69. C U Soon – Malayalam (2020)

Jenson Mathew's avatarMovie Web..🎬🎥

പ്രശസ്ത എഡിറ്റർ-ഫിലിം മേക്കർ മഹേഷ നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ( ടേക്ക് ഓഫ്‌ – ഫെയിം). ഓണത്തിന് OTT റിലീസുകളിൽ ഇറക്കിയതിൽ ഏറ്റവും മികച്ച സിനിമ അനുഭവം തന്നെയാണ് C U Soon സമ്മാനിക്കുന്നത്. ഈ സിനിമയെ മറ്റ് സിനിമകളിൽ നിന്ന് വിത്യസ്തമാകുന്നത് ഈ കോവിഡ് കാലത്ത് വേണ്ടിയാ മാർഗ നിർദേശകൾ എല്ലാം പാലിച്ചുകൊണ്ട് സോഷ്യൽ മീഡിയകൾ വഴി ചിത്രികരിച്ച സിനിമയാണെന്നതാണ്. പൂർണമായും ഐ ഫോണിൽ ചിത്രീകരിച്ച ‘സീ യു സൂൺ,’ ഇന്നത്തെ യൗവനത്തിന്റെ, അവരുടെ നിത്യ ജീവിതത്തിലെ സ്ഥിരം കാഴ്ചകളായ ഡിജിറ്റൽ സ്ക്രീനുകൾ, കമ്പ്യൂട്ടറിന്റെയും, സ്മാർട്ട് ഫോണിന്റെയും ദൃശ്യ ഘടനകൾ, വെർച്യുൽ ആയി മാറുന്ന കാഴ്ചകൾ എല്ലാം തന്നെ ആഖ്യാന രീതിയായി ഉപയോഗിച്ചു എന്നുള്ളത് തന്നെയാണ് ‘സീ യു സൂൺ’ എന്ന ചിത്രത്തിൻറെ പ്രത്യേകത.

ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കാണാതാകുന്ന തന്റെ ബന്ധുവിന്റെ ദുബായിലുള്ള പ്രതിശ്രുത വധുവിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെടുന്ന കേരളത്തില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കഥ പറയുകയാണ് ‘സീ യു സൂണ്‍’. അനുവിന്റെ പുറകിലെ കഥ അറിയാൻ കെവിൻ തന്റെ ജോലിയിലെ പരിജ്ഞാനം ഉപയോഗിച്ച് ഇന്റർനെറ്റിന്റെ അന്തമില്ലാത്ത ലോകത്ത് നടത്തുന്ന തിരച്ചിലുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. അനുവിന്റെ കഥ തിരഞ്ഞു പോകുന്ന കെവിന് പക്ഷേ കണ്ടെത്തുന്നത് നമ്മൾ യഥാർത്ഥ ജീവിതത്തിൽ പലപ്പോഴും വേദനയോടെ വായിക്കാറുള്ള ചില വാർത്തകളുടെ പുറകിലെ സത്യങ്ങളാണ്. കണ്ട് തന്നെ അറിയുക…

സമീപ കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി വളര്‍ന്ന…

View original post 169 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment