാപനമുണ്ടാ യിരിക്കുന്നത്.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലവില്‍ വന്നത് 1948 മാര്‍ച്ച് 10 നാണ്. ഒരു സാമുദായിക സ്വത്വമാണ് ആ പാര്‍ട്ടിക്കുള്ളതെങ്കിലും ‘പാന്‍ ഇസ്‌ലാമിക് മതരാഷ്ട്രീയം’ അത് ഒരിക്കലും ഉയര്‍ത്തിപ്പിടിക്കുകയോ അത്തരം ഒരു രാഷ്ട്രീയം അവര്‍ കൊണ്ടുനടക്കുന്നതായി മറ്റുള്ളവര്‍ ആരോപിക്കുകയോ ചെയ്തിട്ടുള്ളതായി അറിവില്ല. അതുകൊണ്ടുതന്നെ, കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന തീവ്ര മതാഭിമുഖ്യമുള്ള മുസ്‌ലിം രാഷ്ട്രീയത്തിന്റെ വക്താക്കളായ ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗ് നേതൃത്വം കൈകോര്‍ക്കുന്നു എന്നത് നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന് പൊതു സമൂഹം കണ്ണും കാതും കൂര്‍പ്പിച്ചു കാത്തിരിക്കുകയാണ്.

മുസ്‌ലിം സമുദായത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യംവയ്ക്കുന്ന ഒരു സാമുദായിക സെക്കുലര്‍ പാര്‍ട്ടി എന്ന നിലയിലാണ് നാളിതുവരെ ജനങ്ങള്‍ മുസ്‌ലിം ലീഗിനെ മനസ്സിലാക്കിയിട്ടുള്ളത്. പ്രത്യയശാസ്ത്രപരമായി ഒരു തീവ്ര പാന്‍ ഇസ്‌ലാമിക് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗ് കൈകോര്‍ക്കുക യെന്നാല്‍, ഒന്നുകില്‍ ലീഗിന്റെ രാഷ്ട്രീയം സമ്പൂര്‍ണ്ണമായും മാറുകയാണ്, അല്ലെങ്കില്‍ ലീഗ് ഇത്രനാളും അണിഞ്ഞിരുന്ന അതിന്റെ സെക്കുലര്‍ മുഖംമൂടി അവര്‍ അഴിച്ചുമാറ്റുകയാണ്. രണ്ടായാലും, മുസ്‌ലിം രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ തീവ്ര മത രാഷ്ട്രീയത്തിന് സ്വീകാര്യത ലഭിക്കുകയാണ് എന്നാണര്‍ത്ഥം. ‘ഹാഗിയ സോഫിയ’ സംഭവത്തില്‍ മുസ്‌ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സൈദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ചന്ദ്രികയിലൂടെ അത് പ്രഖ്യാപിക്കുകയും ചെയ്തു. മുസ്‌ലിം ലീഗിലെ ‘മുതിര്‍ന്ന’ നേതാക്കള്‍ മൗനത്തിലൂടെ അതിനു സമ്മതവും നല്‍കി. മുസ്‌ലിം ലീഗ് മറയില്ലാതെ അതിന്റെ ‘തനിസ്വരൂപം’ (സ്വത്വം) കാട്ടിത്തുടങ്ങിയോ? ഇന്ത്യയുടെ ചരിത്രത്തില്‍ സമാന സംഭവങ്ങള്‍ സ്വാതന്ത്ര്യ സമരകാലത്തുണ്ടായിട്ടുണ്ട് എന്നത് സുഖകരമായ ഒരു ഓര്‍മ്മയല്ല.

