65. Super Deluxe – Tamil (2019)

Jenson Mathew's avatarMovie Web..🎬🎥

ഒരു സംവിധായകന് മുന്നില്‍ രണ്ട് വഴികളുണ്ടാകും. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന രീതിയിൽ സിനിമ തയ്യാറാക്കാം, അല്ലെങ്കില്‍ താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ സിനിമ ചെയ്യാം. ആദ്യ വഴിയേ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ത്യാഗരാജന്‍ കുമാരരാജ 2011ൽ പുറത്തിറങ്ങിയ ‘ആരണ്യകാണ്ഡം’ എന്ന ദേശീയ അവാർഡിനർഹമായ ചിത്രത്തിലൂടെ തന്നെ വ്യക്തമാക്കിയതാണ്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ രണ്ടാം ചിത്രവുമായി എത്തുമ്പോഴും തന്റെ കാഴ്ചപ്പാടിലൊരു മാറ്റത്തിനും ത്യാഗരാജന്‍ സമ്മധികുന്നില്ല. യാതൊരു ബന്ധവുമില്ലാതെ ആരംഭിക്കുന്ന മൂന്ന് കഥകൾ. തന്‍റെ ഭാര്യയുടെ കാമുകന്‍റെ മൃതശരീരം മറവ് ചെയ്യാനായി‌ ശ്രമിക്കുന്ന മുകിൽ എന്ന യുവാവ്. വീട്ടുകാർ വരുന്നതിന് മുമ്പ് പുതിയ ടിവി വാങ്ങാൻ ശ്രമിക്കുന്ന ടീനേജ് മൂവർ‌ സംഘം. ഏഴു വർഷത്തിന്‌ ശേഷം തന്‍റെ ഭാര്യയെയും കുട്ടിയെയും കാണാനായി ട്രാൻസ്ജെന്‍ററുടെ വേഷത്തിൽ നാട്ടിലെത്തുന്ന ഷില്പ. തന്‍റെ മകന്‍റെ ശസ്ത്രക്രിയയ്ക്കായി കാശ് തേടുന്ന ലീല എന്ന അമ്മയും ഭക്തമാർഗിയായ അഛനും. ഈ കഥാപാത്രങ്ങളിലൂടെയും വ്യത്യസ്ത സാഹചര്യങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു.  

ഭാര്യ-ഭര്‍തൃബന്ധം, പരസ്പര ധാരണ തുടങ്ങിയവയിലൂടെ വെമ്പുവിന്റേയും മുകിലിന്റേയും കഥ പറയുന്നു. ഫഹദ് ഫാസിലാണ് മുകിലിനെ അവതരിപ്പിച്ചിരിക്കുന്നത്. മുകിലിന്റെ അമര്‍ഷവും നിസ്സഹായാവസ്ഥയും സ്‌നേഹവുമെല്ലാം ഫഹദ് മനോഹരമാക്കിയിരിക്കുന്നുണ്ട്. പക്ഷേ ഞെട്ടിക്കുക സാമന്തയായിരിക്കും. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനാണ് സാമന്തയുടേത്. ചിത്രത്തിലെ ഏറ്റവും തമാശ നിറഞ്ഞ രംഗങ്ങളുള്ളത് കുട്ടികളുടെ കഥയിലാണ്. താരങ്ങളുടെ പ്രകടനവും തമാശയും സസ്‌പെന്‍സും ട്വിസ്റ്റുകളും കോര്‍ത്തിണക്കിയ രീതിയാണ് ഇവിടെ വ്യത്യസ്ത കൊണ്ടു വരുന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം വിജയ് സേതുപതി അവതരിപ്പിച്ച ശില്‍പ്പയുടെ കഥ…

View original post 191 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment