ഓഗസ്റ്റ് 28
വിശുദ്ധ അഗസ്റ്റിൻ
(354 – 430)
വിശുദ്ധരിൽ വച്ച് വിജ്ഞനും
വിജ്ഞരിൽ വച്ച്
വിശുദ്ധനുമാണ് സെന്റ് അഗസ്റ്റിൻ.
മനിക്കേയൻ പാഷണ്ഡതയിലമർന്ന്
അശുദ്ധ പാപങ്ങളിൽ മുഴുകി
ജീവിച്ച അഗസ്റ്റിനെ
വിശുദ്ധിയുടെ സോപാനത്തിലേക്കാനയിച്ചത്
അമ്മ മോനിക്കയുടെ പ്രാർത്ഥനകളും,
വിശുദ്ധ അംബ്രോസിന്റെ പ്രസംഗങ്ങളും,
വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളുമാണ്.
ഹിപ്പോയിലെ മെത്രാനായിരുന്നു അദ്ദേഹം.
“എന്നെ സൃഷ്‌ടിച്ച
എന്റെ ദൈവത്തിന്
എന്റെ സമ്മതം കൂടാതെ
എന്നെ രക്ഷിക്കാനാവില്ല.”
ഈ തിരിച്ചറിവായിരുന്നു
അഗസ്റ്റിന് വിശുദ്ധിയുടെ ആരാമത്തിലേക്കുള്ള
വഴി തെളിച്ചുകൊടുത്തത്.
അതിനു കാരണമായതോ
അമ്മ മോനിക്കയുടെ കണ്ണുനീരോടെയുള്ള പ്രാർത്ഥനയും
ക്ഷമയോടെയുള്ള കാത്തിരിപ്പും….
ജീവിതത്തിൽ പാപങ്ങളുടെ പടുകുഴിയിൽ വീണുപോയതിനെയോർത്ത് അനുതപിക്കുന്ന,
ദൈവതിരുമുമ്പിൽ വരാൻ പോലും
ധൈര്യപ്പെടാതെ,
ഞാൻ പാപിയാണ് എന്ന്
പശ്ചാത്തപിക്കുന്നവർക്കുള്ള
ഉത്തരമായവനേ, ഏതൊരു പാപിയ്ക്കും
വിശുദ്ധനാകാനാവും എന്നു
ലോകത്തിനു കാട്ടിത്തന്ന അങ്ങ്
ഞങ്ങൾക്കുവേണ്ടി തിരുക്കുമാരന്റെ മുൻപിൽ
മാദ്ധ്യസ്ഥം വഹിച്ച്
ഈ പ്രഭാതത്തിൽ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ…. എന്തുകൊണ്ടെന്നാൽ നസ്രായനായ ഈശോയുടെ
അടുത്തെത്തും വരെ
ഞങ്ങളുടെ ഹൃദയവും
അസ്വസ്ഥമായിരിക്കും….
അതിരുകളില്ലാതെ
ഞങ്ങളെ സ്നേഹിച്ച ഈശോനാഥാ,
നിന്റെ അവർണ്ണനീയമായ സ്നേഹം
ഞങ്ങളെ പൊതിഞ്ഞു നിൽക്കുവോളം
എന്തൊക്കെ പ്രതിസന്ധികൾ
ജീവിതത്തിലുണ്ടായാലും
തളരുകില്ല ഞങ്ങൾ….
ഈശോയുടെ നാമം
വിളിച്ചപേക്ഷിക്കുന്ന
സകലരിലേക്കും
അവിടുത്തെ കാരുണ്യം
വർഷിക്കേണമേ നാഥാ….
വി. അഗസ്തിനോസിന്റെ
തിരുനാളാശംസകൾ!!!

Leave a comment