ദേശീയതലത്തില്‍ അധികാരം കൈയാളുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് ഒരു ഇസ്‌ലാമിക ബദല്‍ അവര്‍ വിഭാവനം ചെയ്യുകയാവാം. ഇത് ഇപ്പോള്‍ ത്തന്നെ പരുക്കേറ്റിരിക്കുന്ന ഇന്ത്യന്‍ സെക്കുലര്‍ ജനാധിപത്യത്തെ എങ്ങനെയാക്കി ത്തീര്‍ക്കും എന്നത് പ്രവചനാതീതമാണ്. സെക്കുലര്‍ പാര്‍ട്ടികളും സെക്കുലര്‍ രാഷ്ട്രീയവും അപ്രസക്ത മാകുന്ന ഒരു ഭാവികാലത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടും ജന സംഖ്യാനുപാതികമായി മുസ്‌ലിം സ്വാധീനം കൂടുത ലുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ തന്ത്രപരമായ രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കി യുമുള്ള ഈ നീക്കങ്ങളെ അതര്‍ഹിക്കുന്ന ഗൗരവ ത്തോടെ കാണാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക സംഘടനകളും തയ്യാറാകേണ്ടി യിരിക്കുന്നു.
ചില സൂചനകള്‍…

‘വാരിയന്‍കുന്നന്‍മാരെ’ നെഞ്ചേറ്റി ലാളി ക്കാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പശ്ചാത്തല മുള്ളവര്‍പോലും അമിതാവേശം കാട്ടുന്ന ഒരു കാലത്ത്, ‘മതരാഷ്ട്രം’ എന്ന സ്വപ്നം ലാളിക്കുന്ന വരുടെ എണ്ണം കൂടിവരുന്നതില്‍ അത്ഭുതമില്ല. വാളെടുക്കുന്നവരെല്ലാം വിപ്ലവകാരികളാണെന്നു ചിന്തിക്കുന്ന കുറെ ആളുകള്‍ കമ്യൂണിസ്റ്റു കാര്‍ക്കിടയില്‍ എപ്പോഴും കാണാറുള്ളതാണ്! അത്തരം ‘വിപ്ലവ നാടകങ്ങള്‍’ അവര്‍ കേരളത്തില്‍ ഇടയ്ക്കിടെ നടത്താറുള്ളതുമാണ്. ഈ ആധുനിക കാലത്തും, രാഷ്ട്രീയമെന്നാല്‍ ആരോമലുണ്ണിമാരുടെ കുടിപ്പക തീര്‍ക്കലാണെന്നാണ് അവര്‍ ധരിച്ചുവച്ചിരിക്കുന്ന തെന്നു തോന്നുന്നു! പക്ഷെ, അതല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റു മുഖ്യധാര രാഷ്ട്രീയം എന്ന് തെളിയി ക്കാന്‍ ആ പാര്‍ട്ടിക്കും ബാധ്യതയുണ്ട്.
ചരിത്രം സുബോധം സമ്മാനിക്കും…

‘ഇന്ത്യ എന്ന ആശയത്തിന്റെ’ രാഷ്ട്രീയത്തിന് കുടിപ്പകയുടെ രാഷ്ട്രീയമോ മതരാഷ്ട്രീയമോ മതിയാവുകയില്ല എന്ന് ദേശീയ പ്രസ്ഥാനം മുതല്‍ ഇങ്ങോട്ടുള്ള ചരിത്രമെങ്കിലും ശ്രദ്ധിച്ചു വായിക്കുന്നവര്‍ക്കറിയാം. അതിനു ഓരോ തലമുറയിലും ഇന്ത്യയുടെ ആത്മാവ് കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ നടന്നുകൊണ്ടേയിരിക്കണം. ലോകം ചുരുങ്ങുകയാണെന്ന് പറയാറുണ്ട്. എന്നാല്‍, രാഷ്ട്രീയം ചുരുങ്ങിയാല്‍ അത് ഒരുതരം ‘ടോക്‌സിക് ട്രൈബലിസ’ത്തിലേക്കു സമൂഹത്തെ തിരിച്ചു കൊണ്ടുപോയേക്കാം. അന്യപ്രവേശമില്ലായ്മയാണ് അതിന്റെ കാതല്‍. അതല്ലാത്തതിനെയൊക്കെ അതു പുറംതള്ളുകയും നിരാകരിക്കുകയും രക്തരൂക്ഷിത മായിപ്പോലും ഇല്ലാതാക്കാന്‍ യത്‌നിക്കുകയും ചെയ്യും. ഇതാണ് ജമാഅത്തെ ഇസ്‌ലാമി പ്രചരിപ്പിക്കുന്ന ‘സ്വത്വ രാഷ്ട്രീയ’ത്തിന്റെ പ്രശ്‌നം. ശ്രീലങ്കയെപ്പോലെ, കേരളം ഇതുവരെ അതിന്റെ ഭീകര മുഖം കണ്ടിട്ടില്ല. എന്നാല്‍, യുഎന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായി തള്ളിക്കളയാനാവുമോ?

‘മതത്തിന്റെ സ്വത്വ രാഷ്ട്രീയം’ തലപൊക്കിയ ഇടങ്ങളിലൊന്നും അത് മനുഷ്യാവകാശങ്ങളോ, ജനാധിപത്യ വ്യവസ്ഥിതിയോ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വമോ മതേതര രാഷ്ട്രീയമോ അംഗീ കരിച്ചിട്ടില്ല. ‘ഏകദൈവമതസംസ്‌കാര’ നിയമങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും വിവേചനപരമായ സാമ്പത്തിക നയങ്ങളും സാമുദായിക പദവികളും അടിമത്തത്തോളമെത്തുന്ന സാമൂഹ്യ വിവേചനങ്ങളു മാണ് അങ്ങനെയുള്ള ഇടങ്ങളിലെല്ലാം പിന്തുടര്‍ന്നു വന്നിട്ടുള്ളത്. ‘ഹിന്ദുത്വ’ എന്നതുപോലെ, ‘ജിഹാദ്’ അഥവാ പൊളിറ്റിക്കല്‍ ഇസ്‌ലാം, ഒരു സമ്പൂര്‍ണ്ണ മതരാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. അതിന്റെ ആധുനിക രൂപങ്ങള്‍പോലും ഭീതിദമാണ്. തുര്‍ക്കിയിലും നൈജീരിയയിലും പാക്കിസ്താനിലും സമാന ഇസ്‌ലാമിക രാജ്യങ്ങളിലും മതന്യൂനപക്ഷ ങ്ങള്‍ നേരിടുന്ന പീഡനങ്ങളും വിവേചനവും ആരും കണ്ടില്ല എന്നു നടിക്കരുത്. ആ വഴിക്ക് ഇന്നത്തെ കേരള രാഷ്ട്രീയത്തില്‍ ഒരു വിഭാഗം സ്വീകരിക്കുന്ന പ്രത്യക്ഷമായ സമീപനം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ മാത്രം പ്രശ്‌നമല്ല എന്ന് തിരിച്ചറിയാനുള്ള ഉത്തരവാദിത്വം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്.

പിന്‍കുറിപ്പ്: മത രാഷ്ട്രീയത്തിന്റെ അന്യപ്രവേശ മില്ലായ്മയും, ഇരവാദവും, കുടിപ്പകയും, നിഷേധാത്മക നിലപാടുകളുമല്ല, ഭരണഘടനയിലും നിയമ വ്യവസ്ഥ യിലും ഊന്നിയുള്ള സഹവര്‍ത്തിത്വവും സമഭാവന യുമാണ് സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ് എന്നും, അതിനു വിഘാതമായതൊന്നും രാഷ്ട്രീയമായി ശരിയാവുകയില്ല എന്നും രാഷ്ട്രീയബോധമുള്ള എല്ലാവരും തിരിച്ചറിയണം. സാമുദായിക സ്പര്‍ദ്ധയും ശത്രുതയും വളര്‍ത്തുന്ന യാതൊന്നും രാഷ്ട്രീയ മര്യാദയ്ക്ക് ചേരുകയില്ല; നമ്മുടെ രാഷ്ട്രീയ ബോധവും ചരിത്രബോധവും അതിനെ അംഗീകരിക്കുകയുമില്ല. അതാണ് കേരളം പ്രബുദ്ധമാണ് എന്നതിന്റെ അര്‍ത്ഥം!


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment