പ്രഭാത പ്രാർത്ഥന
“അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധ ന്മാര്‍ സ്വപ്നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും. ആ നാളുകളില്‍ എന്റെ ദാസന്‍മാരുടെയും ദാസിമാരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. (ജോയേല്‍ 2:28-29)”
മനുഷ്യനായി ഭൂമിയിൽ അവതരിച്ച ഈശോയെ, ഈ പ്രഭാതത്തിൽ ഞങ്ങളുടെ യുവജനതയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. യുവത്വത്തിൽ ദൈവത്തിൽ ആനന്ദിക്കുവാൻ അവർക്ക് കൃപ നൽകണമേ. മയക്കുമരുന്നിനും, മദ്യത്തിനും അടിമപ്പെട്ടു ജീവിക്കുന്നവർക്ക് വിമോചനം നല്കണമേ. ഉത്തരവാദിത്തം ഇല്ലാത്ത പ്രവർത്തികൾ വഴി കുടുംബത്തിന് വേദന സൃഷ്ടിക്കുകയും, സമൂഹത്തിനു പ്രതിസന്ധി ആകുകയും ചെയ്യുന്നവർക്ക് മനസാന്തര അനുഭവം നൽകണമേ. ജ്ഞാനവും, ബുദ്ധിയും, വിവകേവും നൽകുക ഞങ്ങളുടെ യുവതി യുവാക്കളെ അനുഗ്രഹിക്കണമേ. ജീവിതപങ്കാളിയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങളിൽ വിവേകവും, മൂല്യങ്ങളും കാത്തു സൂക്ഷിക്കുവാൻ അവർക്ക് സാധിക്കട്ടെ. അനേകം പേരെ സഭയുടെ ജ്വലിക്കുന്ന സാക്ഷ്യങ്ങളായി മാറുവാൻ അങ്ങ് അനുഗ്രഹിക്കണമേ. പ്രായത്തിന്റെ തിളപ്പിൽ ദേവാലയത്തെയും. സമർപ്പിതരെയും, ദൈവ സഭയെയും ആക്രമിക്കുന്നവർക്ക് തിരിച്ചറിവ് നൽകി അനുഗ്രഹിക്കണമേ. തൊഴിൽ മേഖലകളിൽ വേണ്ടത്ര സമർപ്പണവും, പ്രവർത്തന നൈപുണ്യവും കാഴ്ച വയ്ക്കുവാൻ ഞങ്ങളുടെ യുവാക്കളെ അനുഗ്രഹിക്കണമേ. കർത്താവെ, കോവിഡ് മഹമാരി ഞങ്ങളെ വലിയ പ്രതിസന്ധിയിലേയ്ക്ക് നയിച്ചിരിക്കുകയാണല്ലോ. എത്രയും പെട്ടന്ന് ഒരു വിമോചനം ലഭിയ്ക്കുവാൻ അങ്ങ് അനുഗ്രഹം നല്കണമേ. പ്രതീക്ഷയുടെ ആ നല്ല നാളുകളാക്കായി വിശ്വാസപൂർവ്വം കാത്തിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പരിശുദ്ധ ആത്മാവിന്റെ കൃപയും അഭിഷേകവും ഞങ്ങളുടെ ഭവനങ്ങളിൽ നിറയപ്പെടട്ടെ. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സമ്പന്നതയുടെ വഴികൾ തുറന്നു നൽകി അനുഗ്രഹിക്കണമേ. ഞങ്ങളുടെ അദ്ധ്വാനങ്ങൾ പാഴായിപ്പോകാതെ വലിയ ഫലം പുറപ്പെടുവിക്കുവാൻ നാഥാ അനുഗ്രഹം നല്കണമേ. ആമേൻ
വിശുദ്ധ ഡോൺ ബോസ്‌കോ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.

Leave a comment