68. Andhadhun – Hindi (2018)

Jenson Mathew's avatarMovie Web..🎬🎥

മാച്ച്ബോക്സ് പിക്ചേഴ്സ് നിർമ്മിച്ച് ശ്രീറാം രാഘവൻ സംവിധാനം ചെയ്ത 2018 ലെ ഹിന്ദി ഭാഷ ബ്ലാക്ക് കോമഡി ക്രൈം ത്രില്ലർ ചിത്രമാണ് അന്ധാദുൻ. ചിത്രത്തിൽ തബു, ആയുഷ്മാൻ ഖുറാന, രാധിക ആപ്‌തെ എന്നിവർ അഭിനയിക്കുന്നു. ഒരു വലിയ ചോദ്യം ചോദിക്കട്ടെ… എന്താണ് ജീവിതം? ശ്രീറാം രാഘവൻ പറയുന്ന ഉത്തരം ഇങ്ങനെയാണ്, ജീവിക്കുന്നത് ആരാണോ അയാളെ ആശ്രയിച്ചിരിക്കും ജീവിതം. അങ്ങനെ അന്ധാധുൻ കഥ പറഞ്ഞുതുടങ്ങുന്നു. ഒരു വേട്ടക്കാരന്റെയും അയാളുടെ തോട്ടത്തിലെ കാബേജുകൾ തിന്നു തീർക്കുന്ന മുയലിന്റെയും കഥ. ഉന്നംപിടിച്ച തോക്കിനും മുയലിന്റെ ചാട്ടത്തിനും ഇടയിൽ സംഭവിക്കുന്ന മറ്റൊരുകഥ. മറ്റൊരു വേട്ടക്കാരന്റെയും മുയലിന്റെയും കഥ !

ആയുഷ്മാൻ ഖുറാനയാണ് ആകാശിനെ അവതരിപ്പിക്കുന്നത്. ഇരുളും വെളിച്ചവും സത്യവും അസത്യവും മിന്നിമായുന്ന അയാളുടെ ജീവിതത്തെ എത്ര ഭംഗിയായാണ് ആയുഷ്മാൻ തിരശ്ശീലയിൽ പടർത്തുന്നത്. താൻ അവതരിപ്പിക്കുന്ന ഓരോ റോളിനും ആ അനായാസമായ അനായാസം അദ്ദേഹം നൽകുമ്പോൾ, ഇതുവരെ തന്റെ കരിയറിലെ ഏറ്റവും നിർണ്ണായകമായ സിനിമയായി തന്നെ അന്ധാദുൻ കാണാം അത് അദ്ദേഹത്തിന്റെ മാർക്കറ്റ് വാല്യൂ ആണേൽ പോലും. തെറ്റായതും ദുർബലവും വഞ്ചകനുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന വൈരുദ്ധ്യമുള്ള ഒരു റോളിൽ തബു എല്ലായ്പ്പോഴും ശ്രദ്ധേയമാണ്. പറയാതെ വയ്യ, തബൂ നിങ്ങളാണ് ആ മിന്നുന്ന നക്ഷത്രം. അന്ധാധുൻ അടിമുടി ഒരു തബു സിനിമയാണ്. സിമിയെ വീഞ്ഞുപോലെ ലഹരിയുള്ളവളും വിഷംപോലെ പൈശാചികവുമാക്കാൻ തബുവിന് മാത്രമാണ് കഴിയുക എന്നുതോന്നും. മുൻകാല നടൻ അനിൽ ധവാൻ മികച്ച പ്രകടനം കാഴ്ചവച്ചു. രാധിക ആപ്തെ മാത്രമാണ് നിരാശപ്പെടുത്തുക. പ്രകടനംകൊണ്ടല്ല, മറിച്ച്…

View original post 150 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment