🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🌹🙏🌹🙏🌹🙏
പിതാവായ ദൈവത്തിൻ്റെ ഇഷ്ട പുത്രിയായ മാതാവേ. നിനക്കു സമാധാനം🙏
ദൈവപുത്രൻ്റെ മാതാവേ, നിനക്കു സമാധാനം🙏
പരി. റൂഹായുടെ മണവാട്ടിയായ മാതാവേ, നിനക്കു സമാധാനം🙏
ദൈവത്തിൻ്റെ ആലയമായ മാതാവേ, നിനക്ക് സമാധാനം 🙏
പരി. ത്രീത്വത്തിൻ്റെ ശോഭയുള്ള ശുശാനപുഷ്പമായ മാതാവേ, നിനക്കു സമാധാനം🙏. ബലമുള്ള കന്യകയായ മാതാവേ നിനക്കു സമാധാനം.🙏
വിനയം നിറഞ്ഞ മാതാവേ നിനക്കു സമാധാനം🙏
സ്വർഗ്ഗിയ രാജാവ് തിരുമനസോടെ നിന്നിൽ നിന്ന് ജനിക്കുകയും നിൻ്റെ മുലപ്പാൽ കുടിക്കുകയും ചെയ്ത മാതാവേ നിനക്കു സമാധാനം🙏
കഷ്ടതകളാകുന്ന കത്തികൊണ് കുത്തു കൊണ്ട മാതാവേ നിനക്കു സമാധാനം🙏
സൃഷ്ടികളുടെ നാഥനും ഗുരുനാഥനുമായ വൻ്റെ മാതാവേ നിനക്കു സമാധാനം🙏
ആകാശത്തിലും ഭൂമിയിലും കാര്യനിവൃത്തിക്കു പ്രാപ്തി ലഭിച്ചിട്ടുള്ള മാതാവേ നിനക്കു സമാധാനം🙏
എൻ്റെ ഹൃദയ രാജ്ഞിയും ആശ്രയവും വഴിയുമായ മാതാവേ നിനക്കു സമാധാനം🙏
വളരെ കരുണയുള്ള മാതാവേ നിനക്കു സമാധാനം🙏
കൃപ നിറഞ്ഞ മാതാവേ നിനക്കു സമാധാനം🙏
കർത്താവ് നിന്നോടുകൂടെ സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു🙏
നിൻ്റെ ഉദര ഫലമായ കർത്താവേശു മിശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു🙏
നിനക്കു വിവാഹം നിശ്ചയിച്ച മാർ ഔസേഫ് അനുഗ്രഹീതനാകുന്നു🙏
നിൻ്റെ പിതാവായ യു യാക്കീം അനുഗ്രഹീതനാകു🙏
നിൻ്റെ മാതാവായ ഹന്ന അനുഗ്രഹീത യാകുന്നു🙏
നിൻ്റെ പുത്രനായ മോർ യൂഹാനോ അനുഗ്രഹീതനാകുന്നു🙏
നിന്നോടറിയിച്ച മോർ ഗബ്രിയേൽ അനുഗ്രഹീതനാകുന്നു🙏
നിന്നെ തെരഞ്ഞെടുത്ത ആദ്യന്തമില്ലാത്ത പിതാവ് വാഴ്ത്തപ്പെട്ടവനാകുന്നു🙏
നിന്നെ സ്നേഹിച്ച നിൻ്റെ പുത്രനായ യേശു മിശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു🙏
നിന്നെ നിയമിച്ച പരിശുദ്ധ റൂഹാ വാഴ്ത്തപ്പെട്ടവനാകുന്നു🙏
ഭാഗ്യമുള്ള കന്യകമായ മാതാവേ🌹 നിന്നെ പ്രിയപ്പെടുന്ന എല്ലാവരും നിന്നെ പുകഴ്ത്തുന്നു🙏
നിത്യകന്യകയായ മാതാവേ🌹 നിൻ്റെ വാത്സല്യ പുത്രനോടുകൂടെ നീ ഞങ്ങളെ അനുഗ്രഹിക്കണമേ🙏
കൃപ നിറഞ്ഞവളും സ്ത്രീകളിൽ അനുഗ്രഹീതയും ദൈവമാതാവുമായ🌹മർത്തമറിയമേ നിന്നോട് പ്രാർത്ഥിക്കുന്ന ഞങ്ങളെ നീ മറന്നുകളയരുതേ🙏
നിൻ്റെ പ്രാർത്ഥന മൂലം ഞങ്ങളും ഞങ്ങൾക്കുള്ള എല്ലാവരും കരുണകൾക്കും പാപമോചനത്തിനും യോഗ്യരായിത്തീരുകയും ചെയ്യണമേ🙏🙏🌹 ആമേൻ🌹🙏
🙏🌹🙏🌹🙏🙏🌹🙏🌹🙏🌹🙏🌹🙏🌹


Leave a comment