ഭൂമിയിലെ മാലാഖമാര്‍

Advertisements

ഭൂമിയിലെ മാലാഖമാര്‍

“പാവപ്പെട്ട രോഗികള്‍ ഈശോയുടെ കണ്ണിലുണ്ണികളാണ്. കണ്ണിലെ കൃഷ്ണമണിപോലെ നാം അവരെ ശുശ്രുഷിക്കണം. ഈ കൃഷ്ണമണി നഷ്ടമായാല്‍ കണ്ണുകൊണ്ടു പ്രയോജനമില്ലല്ലോ. ഇവര്‍ താമസിക്കുന്ന ഭവനം ഒരു കതീഡ്രലാണ്. അവര്‍ കിടക്കുന്ന കട്ടില്‍ ബലിപീoവും. യേശുക്രിസ്തുവാണ് അതില്‍ കിടക്കുന്നത്. അതിനാല്‍ നിവ്യത്തിയുണ്ടെങ്കില്‍ മുട്ടിന്മേല്‍ നിന്നെ അവര്‍ക്കു ശുശ്രുഷ ചെയ്യാവു.”

                                                                                    വി. ജോസഫ്‌ കൊത്തൊലെംഗോ

പൂര്‍ണതയിലെത്തിയ ഏത്‌ മനുഷ്യനാണ്‌ നമ്മുടെ സമൂഹത്തിലുള്ളത്‌? വൈകല്യങ്ങളെ അതിജീവിച്ച്‌ മുന്നേറിയവരാണല്ലോ ഹെലന്‍കെല്ലര്‍, ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റീന്‍…. മുതലായവര്‍. നമുക്ക്‌ ദൈവം തന്ന ഇത്തരം കുട്ടികള്‍ പൊന്നോമനകളാണ്‌. ഏറ്റവും കുടുതല്‍ വൈകല്യങ്ങള്‍ ഉള്ളവരും, ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്യുന്നവരുമാണ് നമ്മുടെ ഏറ്റവും വലിയ പരിഗണന അര്‍ഹിക്കുന്നത്. ഇവരാണ് നമ്മുടെ ഓരോരുത്തരുടെയും മുത്തുകളും പവിഴങ്ങളും.

സമൂഹത്തില്‍ നിന്നും, കുടുംബത്തില്‍ നിന്നും മറ്റും തന്‍റെതല്ലാത്ത കാരണങ്ങളാല്‍ വിവിധങ്ങളായ വൈകല്യങ്ങളുടെ പിടിയിലമര്‍ന്നവര്‍ അനവധിയാണ്. അവര്‍ക്ക് ഉപജീവനത്തിന്‍റെ പ്രാണവായു നല്‍കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ സഹോദരങ്ങളെ നമ്മളില്‍ നിന്നും വ്യത്യസ്തമായി സ്യഷ്ടിച്ചുവെങ്കില്‍ അവരെ സ്നേഹിക്കേണ്ടതും, ഉയര്‍ത്തേണ്ടതും നമ്മുടെ കടമയാണ്.

മക്കളുടെ വൈകല്യങ്ങള്‍ ഒരിക്കലും ശാപമല്ല. ജനിതകപരമായ തകരാറുകളുണ്ടാകുമ്പോള്‍ സ്വന്തം വിധിയെ പഴിക്കുന്നവരാണധികവും. എന്നാല്‍ സംഭവിച്ചതോര്‍ത്ത്‌ കരയുന്നതിനു പകരം അല്‌പം ക്ഷമയോടെ വൈകല്യങ്ങളെ നേരിടാന്‍ മുന്നിട്ടിറങ്ങിയാല്‍ ഈ മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ സാധിക്കു. വൈകല്യങ്ങളെ വെല്ലുവിളിച്ച്‌ ഇത്തരം കുട്ടികളെ മുന്നോട്ടു കൊണ്ടുവരാന്‍ ആദ്യം ശ്രമിക്കേണ്ടത്‌ രക്ഷിതാക്കള്‍തന്നെയാണ്‌. ഇപ്പോള്‍ ജനിക്കുന്ന കുട്ടികളില്‍ നൂറില്‍ മുപ്പതുശതമാനവും വിവിധതരം അവസ്‌ഥകളിലൂടെ പിറന്നുവീഴുന്നവരാണ്‌. നമ്മള്‍ നമ്മുടെ ജീവിതം ഇവര്‍ക്കുവേണ്ടി ഉഴിഞ്ഞുവയ്‌ക്കണം. നമ്മുടെ ജോലിയും ഇഷ്‌ടങ്ങളുമെല്ലാം ഉപേക്ഷിക്കേണ്ടിവരും.

കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ വളരുന്ന നമ്മുടെ ഈ മോഡല്‍യുഗത്തില്‍ ധാരാളം ടെക്‌നിക്കുകളും പരിഹാരമാര്‍ഗങ്ങളുണ്ട്‌. നമ്മുടെ കുട്ടിയുടെ അവസ്‌ഥയുടെ തോത്‌ മനസിലാക്കി ആവശ്യമായ പരിശീലനവും (Training) അതോടൊപ്പം വിദ്യാഭ്യാസവും കൊടുക്കണം.
ഇവര്‍ക്കുവേണ്ടി, മെഡിക്കല്‍ക്യാമ്പ്‌, പഠനോപകരണങ്ങള്‍, വൈദ്യോപകരണങ്ങള്‍, സഹവാസക്യാമ്പുകള്‍, വിനോദയാത്രകള്‍, രക്ഷിതാക്കള്‍ക്കുള്ള ഗൈഡന്‍സ്‌, കൗണ്‍സിലിംഗ്‌, കമ്പ്യൂട്ടര്‍ പരിശീലനം, സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍, വിവിധയിനം പരിശിലനങ്ങള്‍ ഇന്നു പ്രായോഗിക തലത്തില്‍ ഉണ്ട്.ദൈവം എനിക്ക്‌ തന്ന അനുഗ്രഹമാണെന്നു കരുതി കൂടുതല്‍ സ്‌നേഹവും പരിചരണവും നാം കൊടുക്കണം. കുട്ടികള്‍ ചെയ്യുന്ന നിസാരകാര്യങ്ങള്‍പോലും പ്രോത്സാഹിപ്പിക്കണം കുട്ടിയുടെ കഴിവുകേടുകള്‍ കണ്ടെത്തി പരിതപിക്കാതെ ദൈവം അവര്‍ക്ക്‌ കൊടുത്തിരിക്കുന്ന ചെറിയ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം.

കുട്ടിക്ക്‌ ഏതുതരം അവസ്‌ഥയാണെന്ന്‌ മനസിലാക്കി, അതിന്റെ പരിഹാരമാര്‍ഗങ്ങള്‍, നിയമവശങ്ങള്‍, ആനുകൂല്യങ്ങള്‍ മുതലായവയെക്കുറിച്ച്‌ കൂടുതല്‍ കൂടുതല്‍ അറിവ്‌ നേടുക. മുറിവൈദ്യന്മാരുടെയും മന്ത്രവാദങ്ങളുടെയും പുറകേ പോകാതിരിക്കുക. പലതരം കുതന്ത്രങ്ങളും തട്ടിപ്പുമായി നമ്മുടെ നിസഹായവസ്‌ഥ മുതലെടുക്കാന്‍ പലരും വലവീശി ഇരിപ്പുണ്ട്‌. അതില്‍ വീഴരുത്‌. കുട്ടികള്‍ക്ക്‌ സാമൂഹികമായി ഇടപെടാനുള്ള അവസരങ്ങള്‍ ധാരാളം കൊടുക്കുക.

നമ്മുടെ സ്നേഹവും സന്തോഷവും ഹ്യദയത്തില്‍ കെട്ടിനിര്‍ത്താനാവില്ല. സ്നേഹത്തിനായി ദാഹിക്കുന്ന മക്കളിലേയ്ക്ക് അതൊഴുകിക്കൊണ്ടിരിക്കണം. എല്ലാത്തിനുമുള്ള ഒറ്റമൂലി സ്നേഹമാണ്. അവര്‍ക്ക്‌ ആത്മധൈര്യം, ആത്മവിശ്വാസം, സ്വയംപര്യാപ്‌തത ഇവ മൂന്നും കൊടുത്ത്‌ അവരെ സമൂഹത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ രക്ഷിതാക്കളെപ്പോലെതന്നെ സമൂഹത്തിന്റെയും കടമയാണ്. അവര്‍ക്ക്‌ മുമ്പില്‍ കരുത്തുചോരാതെ ആത്മധൈര്യത്തോടെ മുന്നേറി കുടുംബവും സമൂഹവും ലോകവും പ്രോത്സാഹനത്തിന്‍റെ, സ്നേഹത്തിന്‍റെ, സന്തോഷത്തിന്‍റെ നിറവില്‍ അവരെ ഉയര്‍ത്തണം. നമ്മുടെ സ്നേഹവും, സന്തോഷവും, പരിഗണയും അവര്‍ ആഗ്രഹിക്കുന്നു എന്ന വാസ്തവം നാം മനസിലാക്കണം. ഇവരെക്കൂടി സമൂഹത്തിന്റെ മുന്‍പന്തിയില്‍ കൊണ്ടുവന്നാലേ സമൂഹത്തെ പൂര്‍ണമാക്കാന്‍ നമുക്ക്‌ കഴിയൂ.

Author: Unknown | Source: WhatsApp

Advertisements


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment