തോമാസ്ളീഹായ്ക്കു മുമ്പേയേശുക്രിസ്തു ഭാരതത്തിൽ വന്നിരുന്നോ? മാത്യൂ ചെമ്പുകണ്ടത്തില്………………………………….. യേശുക്രിസ്തു ഇന്ത്യയില് വന്നിരുന്നോ? ക്രിസ്തുശിഷ്യനായ തോമസ് ഇന്ത്യയില് വന്നുവെങ്കില് അതിനു മുമ്പേ അദ്ദേഹത്തിന്റെ ഗുരു ഇന്ത്യയില് വന്നുകാണുമെന്നാണ് ഒരുപറ്റം ആളുകളുടെ വാദം. ഇന്ത്യയില് വന്ന യേശുക്രിസ്തു ഇവിടെ നിന്ന് വേദങ്ങളും യോഗയും പഠിച്ച് മുപ്പതാം വയസില് മടങ്ങിപ്പോയത്രെ. യേശുക്രിസ്തുവിന്റെ ഇന്ത്യന് ജീവിതവും അവിടുത്തെ പഠിപ്പിക്കലുകളില് ഹിന്ദുവേദങ്ങളുടെ സ്വാധീനവുമുണ്ടെന്ന് ഇക്കൂട്ടര് സ്ഥാപിക്കാന് ശ്രമിക്കുന്നു. ഇത്തരം വാദങ്ങള് ഉന്നയിക്കുന്ന ഒരു വ്യക്തി […]
#തോമാശ്ലീഹാ #ഭാരതത്തിലെത്തിയതിന് #തെളിവില്ലെന്നാരു #പറഞ്ഞു? തെളിവുകള് നിരത്തി ആർച്ച് ബിഷപ് മാര് ജോസഫ് പാംബ്ലാനി ആഞ്ഞടിക്കുന്നു… ചരിത്രത്തിന് ആഖ്യാതാവിന്റെ പക്ഷത്തിന് അനുസരിച്ചുള്ള അര്ത്ഥതലങ്ങളും അനുബന്ധങ്ങളും ഉണ്ടാകാം (polyhedron intelligibility) എന്നത് സത്യമാണ്. തോമാശ്ലീഹായുടെ ഭാരതാഗമനത്തെ നിഷേധിക്കുന്ന കേരളചരിത്രകാരന്മാരില് പ്രധാനികള് ഇളംകുളം കുഞ്ഞന്പിള്ള, ഡോ. എം.ജി.എസ്. നാരായണന്, ജോസഫ് ഇടമറുക്, ഡോ. രാജന് ഗുരുക്കള് തുടങ്ങിയവരാണ്. ഇവരുടെ വാദമുഖങ്ങള് പ്രധാനമായും നാലെണ്ണമാണ്: ക്രിസ്തുവര്ഷത്തിന്റെ ആദ്യദശകത്തില് പലസ്തീനായില്നിന്ന് ഒരാള് കേരളത്തിലെത്തി […]
ജർമ്മനിയിൽ തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് ചില തൽപ്പരകക്ഷികൾ പ്രചരിപ്പിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്..? ബിനു അച്ചന്റെ മരണ വാർത്ത കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നപ്പോൾ അല്പം അവ്യക്തതകൾ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. എന്നാൽ ആദ്യം വന്ന വാർത്ത തെറ്റാണെന്ന് പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ മരണത്തെ വളച്ചൊടിച്ചു വിവാദമാക്കാൻ നോക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംശയനീയമാണ്. ജൂൺ 21 ന് യൂറോപ്യൻ സമയം രാത്രി 10. 20 ഓടെ […]
ഫ്രാൻസിസ് പാപ്പായുടെ ആശീർവാദത്തിലൂടെ ക്യാരമോൾക്ക് ലഭിച്ച അനുഗ്രഹം: ഇന്ന് ക്യാരമോളുടെ നാലാം പിറന്നാൾ ആണ് (ക്യാര എൻ്റെ അനുജത്തി സോളിയുടെ മകൾ). ക്യാര ഉണ്ടായി 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുക മാത്രമേ ഉള്ളൂ എന്നായിരുന്നു ഞാൻ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങൾ രണ്ടു പേരും ഇറ്റലിയിൽ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒന്നര മണിക്കൂർ ഫ്ലൈറ്റ് ദൂരം ഉണ്ട് ഞങ്ങൾ തമ്മിൽ […]
കണ്ണീർ തോരാതെ ക്രൈസ്തവർ: കണ്ണിൽ ചോരയില്ലാതെ പീഡകർ / ടോണി ചിറ്റിലപ്പിള്ളി ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നങ്ങളിലൊന്നാണ്.ക്രിസ്തീയ പീഡനം പല രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.സുഡാൻ മുതൽ റഷ്യ വരെ, നൈജീരിയ മുതൽ ഉത്തര കൊറിയ വരെ,കൊളംബിയ മുതൽ ഇന്ത്യ വരെ, ക്രിസ്തുമതാനുയായികളെയും അവരുടെ വിശ്വാസത്തെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നു.ജോലിസ്ഥലങ്ങളിലും,വിദ്യാഭ്യാസസ്ഥാപനങ്ങളിലും അവർ വിവേചനം നേരിടുന്നു.ലൈംഗിക അതിക്രമങ്ങൾ, വിവിധ തരത്തിലുള്ള പീഡനങ്ങൾ,അറസ്റ്റ് […]
എന്തായിരുന്നു വെടിവച്ച് കൊല്ലാൻ മാത്രം നീലകണ്ഠപ്പിള്ള ചെയ്ത കുറ്റം? 29 വർഷം നാടു വാണ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തെ ഒരു കൊടുംക്രൂരതയ്ക്കിരയായവനെയാണ് ഇന്ന് വത്തിക്കാൻ വാഴ്ത്തപ്പെട്ടവന്റെ പദവി നൽകി വിശുദ്ധനാക്കുന്നത്. സി.വി.രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മയിലോ ചരിത്രത്തിലോ ആ കൊടുംക്രൂരത രേഖപ്പെടുത്തിയിട്ടില്ല. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന് ഒരു 39കാരനെ വെടിവച്ച് കൊന്ന കഥ ! ഏതാണ്ട് 270 വർഷം മുമ്പുള്ള കഥയാണ്. പഴയ തിരുവിതാംകൂർ കന്യാകുമാരിയുമായി ചേർന്നു കിടന്ന […]
സന്യസ്തരെ ആർക്കാണ് പേടി? കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിലെ സന്യാസിനീ സമൂഹങ്ങളിൽ സംഭവിച്ച മുപ്പത്തിൽപ്പരം അസ്വാഭാവിക മരണങ്ങൾ നിരന്തരമായി നിരത്തിക്കൊണ്ട് കേരളത്തിലെ പതിനായിരക്കണക്കായ സന്യസ്തരെയും ആയിരക്കണക്കിന് സന്യാസഭവനങ്ങളെയും സംശയമുനമ്പിൽ എത്തിക്കാൻ ചില തത്പരകക്ഷികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവമാണ്. ഇവയിൽ അധികവും മാനസികാരോഗ്യ പ്രശ്നങ്ങളും മറ്റുചില ദൗർഭാഗ്യ സംഭവങ്ങളും (ആത്മഹത്യകളെക്കാൾ, മോഷണ ശ്രമങ്ങൾക്കിടെ ഉണ്ടായ മരണങ്ങളും കോൺവെന്റുമായി ബന്ധമില്ലാത്ത കാരണങ്ങളും) എന്ന് പോലീസ് സ്ഥിരീകരിച്ചവയുമാണ്. വീണുപോയവരും ബലഹീനതകൾക്ക് കീഴ്പ്പെട്ടവരുമായ […]
നിരീശ്വരവാദികൾ വൈറൽ ആക്കിയ ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിലെ സത്യം എന്താണ്…? ഒരു നല്ല മനുഷ്യൻ ആകാൻ ദൈവത്തിൽ വിശ്വസിക്കണം എന്ന് നിർബന്ധമില്ല, എന്ന വാചകം ഫ്രാൻസിസ് പാപ്പ പറഞ്ഞ സാഹചര്യം: ഇടവക സന്ദർശനത്തിന് വന്ന ഫ്രാൻസീസ് പാപ്പായുടെ മുന്നിൽ തന്റെ ഹൃദയനൊമ്പരം ഒരു ചോദ്യമായി ഉന്നയിക്കുവാൻ എണീറ്റു നിന്നപ്പോൾ ആ കുരുന്നിന് മുഖം പൊത്തി പൊട്ടി കരയുവാൻ മാത്രമെ പറ്റിയുള്ളൂ. ഒരു പിതാവിന്റെ വാത്സല്യത്തോടെ തന്റെ അടുക്കലേക്ക് […]
ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം. പക്ഷെ, സ്കൂള്മുറ്റത്ത് നമ്മള് ചൊല്ലിയ ദേശീയ പ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര് അറിയും… ‘ഇന്ത്യ (ഭാരതം) എന്റെ രാജ്യമാണ്.എല്ലാ ഇന്ത്യക്കാരും(ഭാരതീയരും) എന്റെ സഹോദരീ സഹോദരന്മാരാണ്.ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു;സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും […]
ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളിൽ മാറ്റത്തിനു സമയമായി നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിവഴി 2019 ജനുവരി 17ന് കേന്ദ്ര സർക്കാർ സർവീസിലെ വിവിധ തസ്തികകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം നല്കുന്നതിന് തീരുമാനിച്ചു. അതിനെ പിൻതുടർന്ന് കേരള സർക്കാരും 2020 ജനുവരി ഒന്നിന് പത്തു ശതമാനം ഇഡബ്ല്യുഎസ് സംവരണം വ്യവസ്ഥ ചെയ്തു. ഈ സംവരണം ലഭിക്കുന്നതിന് കേന്ദ്ര സർക്കാർ ചില പൊതു […]
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ! “വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ” എന്നു പാടിയത് കവി വൈലോപ്പിള്ളിയാണ്. വാക്കുകൾ കൂട്ടിച്ചൊല്ലാൻ പ്രായമാകുന്നതിൻ മുൻപ്, ദീർഘ ദർശനം ചെയ്തു ഭാവിയെന്തെന്നു വ്യക്തമാക്കുന്ന ചില സമകാലിക കാഴ്ചകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ കാണാൻ ഇടയായി. 2022 മെയ് 21 ന് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ രക്ഷിതാവിന്റെ തോളിലിരുന്ന് ഒരു ബാലൻ നീട്ടി വിളിക്കുന്ന മുദ്രാവാക്യങ്ങൾ ഈ […]
നൈജീരിയയിലെ കരളലിയിപ്പിക്കുന്ന കദനകഥകൾ: (ജീവിതാനുഭവം) അവിചാരിതമായിട്ടാണ് ആ നൈജീരിയൻ വൈദികനെ (ഫാ. ജോഷ്വാ – യഥാർത്ഥ പേരല്ല) ഞാൻ കണ്ടുമുട്ടിയത്.. വി. കുർബാനയ്ക്കു മുമ്പ് അതിരാവിലെ ഒരു മണിക്കൂർ ദിവ്യകാരുണ്യ ഈശോയെ എഴുന്നെള്ളിച്ചു വച്ച് ആരാധന നടത്തുന്ന അദ്ദേഹം റോമിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പ്രൊഫസർ ആണ്… നൈജീരിയയിൽ ഒത്തിരി ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷിക്കൾ ആവുകയും ചെയ്യുന്നത് സ്ഥിരം വാർത്തകൾ ആയതിനാൽ ആ രാജ്യത്തെക്കുറിച്ചും ക്രൈസ്തവരുടെ […]
ഖലിൽ ജിബ്രാൻ കുട്ടികളെക്കുറിച്ച് എഴുതിയ ഒരു കവിതയിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്; “മാതാപിതാക്കളെ, നിങ്ങളുടെ മക്കൾ നിങ്ങളുടെ മക്കളല്ല. അവർ നിങ്ങളിലൂടെ വന്നതാണ്, അതുകൊണ്ട് നിങ്ങളുടെ സ്നേഹം അവർക്ക് കൊടുക്കുക, എന്നാൽ നിങ്ങളുടെ ചിന്തകൾ അവർക്ക് കൊടുക്കരുത്.” ഇന്നലെ ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ജാഥയിൽ ഒരു ചെറിയ കുട്ടിയെ ഒരു മുതിർന്നയാളിന്റെ തോളിലിരുത്തി ആ കുട്ടിയെക്കൊണ്ട് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും എതിരെ കൊലവിളി നടത്തി പൊതുനിരത്തിലൂടെ പോകുന്ന ഒരു […]
കേരള സർക്കാരിൻ്റേത് ഉൾപ്പെടെ 7അപ്പീലുകൾ സുപ്രീം കോടതിയിൽ മാത്യൂ ചെമ്പുകണ്ടത്തിൽ…………………………………..കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകുന്ന സ്കോളര്ഷിപ്പ് വിതരണത്തിന് സര്ക്കാര് സ്വീകരിച്ചിരുന്ന 80ഃ20 അനുപാതം അത്യന്തം അനീതി നിറഞ്ഞതാണെന്ന് കേരള ഹൈക്കോടതി കണ്ടെത്തിയിട്ട് ഒരു വര്ഷം തികയുന്നു. മാറിമാറി വന്ന ഇടത്- വലത് സര്ക്കാരുകള് ഈ അനീതിക്കെതിരേ കണ്ണടച്ചതിന്റെ ഫലമായി ക്രൈസ്തവസമൂഹം നേരിട്ടത് കടുത്ത നീതിനിഷേധമായിരുന്നു. 2021 മേയ് 28നാണ് കേരള ഹൈക്കോടതി ഈ അനീതിക്കു തടയിട്ടത്. കേരളത്തിലെ […]
അതെ, വസ്തുതകൾസംസാരിക്കട്ടെ! മാത്യൂ ചെമ്പുകണ്ടത്തിൽ………………………………… കേരളത്തിലെ ചില മാധ്യമങ്ങൾക്ക് കഴിഞ്ഞ ദിവസം ഒരു ഇരയെ കിട്ടി. തൃശ്ശൂർ അതിരൂപതയുടെ മെത്രാപ്പോലീത്താ മാർ ആൻഡ്രൂസ് താഴത്ത്, വസ്തുനിഷ്ടവും സത്യസന്ധമായ ഒരു അപഗ്രഥനമായിരുന്നു ഇവരെ ഒന്നടങ്കം ഹർഷോന്മാദത്തിൽ എത്തിച്ചത്. പട്ടിണി കിടന്നിരുന്ന ഒരു കഴുതപ്പുലിക്കു മുന്നിൽ വന്നുപെട്ട ഇരയോടെന്ന പോലെ അവർ ആൻഡ്രൂസ് പിതാവിൻ്റെ സത്യസന്ധമായ പ്രസ്താവനയെ കടിച്ചു പറിച്ചു. മാർ ആൻഡ്രൂസ് താഴത്ത് വസ്തുനിഷ്ടമായി പറഞ്ഞ കാര്യം ഇതാണ്. […]
വിശുദ്ധ ജോൺപോൾ പാപ്പയുടെ 102 ആം ജന്മദിനം ആണ് ഇന്ന്….. മലയാളികളിൽ അധികമാരും കാണാത്ത വിശുദ്ധ ജോൺപോളിൻ്റെ ചില ചിത്രങ്ങൾ ഈ പോസ്റ്റിനെപ്പം പങ്കുവയ്ക്കുന്നു… വിശുദ്ധൻ്റ ജീവിതത്തിലേയ്ക്ക് ഒരു എത്തിനോട്ടം… 1920 മെയ് 18നു പോളണ്ടിൽ കരോൾ വോയിറ്റിവ (ജോൺ പോൾ പാപ്പ) ജനിച്ചു. പിൽകാലത്ത് മാർപാപ്പ അയപ്പോൾ ജോൺ പോൾ എന്ന പേര് സ്വീകരിച്ചു. 9-ാം വയസ്സിൽ പാപ്പക്ക് തന്റെ അമ്മയെ നഷ്ടപ്പെട്ടു. അധികം വൈകാതെ […]
കത്തോലിക്കാ സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കും എതിരായ ആസൂത്രിത നീക്കങ്ങൾ ഡോ. മൈക്കിൾ പുളിക്കൽ (കെസിബിസി ഐക്യ-ജാഗ്രതാ കമ്മീഷൻ സെക്രട്ടറി) ക്രൈസ്തവസ്ഥാപനങ്ങൾ പതിവില്ലാത്തവിധത്തിൽ ആരോപണങ്ങളെ നേരിടുകയും വിവാദങ്ങളിൽ അകപ്പെടുകയും ചെയ്യുന്ന കാഴ്ചകളാണ് സമീപദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഈ നാളുകളിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ ഒട്ടേറെ ഗുരുതര വിഷയങ്ങൾക്കിടയിൽ അവയെക്കാൾ പ്രാധാന്യത്തോടെ മാധ്യമങ്ങൾ ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാൻ മുന്നോട്ടുവരുന്ന കാഴ്ച ദുരൂഹമാണ്. പ്രധാനപ്പെട്ട ചില വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്നതിന് അനുബന്ധമായി ഏതെങ്കിലും കത്തോലിക്കാ […]
ഒരു അമ്മയുടെ ഗർഭപാത്രത്തിൽ രണ്ടു കുഞ്ഞുങ്ങൾ വളരുന്നുണ്ടായിരുന്നു. പൂർണ വളർച്ചയെത്താറായ നാളിൽ ഒരു കുഞ്ഞ് മറ്റേ കുഞ്ഞിനോടു ചോദിച്ചു: “നീ പ്രസവാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നുവോ?” മറ്റേ കുഞ്ഞ് മറുപടി പറഞ്ഞു: “തീർച്ചയായും, പ്രസവത്തോടെ ഒരു പുതിയ ജീവിതം ഉണ്ടായിരിക്കും. അതിനായി നമ്മെ ഒരുക്കി എടുക്കുന്നതിന് ആയിരിക്കാം നാമിപ്പോൾ ഇവിടെ, ഈ ഗർഭ പാത്രത്തിൽ കഴിയുന്നത്.” വിഡ്ഢിത്തം! ശുദ്ധ വിഡ്ഢിത്തം! പ്രസവശേഷം ഒരു ജീവിതം ഇല്ല. ഉണ്ടെങ്കിൽ എന്തായിരിക്കും […]
കേരളത്തിൻ്റെ നഴ്സിംഗ് ചരിത്രത്തിലെ സുവർണ്ണ ഏടുകൾ….❤️ തിരുവിതാംകൂറെന്ന നാട്ടുരാജ്യത്തിൽ ആദ്യത്തെ നഴ്സുമാർ എവിടെ നിന്നു വന്നു…? കടലു കടന്ന് വന്ന ആ നഴ്സുമാർ ആരായിരുന്നു…? ചരിത്രം മറന്നു പോകുന്ന ഈ ആധുനിക യുഗത്തിലെ വ്യക്തികളെ പഴയ ചരിത്രം ഒക്കെ ഒന്ന് പൊടി തട്ടി ഓർമ്മപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്… 1800 കളും 1900 കളും അതിനു മുൻപും ജാതീയതയും തൊട്ടുകൂടായ്മയും തീണ്ടലും ഒക്കെ നിറഞ്ഞു നിന്നിരുന്ന കാലം […]
ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ? ഇ. കെ. വിഭാഗം സമസ്തയുടെ വിദ്യാഭ്യാസ വകുപ്പ് മേധാവി എം. ടി. അബ്ദുള്ള മൗലവി രാമപുരം പാതിരമണ്ണിൽ നടന്ന ഒരു പൊതു ചടങ്ങിൽവച്ച് പത്താം ക്ലാസുകാരിയെ അപമാനിച്ചു എന്നപേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. പഠന മികവിനു പ്രോത്സാഹനം നൽകാൻ പെൺകുട്ടിയെ സ്റ്റേജിലേക്കു വിളിച്ചു കയറ്റിയതാണ് മൗലവിയെ പ്രകോപിതനാക്കിയത്. പെൺകുട്ടിയെയല്ല സംഘാടകരെയാണ് അദ്ദേഹം ശാസിച്ചത് എന്നും അതിൽ പ്രതിഷേധാർഹമായി യാതൊന്നുമില്ല എന്ന […]
ക്രൈസ്തവ മതത്തിൽ സ്ത്രീവിരുദ്ധത ഉണ്ടോ.? പെണ്ണിനെ പേടിയോ..? എന്ന ഏഷ്യാനെറ്റിൻ്റെ ഇന്നലത്തെ അന്തിചർച്ച കാണാൻ ഇടയായി. ആ ചർച്ചയിൽ ഒരു വ്യക്തിയുടെ ഒരു പ്രസ്താവനയാണ് ഈ പോസ്റ്റ് എഴുതാൻ എന്നെ നിർബന്ധിച്ചത്. 16 വയസുള്ള നിഷ്കളങ്കയായ ഒരു പെൺകുട്ടി സ്ത്രീജന്മം ആയതിനാൽ പൊതുസമൂഹത്തിന് മുമ്പിൽ വളരെ നീചമായി നിന്ദിക്കപ്പെടാൻ കാരണമായതിനെ ചോദ്യം ചെയ്യുന്ന അവതാരകൻ്റെ മുമ്പിൽ “പണ്ഡിതൻ” എന്ന് അറിയപ്പെടുന്ന ആളെ അവ്യക്തമായി പിന്തുണച്ചു കൊണ്ടും തങ്ങളെ […]
വിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ് കാരണം അറിയാമോ?. വിവാഹമോചനമില്ലാത്ത ഒരു ലോകം . വേർപിരിയലുകൾ ഇല്ലാത്ത കുടുംബങ്ങൾ , വേർപാടിൻ്റെ വേദനകൾ അറിയാത്ത കുട്ടികൾ എത്ര സുന്ദരമായ സങ്കല്പങ്ങൾ, ഇങ്ങനെയുള്ള ഒരു സ്ഥലം ലോകത്ത് എവിടെ എങ്കിലും കാണുമോ,? ഈ ചോദ്യം ചെന്ന് എത്തി നിൽക്കുക യുറോപ്പിലെ ഒരു ചെറിയ നഗരത്തിലാണ്. വിവാഹ മോചനം ഇല്ലാത്ത പട്ടണം യുറോപ്പിലോ? സംശയിക്കേണ്ട ഇവിടെ പ്രതിപാദ്യ വിഷയമായ നഗരം […]
🔥അനിലിന്റെ ദുഖവെള്ളിയാഴ്ചകൾ🔥✍🏼സിജോ പൈനാടത്ത് അന്നൊരു ദുഖവെള്ളിത്തലേന്നായിരുന്നു അനിലിന്റെ വീഴ്ച. അരയ്ക്കു താഴേയ്ക്കു ചലനശേഷി നഷ്ടപ്പെടുത്തിയ വന്വീഴ്ച..! അനന്തരം സഹനത്തിന്റെ ദുഖവെള്ളികള് അനിലിന് ആണ്ടുവട്ടത്തിലൊരിക്കലായിരുന്നില്ല.!നിവര്ന്നൊന്നു നിന്നിട്ട് വര്ഷം ഇരുപതാവുന്നു. എങ്കിലും നിത്യസഹനത്തിന്റെ ദുഖവെള്ളികള്ക്കപ്പുറം പ്രത്യാശയുടെ ഉയിര്പ്പുണ്ടെന്നു നിറപുഞ്ചിരിയോടെ പതിവായി പറയുകയാണ് അനില് ജോര്ജ് എന്ന 44കാരന്.ജാതിയ്ക്കാ കച്ചവടക്കാരനായിരുന്ന അനില്, 2003 ഏപ്രില് 17നു ജാതിമരത്തില് നിന്നു വീണതോടെയാണ്, കിടപ്പിലായത്. പത്തടി ഉയരത്തില് നിന്നാണു വീണതെങ്കിലും, നട്ടെല്ലു കുത്തിയുള്ള വീഴ്ചയില് […]
😔 കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ ശ്രദ്ധിക്കുക! സ്മാര്ട്ട് ഫോണുമായി സാത്താനെ തേടുന്ന ഫ്രീ ഗെയിമുകൾ അനേകംപേരെ വഴിതെറ്റിക്കുന്നു. പ്രവാചക ശബ്ദം 11-04-2022 – Monday നമ്മുടെ കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ നാം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. കാരണം സ്മാര്ട്ട് ഫോണുമായി സാത്താനെ തേടുന്ന ഗെയിമുകൾ ഇന്ന് സുലഭമാണ്. ഇവയിൽ പല ഗെയിമുകളും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ നിരവധി കുട്ടികളും […]