
ഷാരൂഖ് ഖാന്റെ Red Chillies Entertainment ആയുള്ള Netflixന്റെ സംരംഭത്തിലെ മൂന്നാമത്തെ റിലീസ് ആണ് “Class Of ’83”. ഡ്രാമ-ത്രില്ലർ എന്നീ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രം എൺപതുകളിലെ കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്. എസ് ഹുസൈൻ സൈദി എഴുതി 2019ൽ പബ്ലിഷ് ചെയ്ത “ദ ക്ലാസ് ഓഫ് 83: ദ പണിഷേഴ്സ് ഓഫ് മുംബൈ പോലീസ് “എന്ന പുസ്തകത്തെ ചെറിയ രീതിയിൽ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം പ്രധാനമായും യാഥാർഥ്യവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന ഫിക്ഷൻ വർക്ക് തന്നെയാണ്. പുസ്തകത്തിൽ നിന്നുള്ള എത്ര സംഭവങ്ങൾ ഉൾക്കൊള്ളുന്നു എന്നത് തികച്ചും ചർച്ചാവിഷയമാണ്. ട്രെയിലർ മതിയായ വാഗ്ദാനങ്ങൾ നൽകി, ബോബി ഡിയോളിന്റെ തിരിച്ചുവരവിനെക്കുറിച്ചും സൂചന നൽകി. എന്നാൽ ഇത് ഒരു ബോബി ഡിയോൾ അഭിനയിച്ച ചിത്രമല്ല, ചിത്രം ശരിയായി പറഞ്ഞാൽ, അദ്ദേഹത്തെ അവതരിപ്പിക്കുന്ന സിനിമ.
ബോംബെയിലെ നിരവധി ക്രിമിനലുകളെ തുടച്ചു നീക്കിയ എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ വിജയ് സിംഗിനെ (ബോബി ഡിയോൾ) തരം താഴ്ത്തി പോലീസ് ട്രെയിനിംഗ് അക്കാദമിയിൽ ഡീനായി മാറ്റുന്നു. അയാളുടെ ഭാര്യയുടെ മരണവും മറ്റ് പ്രേശ്നങ്ങളും അദ്ദേഹത്തെ കാര്യമായിട്ട് ബാധിച്ചെങ്കിലും, അക്കാദമിയിലെ തൻ്റെ ആദ്യ ബാച്ചിലെ മോശം കേഡറ്റുകളായ അഞ്ച് പേർ വീണ്ടും അയാൾക്ക് പ്രതീക്ഷകൾ നൽകുന്നിടത്താണ് ചിത്രം ട്രാക്കിലേക്ക് എത്തുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ പദ്ധതി അദ്ദേഹം വിചാരിക്കുന്നത്ര എളുപ്പമായിരുന്നില്ല. സിസ്റ്റം അഴിമതി നിറഞ്ഞതാണെന്നും ഒരൊറ്റ ഉദ്യോഗസ്ഥനോ ഒരു കൂട്ടം ഉദ്യോഗസ്ഥരോ അത് അവരുടെ നിയന്ത്രണത്തിലാക്കുന്നുവെന്നും ഇന്ത്യൻ സിനിമയിൽ വളരെക്കാലമായി ചൂഷണം ചെയ്യപ്പെടുന്നു. അത്തരം പല സിനിമകളും യഥാർത്ഥ സംഭവങ്ങളുടെ…
View original post 167 more words

Leave a comment